ഒരു ഗായകൻ ആയിരുന്നെങ്കിൽ മമ്മൂട്ടി യേശുദാസ് ആകുമായിരുന്നു, ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നെങ്കിൽ സച്ചിൻ ടെണ്ടുൽക്കർ ആകുമായിരുന്നു: ഷാജി കൈലാസിന്റെ കുറിപ്പ് വൈറൽ

58

മലയാളത്തിന്റെ മെഗാസ്റ്റാർ മ്മൂട്ടി സിനിമാ അഭിനയരംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. 1971 ആഗസ്റ്റ് 6ന് പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ മുഖം കാണിച്ചാണ് മമ്മൂട്ടി അഭിനയ ജീവിതം തുടങ്ങിയത്.

ഇപ്പോൾ ഈ അമ്പതാം വർഷത്തിലും മലയാളസിനിമയുടെ നെടുതൂണായി നിൽക്കുന്ന മമ്മൂട്ടി ഈ അമ്പതാം വാർഷികം ആഘോഷിക്കുന്നില്ലെങ്കിലും സഹപ്രവർത്തകരും ആരാധകരും ആഘോഷങ്ങൾ പൊടിപൊടിക്കുയാണ്. ഇപ്പോഴിതാ മമ്മൂട്ടിക്ക് ആശംസനേർന്ന് സൂപ്പർ സംവിധായകൻ ഷാജി കൈലാസ് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

Advertisements

Also Read
ഏറ്റവും കൂടുതൽ അടുപ്പം ശിവേട്ടനുമായി, രാത്രി കിടന്ന് ഉറങ്ങുന്നതും അദ്ദേഹത്തിനൊപ്പം തന്നെ: വെളിപ്പെടുത്തലുമായി സാന്ത്വനത്തിലെ കണ്ണൻ അച്ചു സുഗന്ധ്

ചരിത്രം മമ്മൂട്ടിയെയല്ല മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചതെന്ന് ഷാജി കൈലാസ് കുറിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണാ അദ്ദേഹം മെഗാ താരത്തെ കുറിച്ച് കുറിപ്പുമായി എത്തിയത്.കഴിഞ്ഞ 50 കൊല്ലം മലയാളി എന്തെല്ലാം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിവർത്തനങ്ങൾക്ക് സാക്ഷിയായി. എഴുപതുകളിൽ ക്ഷുഭിതയൗവനത്തിന്റെ പൊട്ടിത്തെറികൾ കണ്ടു. എൺപതുകളിൽ ഗൾഫ് കുടിയേറ്റം കൊണ്ടുണ്ടായ സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചു. തൊണ്ണൂറുകളിൽ നവ ഉദാര വത്കരണത്തിന്റെ ഭാഗമായി മലയാളി ഗ്ലോബൽ പൗരനായി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ മലയാളി ധനികർക്കുള്ള ഫോബ്സ് പട്ടികയിലേക്കുള്ള ചുവടുവെപ്പ് ആരംഭിച്ചു. 2010ൽ തുടങ്ങിയ ദശകത്തിൽ മലയാളി കൺസ്യൂമറിസത്തിന്റെ പാരമ്യത്തിലെത്തി. ഈ അമ്പത് കൊല്ലവും മലയാളിയിൽ മാറാതെ നിന്ന സ്വത്വം ശ്രീ മമ്മൂട്ടിയായിരുന്നു. മമ്മൂട്ടി ചന്തുവായി മമ്മൂട്ടി പഴശ്ശിരാജയായി മമ്മൂട്ടി വൈക്കം മുഹമ്മദ് ബഷീറായി മമ്മൂട്ടി അംബേദ്കറായി ഈ വേഷങ്ങളിലെല്ലാം നമ്മൾ കണ്ടത് മമ്മൂട്ടിയെയായിരുന്നില്ല.

അതാത് കഥാപാത്രങ്ങളെ മാത്രമായിരുന്നു. ചരിത്രം മമ്മൂട്ടിയെയല്ല മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത് എന്നായിരുന്നു ഷാജി കൈലാസ് കുറിച്ചത്. ഇക്കാലമത്രയും മമ്മൂട്ടി സ്‌ക്രീനിൽ അവതരിപ്പിച്ചത് മലയാളിയുടെ ഉച്ഛ്വാസനിശ്വാസങ്ങളായിരുന്നുവെന്നും മലയാളിയുടെ ക്ഷോഭവും വീര്യവും കരുണയും സങ്കടവും നിസ്സഹായതയും പ്രണയവുമെല്ലാം മമ്മൂട്ടിയിലൂടെ പുനരവതരിപ്പിക്കപ്പെട്ടുവെന്നും ഷാജി കൈലാസ് കുറിക്കുന്നു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം ഇങ്ങനെ:

Also Read
ജീവിതത്തിലെ ഏറ്റവും വലിയ ആ പാഠം ഞാൻ പഠിച്ചത് തല അജിത്തിൽ നിന്നുമായിരുന്നു: തുറന്നു പറഞ്ഞ് പൃഥ്വിരാജ്

കഴിഞ്ഞ 50 കൊല്ലം മലയാളി എന്തെല്ലാം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിവർത്തനങ്ങൾക്ക് സാക്ഷിയായി. എഴുപതുകളിൽ ക്ഷുഭിതയൗവനത്തിന്റെ പൊട്ടിത്തെറികൾ കണ്ടു, എൺപതുകളിൽ ഗൾഫ് കുടിയേറ്റം കൊണ്ടുണ്ടായ സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചു.

തൊണ്ണൂറുകളിൽ നവഉദാരീകരണത്തിന്റെ ഭാഗമായി മലയാളി ഗ്ലോബൽ പൗരനായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ മലയാളി ധനികർക്കുള്ള ഫോബ്സ് പട്ടികയിലേക്കുള്ള ചുവടുവെപ്പ് ആരംഭിച്ചു. 2010ൽ തുടങ്ങിയ ദശകത്തിൽ മലയാളി കൺസ്യൂമറിസത്തിന്റെ പാരമ്യത്തിലെത്തി. ഈ അമ്പത് കൊല്ലവും മലയാളിയിൽ മാറാതെ നിന്ന സ്വത്വം ശ്രീ മമ്മൂട്ടിയായിരുന്നു.

ഇക്കാലമത്രയും മമ്മൂട്ടി സ്‌ക്രീനിൽ അവതരിപ്പിച്ചത് മലയാളിയുടെ ഉച്ഛ്വാസനിശ്വാസങ്ങളായിരുന്നു. മലയാളിയുടെ ക്ഷോഭവും വീര്യവും കരുണയും സങ്കടവും നിസ്സഹായതയും പ്രണയവുമെല്ലാം മമ്മൂട്ടിയിലൂടെ പുനരവതരിപ്പിക്കപ്പെട്ടു. ഏത് ചരിത്രപുരുഷനെ കുറിച്ച് സിനിമ ആലോചിച്ചാലും ആ ആലോചനകളെല്ലാം ശ്രീ മമ്മൂട്ടിയിലാണ് പര്യവസാനിച്ചത്.

Also Read
എല്ലാമാസവും ആന്റണിയുടെ കൈവശം പണം കൊടുത്തയച്ച് മോഹൻലാൽ എന്നെ സഹായിക്കുമായിരുന്നു: തുറന്നു പറഞ്ഞ് ശാന്താ കുമാരി

ഇന്ത്യയിലെ മറ്റൊരു നടനും കിട്ടാത്ത ഈ ഭാഗ്യം വെറും ഭാഗ്യം മാത്രമായിരുന്നില്ല. മമ്മൂട്ടി എന്ന പ്രതിഭ ആവാഹിച്ച് സ്വരുക്കൂട്ടിയ അഭിനയകലയിലെ ഉജ്ജ്വലമുഹൂർത്തങ്ങൾക്കുള്ള ആദരം കൂടിയായിരുന്നു. മമ്മൂട്ടി ചന്തുവായി മമ്മൂട്ടി പഴശ്ശിരാജയായി മമ്മൂട്ടി വൈക്കം മുഹമ്മദ് ബഷീറായി മമ്മൂട്ടി അംബേദ്കറായി ഈ വേഷങ്ങളിലെല്ലാം നമ്മൾ കണ്ടത് മമ്മൂട്ടിയെയായിരുന്നില്ല. അതാത് കഥാപാത്രങ്ങളെ മാത്രമായിരുന്നു. ചരിത്രം മമ്മൂട്ടിയെയല്ല. മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്.

മമ്മൂട്ടി ഒരു ഗായകൻ ആയിരുന്നെങ്കിൽ യേശുദാസ് ആകുമായിരുന്നു. മമ്മൂട്ടി ഒരു ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നെങ്കിൽ സച്ചിൻ ടെണ്ടുൽക്കർ ആകുമായിരുന്നു. മമ്മൂട്ടി നടൻ ആകാൻ മാത്രം തീരുമാനിച്ചത് കൊണ്ട് മമ്മൂട്ടിയായി. ഏറ്റവും പരമമായ സത്യം കാലമാണെന്ന് പലരും പറയാറുണ്ട്. ഈ കാലം വിനീതവിധേയമായി നമസ്‌കരിക്കുന്നത് ശ്രീ മമ്മൂട്ടിയുടെ മുൻപിൽ മാത്രമാണ്. 50 കൊല്ലം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാലയളവ് മാത്രമാകട്ടെ എന്നാശംസിക്കുന്നു എന്നായിരുന്നു ഷാജികൈലാസ് കുറിച്ചത്.

Advertisement