ആ മനുഷ്യന്റെ ജീവിതത്തിന് സാക്ഷിയാവാൻ എനിക്കു കഴിഞ്ഞു, ആ വെളിച്ചത്തിൽ ആ മഹത്വത്തിനു കീഴെ ജീവിക്കാൻ കഴിഞ്ഞു: വാപ്പിച്ചിയെ കുറിച്ച് വികാരഭരിതനായി ദുൽഖർ സൽമാൻ

45

50 വർഷക്കാലമായി അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി മലയാളി സിനിമാ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ്. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളീച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വെള്ളിത്തിരയിൽ എത്തുന്നത്.

തീരെ ചെറിയ ആ കഥാപാത്രത്തിലൂടെ കരിയർ ആരംഭിച്ച താരം പിന്നീട് മലയാള സിനിമയുടെ അവസാന വാക്കുകളിൽ ഒന്നായി മാറുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട മമ്മൂക്കയായി മാറുകയായിരുന്നു. സിനിമാ ജീവിതം തുടങ്ങിയിട്ട് 50 വർഷം പൂർത്തിയാക്കിയ താരത്തിന് ആശംസകളുമായി സിനിമ ലോകവും ആരാധകരും രംഗത്ത് എത്തിയിരുന്നു.

Advertisements

Also Read
നിങ്ങളെ പോലെ വലിയ ഫാമിലിയല്ല പക്ഷേ തന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്നാണ് ആള് പറഞ്ഞത്: വെളിപ്പെടുത്തലുമായി അനുശ്രീ

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ മകനും പാൻ ഇന്ത്യൻ നടനുമായ ദുൽഖർ സൽമാന്റെ കുറിപ്പാണ്. സിനിമ എന്ന കൊടുമുടിയിലേയ്ക്കുള്ള കയറ്റം അദ്ദേഹം ഇപ്പോഴും തുടരുക ആണെന്നാണ് ദുൽഖർ ൽമാൻ പറയുന്നത്.

ദുൽഖർ സൽമാന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

50 വർഷം ഒരു നടനായി ജീവിക്കുക. വലിയ സ്വപ്‌നങ്ങൾ കണ്ട്, ഒരിക്കലും തൃപ്തനാവാതെ, ഓരോ ദിവസവും കൂടുതൽ മെച്ചപ്പെടുത്തി, അടുത്ത മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനായി വിശക്കുന്നു. ഒരു മെഗാസ്റ്റാർ എന്നതിനേക്കാൾ ഒരു നടനായി അറിയപ്പെടാനുള്ള ആഗ്രഹത്തോടെ, സിനിമയെ ഞാൻ കണ്ട മറ്റേതു നടനേക്കാൾ സ്‌നേഹിച്ചു.

ലക്ഷങ്ങൾക്ക് പ്രചോദനം നൽകി. തലമുറകളെ സ്വാധീനിച്ച്, അവർക്ക് മാതൃകയായി. മാറുന്ന കാലത്തും ചില മൂല്യങ്ങളെ മുറുകെപ്പിടിച്ച്, എപ്പോഴും ബന്ധങ്ങളെ വിലമതിച്ച്, സത്യസന്ധതയ്ക്ക് വിലകൊടുത്തു. ഒരിക്കലും കുറുക്കുവഴികൾ തേടിപ്പോകാതെ അവനവനോട് മത്സരിച്ച്, ഒരു യഥാർഥ നായകനായി നിലകൊണ്ട്. സിനിമാ ജീവിതത്തിന്റെ നാഴികക്കല്ലുകൾ ആഘോഷിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിലും ശ്രേഷ്ഠമായ ഈ വഴി അൻപത് ആണ്ടുകൾ പിന്നിടുന്നു എന്നത് ചെറിയ നേട്ടമല്ല.

Also Read
തിരക്കേറിയ റോഡിൽ വെച്ചാണ് അങ്ങനെ ചെയ്തത്, അത് കണ്ട് പലരും തെറ്റിദ്ധരിച്ചു: വെളിപ്പെടുത്തലുമായി നിക്കി ഗൽറാണി

എനിക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് ഓരോ ദിവസവും ഞാൻ ഓർക്കാറുണ്ട്. കാരണം വെള്ളിത്തിരയിൽ ഉള്ള ആ മനുഷ്യന്റെ ജീവിതത്തിന് സാക്ഷിയാവാൻ എനിക്കു കഴിഞ്ഞു. ആ മഹത്വത്തിനു കീഴെ ജീവിക്കാൻ കഴിഞ്ഞു, ആ വെളിച്ചത്തിൽ. ആളുകൾക്ക് നിങ്ങളോടുള്ള സ്‌നേഹം അനുഭവിക്കാനായി. നിങ്ങൾ ജീവിതം കൊണ്ട് സ്പർശിച്ച മനുഷ്യർക്ക് നിങ്ങളെക്കുറിച്ച് പറയാനുള്ളത് കേട്ടു.

എല്ലാ ദിവസവും ഞാന്‍ എന്റെ അനുഗ്രഹങ്ങള്‍ എണ്ണുന്നു. കാരണം സെല്ലുലോയിഡിന് പുറത്തുള്ള ആ മനുഷ്യനെ എനിക്ക് കാണാനും സ്പര്‍ശിക്കാനും കഴിയുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന് സാക്ഷ്യം വഹിക്കാനാവുന്നു.

അദ്ദേഹത്തിന്റെ മഹത്വത്തില്‍ ജീവിക്കുന്നു. അദ്ദേഹത്തിന്റെ പ്രകാശം. ആളുകള്‍ക്ക് താങ്കളോടുള്ള ഊഷ്മളതയും സ്‌നേഹവും അനുഭവിക്കുന്നു. താങ്കളോട് അടുത്ത ആളുകളില്‍ നിന്ന് താങ്കളുടെ കഥകള്‍ കേള്‍ക്കാനാവുന്നു. എനിക്ക് താങ്കളെക്കുറിച്ച്‌ ഒരു പുസ്തകം എഴുതാം. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഇതില്‍ നിര്‍ത്തുന്നു.

അതേക്കുറിച്ചൊക്കെ ഒരു പുസ്തകം തന്നെ എനിക്ക് എഴുതാനാവും. പക്ഷേ ഞാൻ നിർത്തുന്നു. സിനിമ യുടെ മായാലോകം കണ്ടെത്തിയപ്പോൾ കണ്ണുകൾ വിടർന്ന ഒരു കുട്ടിയുണ്ടായിരുന്നു. അതിന്റെ ഭാഗമാവാൻ ആഗ്രഹിച്ച അവൻ അതിനുവേണ്ടി കഠുനമായി പരിശ്രമിച്ചു. ആദ്യ അവസരം ലഭിച്ചപ്പോൾ തൻറെ മുദ്ര പതിപ്പിക്കാനായി കഠിനമായി യത്‌നിച്ചു.

Also Read
വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങി ബാല, അച്ഛൻ അവസാനം ആവശ്യപ്പെട്ടത് ഇക്കാര്യമാണെന്ന് നടൻ

സിനിമയ്ക്ക് തന്നെ ആവശ്യമുള്ളതിനേക്കാൾ സിനിമയെ തനിക്കാണ് ആവശ്യമെന്ന് എപ്പോഴും പറഞ്ഞു. എത്ര ഉയരത്തിലെത്തിയാലും ആ കൊടുമുടി പിന്നെയും ഉയരുന്നു. അദ്ദേഹത്തെ അറിയുന്നവർക്ക് അറിയാം, ആ കയറ്റം അദ്ദേഹം ഇപ്പോഴും തുടരുകയാണെന്നും ഒരിക്കലും അവസാനിപ്പിക്കുകയില്ലെന്നും ദുൽഖർ കുറിക്കുന്നു.

Advertisement