വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങി ബാല, അച്ഛൻ അവസാനം ആവശ്യപ്പെട്ടത് ഇക്കാര്യമാണെന്ന് നടൻ

213

മലയാളി സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. തമിഴ്‌നാട് സ്വദേശി ആണെങ്കിലും ബാല മലയാള സിനിമയിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഒരു സമയത്ത് കേരളത്തിന്റെ മരുമകൻ കൂടി ആയിരുന്നു ബാല.

ഐഡിയ സ്റ്റാർ സിങ്ങറിലൂടെ എത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷ് ആയിരുന്നു ബാലയുടം മുൻ ഭാര്യ. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും ഒരു മകൾ പിറന്ന ശേഷം വേർപിരിയുക ആയിരുന്നു. ഇവരുടെ വിവാഹവും വിവാഹ മോചനവും ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.

Advertisements

Also Read
നിങ്ങളെ പോലെ വലിയ ഫാമിലിയല്ല പക്ഷേ തന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്നാണ് ആള് പറഞ്ഞത്: വെളിപ്പെടുത്തലുമായി അനുശ്രീ

അൻപ് തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ബാലയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽ ബാലയുടെ ആദ്യ ചിത്രം കളഭം ആയിരുന്നു. പിന്നീട് മലയാളത്തിൽ ഒരു പിടി ചിത്രങ്ങൾ ചെയ്ത ബാലയെ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ വേഷത്തിലൂടെയാണ് മലയാളികളുടെ പ്രിയങ്കരനാക്കി മാറ്റിയത്.

കൂടാതെ പുതിയ മുഖം, അലക്‌സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം എന്നീ ചിത്രങ്ങളും ബാലയുടെ മികച്ച മലയാള സിനിമകൾ ആയിരുന്നു. അതേ സമയം തലമുറകളായി സിനിമ മേഖലയിൽ കഴിവ് തെളിയിച്ച കുടുംബത്തിലെ ഒരംഗമാണ് ബാല. മുത്തച്ഛൻ അരുണാചല സ്റ്റുഡിയോയുടെ ഉടമയായിരുന്നു.

350 ഓളം ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്ത ആളാണ് പിതാവ് ജയകുമാർ. സഹോദരൻ ശിവ ചലച്ചിത്രങ്ങളിൽ സംവിധായകനും ഛായാഗ്രാഹകനുമായി പ്രവർത്തിച്ചിട്ടുണ്ട്. ഈ കുടുംബത്തിൽ ഇപ്പോൾ നടൻ എന്ന നിലയിൽ പേരെടുത്ത ആൾ ബാലയാണ്.

അതേ സമയം അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ഏക മകൾ അമ്മ അമൃതയോടൊപ്പമാണ് താമസം. അതുകൊണ്ടു തന്നെ കഴിഞ്ഞ ആറ് ഏഴ് വർഷങ്ങളായി ബാല ഏകാന്ത ജീവിതമാണ് നയിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ താരത്തിന്റെ രണ്ടാം വിവാഹത്തിന്റെ വാർത്തകളാണ് പുറത്ത് വരുന്നത്. തന്റെ അച്ഛൻ വിടപറയുന്നതിന് മുമ്പ് തന്നെ കണ്ട് സംസാരിച്ചപ്പോൾ അദ്ദേഹം ആകെ ആവശ്യപ്പെട്ടത് താൻ വീണ്ടുമൊരു വിവാഹം കഴിച്ച് കാണണം എന്നതാണ്.

Also Read
തിരക്കേറിയ റോഡിൽ വെച്ചാണ് അങ്ങനെ ചെയ്തത്, അത് കണ്ട് പലരും തെറ്റിദ്ധരിച്ചു: വെളിപ്പെടുത്തലുമായി നിക്കി ഗൽറാണി

അതുപോലെ തന്നെ തന്റെയമ്മയുടെയും ആഗ്രഹം അതുതന്നെയാണ്, അതുകൂടാതെ തന്നെസ്‌നേഹിക്കുന്ന മറ്റൊരുപാട് അമ്മമാരുണ്ട്. അവരുടെ എല്ലാവരുടെയും ആഗ്രഹം എന്റെ വിവാഹമാണ്. 6, 7 വർഷമായി ഞാനിപ്പോൾ ബാച്ചിലർ ലൈഫ് ആണ് ഒറ്റക്കാണ് ജീവിക്കുന്നത്.

തീർച്ചയായും അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാർത്ത ഞാൻ പറയാം എന്നുമാണ് ബാല ഇപ്പോൾ തുറന്ന് പറയുന്നത്. മകൾ തന്റെ ജീവനാണെന്നും അവൾക്ക് വേണ്ടിയാണ് താൻ താൻ എല്ലാം സഹിക്കുന്നത് എന്നുമാണ് ബാല പറഞ്ഞിരുന്നത്. ഇപ്പോൾ നടന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്.

Advertisement