മലയാളികൾ എറെ ഇഷ്ടപ്പെടുന്ന നടനാണ് ഫഹദ് ഫാസിൽ. മലയാളത്തിലുള്ള യുവനടന്മാരിൽ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്നത് ആരാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ എല്ലാവർക്കും കാണൂ അത് ഫഹദ് എന്നാണ്. പ്രായഭേദമെന്യേ എല്ലാ പ്രേക്ഷകരും സ്വീകരിക്കുന്ന നടൻ. തൻറെ കണ്ണുകൾ കൊണ്ടുപോലും അഭിനയിയ്ക്കുന്ന താരം. കഷണ്ടി ഒരു സ്റ്റൈൽ ആയി മാറിയത് പോലും ഫഹദിന്റെ രണ്ടാം വരവോടെയാണ്.
വർഷങ്ങളുടെ കഷ്ടപ്പാടിലൂടെ ഉണ്ടായ നടൻ തന്നെയാണ് ഫഹദ്, എന്തെന്നാൽ താരത്തിൻറെ ആദ്യ ചിത്രം തന്നെ വൻ പരാജയമായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് ആയിരുന്നു ആ ചിത്രം.
ALSO READ
അതിനുശേഷം വർഷങ്ങളോളം ഫഹദ് ബ്രേക്ക് എടുത്തു. വാർത്തകളിൽ എവിടെയും ഉണ്ടായിരുന്നില്ല. തനിക്കു പറ്റിയ പിഴവുകളിൽ നിന്ന് പാഠം ഉൾക്കൊള്ളുക ആയിരുന്നു അയാൾ. മാറിവന്ന ഫഹദ് മറ്റൊരു വ്യക്തി തന്നെയായിരുന്നു എന്ന് പറയാം.
ഇത് ഇന്ത്യ എമ്പാടും അറിയപ്പെടുന്ന നടനാണ് ഇപ്പോൾ താരം. ഇപ്പോഴിതാ ഫഹദിൻറെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിൽ തിരിച്ചുവരവ് നടത്തിയതിന് തൊട്ട് പിറകെ താരം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖമാണ് ഇത്.
താൻ ഒരു ഫെമിനിസ്റ്റ് ആണ് എന്ന് ഫഹദ് ഇതിൽ തുറന്നു സമ്മതിക്കുന്നുണ്ട്. താൻ സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ്. അവരെ തനിക്ക് ഒരുപാട് ഇഷ്ടമാണ്. താരം പറയുന്നു. ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ള സ്ത്രീ ആരാണെന്ന് അതിനിടയിൽ അവതാരിക ചോദിക്കുന്നു. ഒമ്പതാം ക്ലാസിലെ കാമുകിയാണെന്ന് ആയിരുന്നു താരത്തിന്റെ മറുപടി. അവരുടെ കല്യാണം കഴിഞ്ഞു കാണും എന്നും താരം സൂചിപ്പിക്കുന്നുണ്ട്.
ALSO READ
ആണുങ്ങളെക്കാൾ തനിക്കിഷ്ടം പെണ്ണുങ്ങളുടെ അടുത്ത് ഇരിക്കാനാണ് എന്നും താരം പറയുന്നു. ആദ്യമായി താൻ ഒരു സംവിധായക യുടെ കൂടെ ജോലി ചെയ്തതിനു അനുഭവം താരം പങ്കുവയ്ക്കുന്നുണ്ട്. അകം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഇത്. വല്ലാതെ ആസ്വദിച്ച ഒരു കൂട്ടുകെട്ട് ആയിരുന്നു അത്. അവരുടെ കാഴ്ചപ്പാടുകൾ കുറെ റീസണബിൾ ആയി തോന്നിയിട്ടുണ്ട് എന്നും ഫഹദ് പറഞ്ഞു.
വാപ്പ അല്ലാതെ കൂടെ പ്രവർത്തിച്ച സംവിധായകരെല്ലാം സുഹൃത്തുക്കളാണ് എന്നും താരം പറയുന്നുണ്ട്. തങ്ങൾക്കിടയിൽ ഉള്ള റിസർവേഷൻ ബ്രേക്ക് ചെയ്തു വരികയാണ് എന്നും താരം പറയുന്നുണ്ട്.