നിങ്ങളെ ചിരിപ്പിച്ച ഒന്നിനോടും ഒരിക്കലും ഖേദിക്കരുത് ; വീണ്ടും മലയാളികളെ ഞെട്ടിച്ച് മഞ്ജു വാര്യർ

80

മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ പുത്തൻ മേക്ക് ഓവറുകളിലൂടെ മലയാളികളെ ഞെട്ടിച്ചുകെണ്ടേയിരിക്കുകയാണ്. മഞ്ജു വാര്യരുടെ രണ്ടാം വരവ് ഇരു കൈയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽമീഡിയയിൽ വളരെയധികം സജീവമാണ് മഞ്ജു. മഞ്ജുവിന്റെ ഓരോ സോഷ്യൽമീഡിയ പോസ്റ്റുകളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

ഇപ്പോഴിതാ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാം ചിത്രമാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരു കൈകളും നീട്ടിയാണ് ആരാധകർ ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രം സ്വീകരിച്ചിരിക്കുന്നത്. നടിയുടെ പുത്തൻ മേക്കോവർ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

Advertisements

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

ബ്ലാക്ക് ടോപ്പും ഡെനിം ജാക്കറ്റുമണിഞ്ഞാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ബാങ്സ് സ്‌റ്റൈലിലാണ് ഹെയർ സ്‌റ്റൈൽ. ”നിങ്ങളെ ചിരിപ്പിച്ച ഒന്നിനോടും ഒരിക്കലും ഖേദിക്കരുത്” എന്ന് കുറിച്ച് കൊണ്ടാണ് മഞ്ജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് ലേഡി സൂപ്പർ സ്റ്റാറിന്റ ചിത്രം വൈറലാവുകയായിരുന്നു.

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ രണ്ടാംവരവ് സിനിമാലോകവും ആരാധകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. മഞ്ജുവിന്റെ സിനിമകളെപോലെതന്നെ സ്‌റ്റൈലും മേക്ക് ഓവറും ആരാധകർ ഏറെ ആകാംക്ഷയോടുകൂടിയാണ് നോക്കികാണുന്നത്.

അടുത്തിടെ ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. വെള്ളനിറത്തിലുള്ള ഷർട്ടും ബ്ലാക്ക് സ്‌കേർട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. അന്നും ബാങ്സ് സ്‌റ്റൈലിലായിരുന്നു ഹെയർ സ്‌റ്റൈൽ.

ബോളിവുഡിലേക്കും തന്റെ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് മഞ്ജു. മാധവനൊപ്പമാണ് മഞ്ജുവിന്റെ ബോളിവുഡ് എൻട്രി. ധനുഷ് നായകനായ അസുരനിലൂടെ മഞ്ജു തമിഴിൽ തുടക്കം കുറിച്ചത്.

മലയാളത്തിൽ മരക്കാർ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കാപ്പട്ടണം തുടങ്ങിയ സിനിമകളാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്.

Advertisement