മലയാളികളുടെ പ്രിയപ്പെട്ട ഗായികയും നടിയും അവതാരകയുമാണ് റിമിടോമി. മീശമാധവൻ എന്ന ലാൽജോസ് ദീലീപ് ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ടും പാടി എട്ടി സംഗീതാസ്വാധകരുടെ പ്രിയ ഗായികയായി റിമി ടോമി മാറുകയായിരുന്നു. പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികൾക്ക് ഒപ്പം റിമി നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് വർഷം കുറെയായി.
താരത്തിന്റെ എന്തൊരു ആഘോഷവും റിമി ടോമിയെ സ്‌നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്. പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴും റിമി ടോമിക്ക് ആശ്വാസവാക്കുകളുമായി അവരുടെ ആരാധകർ ഒപ്പം ഉണ്ടായിരുന്നു താനും.റിമി ടോമി ഒഫീഷ്യൽ എന്ന പേരിൽ തുടങ്ങിയ ചാനൽ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു പോപ്പുലറായി മാറിയത്.
സബ്സ് ക്രൈബേഴ്സിന്റെ കാര്യത്തിലും മികച്ച നേട്ടമാണ് റിമി സ്വന്തമാക്കിയത്. ആ സന്തോഷം പങ്കുവെച്ച് രംഗത്ത്എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ഒരുവർഷം കൊണ്ട് 5 ലക്ഷം സബ്സ് ക്രൈബേഴ്സ് എത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു.
ഓരോ സബ്സ് ക്രൈബേഴ്സിനും നന്ദിയെന്നുമായിരുന്നു റിമി കുറിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. കമന്റുകൾക്ക എല്ലാം റിമി ടോമി മറുപടിയും നൽകിയിട്ടുണ്ട്.
സ്നേഹ ശ്രീകുമാർ, ദീപ്തി വിധുപ്രതാപ്, രശ്മി സോമൻ ഇവരെല്ലാം റിമിയുടെ സന്തോഷത്തിന് സ്നേഹം അറിയിച്ച് എത്തിയിട്ടുണ്ട്. ചിങ്ങം മാസം വന്നുചേർന്നാൽ എന്ന് തുടങ്ങുന്നതായിരുന്നു റിമിയുടെ ആദ്യ ഹിറ്റ് സിനിമാ ഗാനം. ബൽറാം വേഴ്‌സസ് താരാദാസ് എന്ന സിനിമയിലൂടെ അതിഥി താരമായി സ്വന്തം വേഷത്തിൽ തന്നെ സിനിമയിലുമെത്തി.
Also Read
വെബ് സീരിസിൽ ധനുഷിനെതിരെ ബോഡി ഷെയ്മിങ്: പ്രതികരിച്ച് രാഷ്ട്രീയ പ്രവർത്തകയും നടിയുമായ രമ്യ
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവിൽ അതിഥിയായി സ്വന്തം വേഷത്തിൽ അഭിനയിച്ച ചിത്രം. 1997ൽ തന്നെയാണ് റിമി ആദ്യമായി ടെലിവിഷനിൽ അവതാരകയാകുന്നത്. ദൂരദർശനിലെ ഗാനവീഥി എന്ന പരിപാടിയിൽ ആയിരുന്നു അത്. പിന്നീട് കൈരളിയിലും ഏഷ്യാനെറ്റിലും എല്ലാം റിമി അവതാരകയായി. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെള്ളിവരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായും റിമി ടോമി എത്തി.