ബോളിവുഡിൽ പ്രതിഫലം സംബന്ധിച്ച് നില നിന്ന് പോരുന്ന ലിംഗവിവേചനത്തിനെതിരെ പലപ്പോഴും ശബ്ദം ഉയർത്തിയ നടിയാണ് ദീപിക പദുക്കോൺ. ഒരിക്കൽ ഇതേകുറിച്ച് നടി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ബോക്‌സ് ഓഫീസിൽ പരാജയം മാത്രം സമ്മാനിച്ച നടന് തന്നെക്കാൾ കൂടുതൽ തുക നൽകിയതുകൊണ്ട് താൻ ആ സിനിമയിൽ നിന്നും വിട്ടിറങ്ങിയ കഥയും ദീപിക പങ്കുവച്ചിരുന്നു.
ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന താരറാണിയാണ് ദീപിക. സഞ്ജയ് ലീല ബൻസാലിയോടൊപ്പം പദ്മാവതിക്കായി ഒന്നിക്കുമ്പോൾ ഈ താരത്തിൻറെ പ്രതിഫലം 11 കോടി രൂപയാണ്. ഇപ്പോഴിതാ ഭർത്താവ് രൺവീർ സിംഗിന് കൊടുക്കുന്ന അത്രയും പ്രതിഫലം വാങ്ങാൻ തനിക്കും അർഹത ഉണ്ടെന്നു പറഞ്ഞിരിക്കുകയാണ് നടി.
ALSO READ
ആരാ മനസിലായില്ലല്ലോ? ; മഞ്ജു പിള്ളയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് താരങ്ങളും ആരാധകരും
രൺവീറിന്റെ ഭാര്യ കൂടിയായ ദീപിക സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ബൈജു ബവ്രയിൽ അഭിനയിയ്ക്കും എന്നാണ് മുൻപ് വാർത്തകൾ വന്നത്. എന്നാൽ നായകൻ രൺവീർ സിംഗിന് കൊടുക്കുന്ന പ്രതിഫലത്തിന്റെ അത്രയും തനിക്ക് ലഭിക്കാത്തതിനെ നടി ചോദ്യം ചെയ്തതായിട്ടാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
ചിത്രത്തിൽ രൺവീറിന് കൊടുക്കുന്ന തുക തനിക്കും വേണമെന്ന് ദീപിക ആവശ്യപ്പെട്ടതായും ഇതേത്തുടർന്നുണ്ടായ പ്രശ്‌നങ്ങൾക്ക് ഒടുവിൽ നടി പുറത്തു പോയതായും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രൺവീറിനെക്കാളും കൂടുതലോ കുറവോ തനിക്ക് വേണ്ട അതേ തുക വേണമെന്ന് ആവശ്യപ്പെട്ടതായിട്ടാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബൻസാലിയുടെ മറ്റൊരു ചിത്രമായ ‘രാം ലീല’യിൽ ദീപികയുടെ പ്രതിഫലം 1 കോടി ആയിരുന്നു. ഇതിനു ശേഷം ഈ കൂട്ടുകെട്ടിൽ പിറന്ന രണ്ടാം ചിത്രമായ ‘ബാജിറാവു മസ്താനി’യിൽ ദീപികയുടെ പ്രതിഫലം 7കോടിയായി ഉയർത്തി. പിന്നീട് പുറത്തിറങ്ങിയ മൂന്നാം ചിത്രമായ ‘പദ്മാവതി’യിൽ 12.62 കോടിയായിരുന്നു ദീപികയുടെ പ്രതിഫലം. ബോളിവുഡിൽ 10 കോടി പ്രതിഫലം ലഭിക്കുന്ന ആദ്യ നായികയായിരുന്നു ദീപിക പദുകോൺ.
ALSO READ
നിങ്ങളെ ചിരിപ്പിച്ച ഒന്നിനോടും ഒരിക്കലും ഖേദിക്കരുത് ; വീണ്ടും മലയാളികളെ ഞെട്ടിച്ച് മഞ്ജു വാര്യർ
ഇന്നത്തെ കാലത്ത് സിനിമയിൽ അവസരങ്ങൾ കുറവല്ലെന്നും, അവിടെ സ്ത്രീകളെ അവതരിപ്പിക്കുന്ന രീതി മാറിയിട്ടുണ്ടെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ ഒരു പുരോഗമനവും വന്നിട്ടില്ല എന്നൊരിക്കൽ ദീപിക തുറന്നു പറഞ്ഞിട്ടുണ്ട്.
ഭരതനാട്യം നർത്തകിയായ ദീപിക അഭിനയം പഠിച്ചത് അനുപം ഖേറിൻറെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ്. നൃത്തം ശാസ്ത്രീയമായി പഠിച്ചിട്ടുള്ള മികച്ച ഒരു നർത്തകി കൂടിയതാണ് ദീപിക. ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലാണ് ദീപിക ആദ്യമായി അഭിനയിക്കുന്നത്. 2006ൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റ് ആയിരുന്നു.
നാഷണൽ ലെവൽ ബാഡ്മിന്റൺ കളിക്കാരി ആയിരുന്നു ദീപിക.അച്ഛൻ ബാഡ്മിൻറൺ താരം പ്രകാശ് പദുക്കോണിന്റെ പാത പിന്തുടർന്ന് സ്പോർട്‌സിലും ഒരു കൈ നോക്കിയ ദീപിക സ്റ്റേറ്റ് ലെവൽ ബേസ്‌ബോൾ പ്ലേയർ കൂടിയാണ്.