ഭാര്യ മേതിൽ ദേവിക ഉപേക്ഷിച്ചു പോയതിന് പിന്നാലെ മുകേഷിന് വീണ്ടും തിരിച്ചടി, പ്രമുഖ ചാനൽ ഷോയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടുകൾ

1350

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു മുകേഷ്. ഇപ്പോഴും മലയാളി പ്രേക്ഷകർ ഏറെ ഞെട്ടലോടെയാണ് നടൻ മുകേഷിന്റേയും നർത്തകി മേതിൽ ദേവികയുടേയും വേർപിരിയൽ വാർത്ത ശ്രവിച്ചത്. എട്ട് വർഷത്തെ വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. മേതിൽ ദേവികയാണ് വേർപിരിയുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ മുകേഷ് ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒരു ഓൺലൈൻ മാധ്യമമാണ് ഇതുസംബന്ധമായ വാർത്ത ആദ്യം പുറത്ത് വിട്ടത്. റിപ്പോർട്ട് വലിയ ചർച്ചയായതിനെ തുടർന്ന് മേതിൽ ദേവിക തന്നെ വാർത്ത ശരിവെച്ച് രംഗത്ത് എത്തുകയായിരുന്നു. വിവാഹ മോചന വാർത്ത പുറത്ത് വന്നിതിന് പിന്നാലെ മുകേഷിന് എതിരെ ഗുരുതര ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിക്കുന്ന ആരോപണങ്ങൾ ശരിയല്ലെന്നും മുകേഷ് നല്ല മനുഷ്യനാണെന്നും ദേവിക പറഞ്ഞിരുന്നു.

Advertisements

അതേ സമയം മേതിൽ ദേവികയുമായുള്ള വിവാഹമോചന വാർത്ത ചർച്ചയാകുമ്പോൾ മുകേഷിന് എതിരെ മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത് വരുകയാണ്. വിവാഹ മോചനത്തെ തുടർന്നുളള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടനെ പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിൽ നിന്ന് ഒഴിവാക്കിയിരിക്കുക ആണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സീ ഹിന്ദുസ്ഥാനാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

Also Read
സിദ്ധാർത്ഥിന് ഒപ്പം നൃത്തം ചെയ്ത് വേദിക, കൂടെ പ്രതീഷും, പൊളിച്ചെന്ന് ആരാധകർ, വീഡിയോ വൈറൽ

നേരത്തെ ചിത്രീകരണം ആരംഭിച്ച പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിൽ നിന്നാണ് നടനെ ഒഴിവാക്കിയിരിക്കുന്നത്. നാല് എപ്പിസോഡുകൾ വരെ ചിത്രീകരിച്ചിരുന്നു. അതേസമയം മുകേഷ് തന്നെ ചാനലുമായുളള കരാർ ഒഴിവാക്കുക ആയിരുന്നെന്നും ഉള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുകേഷ്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇടയിൽ നടന്റെ റേറ്റിങ്ങ് കുറഞ്ഞുവെന്നും ചാനലുകൾക്കിടയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.

അതേസമയം ഇതിനെ കുറിച്ചുള്ള കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായിരുന്നു ഏഷ്യനെറ്റ് അവതരിപ്പിച്ച ബഡായി ബംഗ്ലാവ്. മുകേഷിനോടൊപ്പം രമേഷ് പിഷാരടി, ആര്യ, ധർമ്മജൻ എന്നിവരും ഷോയിലുണ്ടായിരുന്നു. ടോക്ക് ഷോയായിരുന്നു ഇത്. മുകേഷ് കൊല്ലം എംഎൽഎ ആയതിന് ശേഷമാണ് പരിപാടി നിർത്തി വയ്ക്കുന്നത്.

പിന്നീട് മറ്റൊരു താരത്തെ വെച്ച് ഈ പരിപാടി തുടർന്നിരുന്നില്ല. പുതിയ റിയാലിറ്റി ഷോയുടെ വിവരങ്ങൾ നിലവിൽ ചാനൽ വ്യക്തമാക്കിയിട്ടില്ല. നടൻ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ‘ചിരിയോ ചിരി ബംബർ ചിരി’ എന്ന പരിപടിയിൽ അതിഥിയായി എത്തുന്നു എന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. റേറ്റിങ്ങിൽ ആദ്യ സ്ഥനാത്ത് നിൽക്കുന്ന റിയാലിറ്റി ഷോയാണ് ചിരിയോ ചിരി.

Also Read
സൊസൈറ്റിയുടെ പ്രഷർ കാരണം വിവാഹം ചെയ്യാൻ എനിക്ക് താൽപര്യമില്ല: തുറന്നു പറഞ്ഞ് മാളവിക ജയറാം

മുകേഷ് അതിഥിയായി എത്തുന്ന എപ്പിസോഡിന്റെ പ്രെമോയും പുറത്ത് വന്നിരുന്നു. ഓണം എപ്പിസോഡ് ആണെന്നാണ് സൂചന. ബിഗ് ബോസ് താരം സാബു, നടി മഞ്ജുപിള്ള, നസീർ സക്രാന്തി എന്നിവരാണ് പരിപാടിയിൽ ജഡ്ജസായി എത്തുന്നത്. നിലവിൽ മികച്ച പ്രേക്ഷക സ്വീകാര്യയുളള റിയാലിറ്റി ഷോയാണിത്.

Advertisement