പണം മുടക്കി ഒരു ആദരവും വേണ്ടെന്ന് സർക്കാരിനോട് മമ്മൂട്ടി, കൈയ്യടിച്ച് ആരാധകർ

128

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിൽ എത്തിയിട്ട് 50 വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു. 1971 ഓഗസ്റ്റ് 6ന് റിലീസ് ചെയ്ത് അനുഭവങ്ങൾ പാളിച്ചകൾ ചിത്രത്തിൽ ബഹുദൂറിന്റെ കൂടെ ഒരു ചെറിയ സീനിലായിരുന്നു മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്.
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിന്റെ 50ാം വർഷം സഹതാരങ്ങളും ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം കേരള നിയമസഭയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സർക്കാർ മമ്മൂട്ടിയെ ആദരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

എന്നാൽ സിനിമയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ തന്നെ ആദരിക്കുന്നതിനായി പണം മുടക്കി ഒന്നും ചെയ്യേണ്ടെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി സർക്കാർ ആദരിക്കാൻ തീരുമാനിച്ച വിവരം നേരിട്ട് പറയാൻ മമ്മൂട്ടിയോട് മന്ത്രി സംസാരിക്കുകയും ചെയ്തിരുന്നു. ആ സമയത്താണ് പണം മുടക്കി ഒരു ആദരവും വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞതെന്ന് മന്ത്രി പറയുന്നു.

Advertisements

മമ്മൂട്ടിയുടെ ആഗ്രഹം അങ്ങനെയായതിനാൽ ഒരു ലളിത ചടങ്ങ് മതിയെന്നും ഇത് സന്തോഷത്തിന്റെ മുഹൂർത്തമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവന അത് വളരെ പ്രോഗസിവ് ആണ്. വലിയ ആശയങ്ങൾ സംഭാവന ചെയ്ത മഹാനായ ഒരു കലാകാരനാണ് അദ്ദേഹം.

Also Read
വലിയ പരിചയം ഒന്നുമില്ലാത്ത എന്നെ അന്ന് മമ്മൂക്ക റുമിലേക്ക് വിളിച്ചു അവിടെ ചെന്നപ്പോൾ സംഭവിച്ചത് ഇങ്ങനെ; മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി അസീസ് നെടുമങ്ങാട്

പ്രത്യേകിച്ച് മതനിരപേക്ഷമായ അന്തരീക്ഷത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. അതേ സമയം അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ൽ അഭിനയിച്ച കാലചക്രം എന്ന ചിത്രത്തിലാണ്.

എംടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷമാണ് അഭിനയരംഗത്തേക്ക് കാര്യമായി മമ്മൂട്ടി എത്തുന്നത്.

സജിൻ എന്ന പേരിലായിരുന്നു മമ്മൂട്ടി സിനിമയിൽ തുടക്കക്കാലത്ത് അഭിനയിച്ചിരുന്നത്. പിന്നീട് 1980 ൽ കെജി ജോർജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറിൽ ബ്രേക്ക് നൽകുന്നത്. പിജി വിശ്വംഭരൻ, ഐവി ശശി, ജോഷി, സത്യൻ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ സൂപ്പർ സ്റ്റാർ പട്ടം സ്വന്തമാക്കുകയായിരുന്നു.

Also Read
പഠിക്കാൻ പോകുന്ന പെൺകുട്ട്യോൾടെ പിന്നാലെ പഞ്ചാരടിയും കൊണ്ട് വന്നാലുണ്ടല്ലോ, അടിച്ച് നിന്റെ വാരിയെല്ല് ഞാൻ ഒടിയ്ക്കും! മഞ്ജുവായി കിടിലൻ പെർഫോമൻസ് കാഴ്ച വച്ച് കൊച്ചുമിടുക്കി വൃദ്ധി വിശാൽ

50 വർഷത്തെ അഭിനയ കാലയളവിൽ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. 1998ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2ഛ10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു.

Advertisement