ഇന്ത്യ മുഴുവൻ ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർതാരമാണ് തമിഴകത്തിന്റെ ദളപതി വിജയ്. ഇരുപത്തിയഞ്ചിൽ അധികം വർഷങ്ങളായി തമിഴ് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വിജയങ്ങളായിരുന്നു.
ഏതാണ്ട് 65 ൽ പരം സിനിമകളിൽ നായികനായിട്ടുള്ള വിജയിയുടെ കരിയറിലെ പരാജയ ചിത്രങ്ങൾ വെറും നാലോ അഞ്ചോ മാത്രമാണ് എന്നുള്ളത് തന്നെ അദ്ദേഹത്തിന്റെ സ്റ്റാർ വാല്യൂ തെളിയിക്കുന്നത്. കേരളത്തിലും താരരാജാവ് മോഹൻലാൽ കഴിഞ്ഞാൽ ഏതു ഭാഷയിലേയും ഏറ്റവും കൂടുകൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് വിജയ്.
ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് മനസ് തുറന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ദളപതി വിജയ്. മലയാളത്തിൽ തനിക്ക് ഇഷ്ടപ്പെട്ട നടന്മാരെ കുറിച്ചും സംവിധായകരെ കുറിച്ചും ഒക്കെ ഒരു അഭിമുഖത്തിൽ വിജയ് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
മലയാള സിനിമകൾ വളരെ റിയലിസ്റ്റാകാണെന്ന് പറഞ്ഞ വിജയ് താരരാജാക്കൻമാരായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ചും അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. തനിക്ക് മലയാളത്തിൽ ഏറെ പ്രിയപ്പെട്ട സംവിധായകൻ സിദ്ദിഖാണെന്നും അദ്ദേഹത്തിന്റെ ചിത്രമായ ഫ്രണ്ട്സിലെ തമാശകളോർത്ത് താനിപ്പോഴും ചിരിക്കാറുണ്ടെന്നും വിജയ് പറയുന്നു.
വിജയിയുടെ വാക്കുകൾ ഇങ്ങനെ:
മലയാള സിനിമകൾ യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതാണ്. വളരെ റിയലിസ്റ്റികാണ്. അതാണ് എനിക്ക് മലയാള സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. സംവിധായകർ പറഞ്ഞുകൊടുക്കുന്നതായാലും അഭിനേതാക്കൾ അത് ചെയ്യുന്നതായാലും എല്ലാം വളരെ റിയലായി അനുഭവപ്പെടും. കുറെ പേരുടെ അഭിനയം വളരെ ഇഷ്ടമാണ്.
മോഹൻലാൽ സാർ വളരെ ഈസിയായി തമാശയൊക്കെ പറഞ്ഞ് കളിയാക്കിയെല്ലാം അഭിനയിക്കുന്ന തരം കഥാപാത്രങ്ങൾ ഇഷ്ടമാണ്. മോഹൻലാലിന്റെ അങ്ങനെയുള്ള സിനിമകൾ കാണാൻ ഇഷ്ടമാണ്.
വളരെ ശക്തമായ കഥാപാത്രങ്ങളും ഏതെങ്കിലും സന്ദേശം നൽകുന്ന കഥാപാത്രങ്ങളും ആണെങ്കിൽ മമ്മൂട്ടിയുടെ സിനിമകളാണ് ഇഷ്ടം.
Also Read
ബിഗ്‌ബോസിലേക്ക് വിളിച്ചിരുന്നു, പോയില്ല, പോയിരുന്നെങ്കിൽ ചിലപ്പോൾ കരഞ്ഞേനെ: തുറന്ന് പറഞ്ഞ് സ്വാസിക
അത്തരത്തിലുള്ള മമ്മൂട്ടി ചിത്രങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്. സിദ്ദിഖ് സാറാണ് എനിക്ക് ഏറെ ഇഷ്ടമുള്ള സംവിധായകൻ. ഫ്രണ്ട്സ് ചെയ്തത് അദ്ദേഹമാണ്. ഇപ്പോഴും ആളുകൾ ഓർത്തുചിരിക്കുന്ന കോമഡികളുള്ള ചിത്രമാണത്. വീട്ടിൽ പെയിന്റടിക്കുന്ന രംഗങ്ങളിലെ ആ തമാശകളെല്ലാം ഓർക്കുമ്പോൾ തന്നെ എനിക്ക് ഇപ്പോഴും ചിരി വരും എന്നു വിജയ് വ്യക്തമാക്കുന്നു.