ആരാ മനസിലായില്ലല്ലോ? ; മഞ്ജു പിള്ളയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് താരങ്ങളും ആരാധകരും

73

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മേക്കോവറുകളുമായെത്തി ഞെട്ടിപ്പിക്കാറുണ്ട് പല താരങ്ങളും. നോക്കിലും വാക്കിലും മാത്രമല്ല ലുക്കിലും അഡാർ പരീക്ഷണങ്ങളാണ് പല താരങ്ങളും നടത്താറുള്ളത്. മഞ്ജു പിള്ളയുടെ പുതിയ ലുക്ക് കണ്ട് ആരാധകരും താരങ്ങളുമെല്ലാം ഞെട്ടിയിരിക്കുകയാണ്.

Advertisements

ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു മഞ്ജു പിള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ശരിക്കും മെലിഞ്ഞല്ലോയെന്നായിരുന്നു ആരാധകർ പറഞ്ഞത്. ഒടുവിൽ കുട്ടി ലക്ഷ്യം നേടിയെന്നുള്ള കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.

 

View this post on Instagram

 

A post shared by Manju Pillai (@pillai_manju)

എങ്ങിനെയാണ് ഈ മാറ്റമെന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയും മഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ ക്രഡിറ്റും എന്റെ ഡയറ്റീഷ്യനാണെന്ന് പറഞ്ഞായിരുന്നു മഞ്ജു ഫോട്ടോ പോസ്റ്റ് ചെയ്തത്. എത്ര കിലോ കുറച്ചു എന്ന് ചോദിച്ചവർക്ക് 20 എന്ന് താരം മറുപടി കൊടുക്കുന്നുണ്ട്. ആരാ മനസ്സിലായില്ലല്ലോ തുടങ്ങി രസകരമായ പല കമന്റുകളും പോസ്റ്റിന് കീഴിൽ വരുന്നുണ്ട്.

നിരവധി പേരാണ് ചിത്രത്തിന് കീഴിൽ അഭിപ്രായം പറയുന്നത്. വീണ നായരുൾപ്പടെയുള്ളവർ മഞ്ജുവിന് സ്നേഹം അറിയിച്ചെത്തിയിട്ടുണ്ട്.

 

Advertisement