പിണറായി വിജയന് കത്തെഴുതിയതോടെ കിട്ടിയത് എട്ടിന്റെ പണി, പക്ഷെ ഞെട്ടിച്ചുകൊണ്ട് ആ ഫോൺ കോൾ എത്തി: തുറന്നു പറഞ്ഞ് ജിഷിൻ മോഹൻ

127

മിനിസ്‌ക്രീൻ പേക്ഷകകായ മലയാളികൾക്ക് ഏറെ സുപരിചിതനായ സീരിയൽ നടനാണ് ജിഷിൻ മോഹൻ. വർഷങ്ങളായി നിരവധി സൂപ്പർഹിറ്റ് പരമ്പരകളിലൂടെ മലയാളികളുടെ മുന്നിലുണ്ട് ജിഷിൻ. അടുത്തിടെ ജിഷിന്റെ പേര് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയതെഴുതിയ തുറന്ന കത്തിന്റെ പേരിലായിരുന്നു ജിഷിൻ വാർത്തകളിൽ നിറഞ്ഞു നിന്നത്. ലോക്ക്ഡൗണിനെ തുടർന്ന് സീരിയൽ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. ഇപ്പോഴിതാ തന്റെ കത്തിനെക്കുറിച്ചും തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് ജിഷിൻ.

Advertisements

Also Read
ഏറ്റവും കൂടുതൽ അടുപ്പം ശിവേട്ടനുമായി, രാത്രി കിടന്ന് ഉറങ്ങുന്നതും അദ്ദേഹത്തിനൊപ്പം തന്നെ: വെളിപ്പെടുത്തലുമായി സാന്ത്വനത്തിലെ കണ്ണൻ അച്ചു സുഗന്ധ്

സിനിമ ദ ക്യൂ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജിഷിന്റെ തുറന്നു പറച്ചിൽ.
ജിഷിൻ മോഹന്റെ വാക്കുകൾ ഇങ്ങനെ:

ആളുകൾ കാണുന്നത് പോലെയല്ല നമ്മുടെ ജീവിതം. കാറും വീടുമൊക്കെയുണ്ടാകും. പക്ഷെ അതൊക്കെ ലോൺ ആയിരിക്കും. ആദ്യത്തെ ലോക്ക്ഡൗണിൽ തന്നെ ബുദ്ധിമുട്ടായിരുന്നു. സ്വർണമൊക്കെ പണം വെക്കേണ്ടി വന്നു. രണ്ടാമത്തെ ലോക്ക്ഡൗൺ കൂടി വന്നതോടെ ആകെ പെട്ടു ശമ്പളക്കാരെ പോലെയല്ല, അവർ പോയില്ലെങ്കിലും ശമ്പളം കിട്ടും.

എല്ലാരും ബുദ്ധിമുട്ടിലാണ്. അങ്ങനെയിരിക്കെ ഒരാൾ ഫേസ്ബുക്കിലൊരു സ്റ്റാറ്റസ് ഇട്ടത് കണ്ടു. പ്രിയപ്പെട്ട മുഖ്യമന്ത്രി വാനമ്പടി സീരിയൽ കാണണം, ഷൂട്ടിംഗിന് അനുമതി കൊടുക്കണമെന്ന്. തമാശയായി ഇട്ടതായിരുന്നു. അത് കണ്ടപ്പോൾ എനിക്കൊരു ഐഡിയ തോന്നുകയായിരുന്നു. ഫേസ്ബുക്കിൽ നിന്നും മുഖ്യമന്ത്രിയുടെ ഐഡി കിട്ടി.

Also Read
ജീവിതത്തിലെ ഏറ്റവും വലിയ ആ പാഠം ഞാൻ പഠിച്ചത് തല അജിത്തിൽ നിന്നുമായിരുന്നു: തുറന്നു പറഞ്ഞ് പൃഥ്വിരാജ്

അങ്ങനെയൊരു കത്തെഴുതി അയച്ചു അത് സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ അത് കയറിയങ്ങ് വൈറലായി. എന്റെ പോസ്റ്റിൽ സീരിയലുമായി ബന്ധപ്പെട്ട എല്ലാവരേയും കുറിച്ച് പറഞ്ഞിരുന്നു. പക്ഷെ ഓൺലൈൻ മാധ്യമങ്ങൾ ജിഷിൻ മോഹന് ജീവിക്കാൻ ഗതിയില്ല, ജിഷിൻ മോഹൻ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു എന്ന തലക്കെട്ടോടെ വാർത്ത കൊടുത്തത്.

ഈ തലക്കെട്ടാണ് മിക്കവരും വായിച്ചതെന്നും ജിഷിൻ പറയുന്നു. ഇതിനിടെ ഒരു പ്രൊഡക്ഷൻ കൺട്രോളർ വരദയെ വിളിച്ചു. മോളെ വിഷമിക്കരുത്, നിങ്ങൾ ആരും കടുംകൈ ഒന്നും ചെയ്യരുത്, ഇത് ജീവിതത്തിന്റെ ഒരു ഘട്ടമാണെന്നൊക്കെ പറഞ്ഞു. എന്താ ചേട്ടാ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ ആത്മഹത്യയുടെ വക്കിലാണെന്നൊക്കെ കണ്ടല്ലോ എന്നാണ് പറഞ്ഞത്.

ഈ വാർത്തകളുടെ കീഴിൽ ഒരുപാട് മോശം കമന്റുകളുമുണ്ടായിരുന്നു. നിനക്ക് മാത്രം ജീവിച്ചാൽ മതിയോ? നീ എന്താണ് ബാക്കിയുള്ളവരെ കുറിച്ച് ആലോചിക്കാത്തത്? നിനക്കൊക്കെ തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തിയിട്ടാണ് എന്നൊക്കെ. അവരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം കൊടുത്തിരിക്കുന്നതലക്കെട്ട് ഇങ്ങനെയാണ്.

പക്ഷെ അത് കാണുമ്പാൾ നമുക്കൊരു വിഷമം. പക്ഷെ അത് വൈറൽ ആയത് കൊണ്ടൊരു കാര്യമുണ്ടായി. എനിക്കൊരു ദിവസം ഒരു കോൾ വന്നു. ഒരു ഡോക്ടറുടേത് ഇവർ നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് ഇളവൊക്കെ കൊടുക്കുന്നത്. നിങ്ങളുടെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. നിങ്ങളതൊരു അപേക്ഷയായിട്ട് അയച്ച് തരാൻ പറഞ്ഞു.

Also Read
എല്ലാമാസവും ആന്റണിയുടെ കൈവശം പണം കൊടുത്തയച്ച് മോഹൻലാൽ എന്നെ സഹായിക്കുമായിരുന്നു: തുറന്നു പറഞ്ഞ് ശാന്താ കുമാരി

ഞാൻ അയച്ചു കൊടുത്തു സംവിധായകൻ ആദിത്യൻ സർ ടെക്നീഷ്യൻ മാരുടെ ഭാഗത്തു നിന്നുമൊരു അപേക്ഷയും അയച്ചു. അത് അവർ ഒരു കമ്മിറ്റിക്ക് മുമ്പാകെ വച്ചു. ഇത് അപ്രൂവൽ ആകുമെന്നൊക്കെ പറഞ്ഞു. അപ്പോഴാണ് വേറെയൊരു ഷൂട്ട് നടത്തിയതിന്റെ ഒരു പ്രശ്നം ഉണ്ടാകുന്നത്. അങ്ങനെ വന്നപ്പോൾ മൊത്തത്തിൽ ഡൗൺ ആയി.

അവർക്ക് എന്തെങ്കിലും പെൻഡിംഗ് ഉണ്ടാകും എന്നൊക്കെ പറഞ്ഞു നോക്കി. ആ ഒരു രണ്ട് മൂന്ന് മാസത്തിനുള്ളിൽ എന്ത് തീരുമാനം വന്നാലും ഈ അപേക്ഷയുടെ അടിസ്ഥാനത്തിലാകുമായിരുന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഇത്രയും വൈറലായത് കൊണ്ട് അങ്ങനെയൊരു കാര്യം നടന്നു.

ഈ കത്ത് ഇടുന്നതിന് കുറച്ച് ദിവസം മുമ്പാണ് ഭാര്യ ഒരു കാർ വാങ്ങിയതിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടുന്നത്. ഇതിന് താഴെയാണ് എന്റെ പോസ്റ്റ്. പിന്നെ നാട്ടുകാരെ പറഞ്ഞിട്ട് കാര്യമുണ്ടോ നമ്മൾ അറിയുന്നുണ്ടോ വീണ്ടും ലോക്ക്ഡൗൺ വരുമെന്ന്. ഓരോ മാസവും വർക്ക് ഉണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും നമ്മൾ പ്ലാൻ ചെയ്യുക. ഓരോ ആഗ്രഹങ്ങളല്ലേ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്നും ജിഷിൻ പറയുന്നു.

Advertisement