നടി എന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രവർത്തക കൂടെയാണ് രമ്യ. തന്റെ അഭിപ്രായങ്ങൾ എവിടെയും തുറന്ന് പറയാൻ പേടിക്കാത്ത ചുരുക്കം ചില നടിമാർ ഒരാൾ. ഇപ്പോൾ നടി പ്രതികരിച്ചിരിയ്ക്കുന്നത് ഒരു വെബ്സീരീസിലെ സംഭാഷണത്തിന് എതിരെയാണ്.
നടൻ ധനുഷിന്റെ രൂപത്തെ കളിയാക്കും വിധമുള്ള സംഭാഷണത്തിനെതിരെ രമ്യ സോഷ്യൽ മീഡിയയിൽ എത്തി. ദക്ഷിണേന്ത്യൻ വെബ് സീരിസിൽ നിന്നുള്ള സംഭാഷണത്തിന്റെ വീഡിയോയ്ക്കൊപ്പമാണ് രമ്യയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
വീഡിയോയിൽ ഒരു സുഹൃത്ത് തന്റെ മറ്റൊരു സുഹൃത്തിനെ അയാളുടെ രൂപത്തെ ചൊല്ലി വിമർശിക്കുകയാണ്. മെലിഞ്ഞിരിയ്ക്കുന്ന ആളെ ധനുഷിന്റെ പേര് പറഞ്ഞാണ് കളിയാക്കുന്നത്. ധനുഷിനെ സൂപ്പർ മോഡൽ ആക്കിക്കൊണ്ടു ആ കളിയാക്കൽ രംഗം തമാശ രൂപേണെയാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്.
ഇതിനെതിരെയണ് രമ്യ രംഗത്ത് എത്തിയിരിയ്ക്കുന്നത്. ‘വളരെ മോശം ടേയ്സ്റ്റ് ആയിപ്പോയി. വടക്ക് – തെക്ക് വിവേചനവും അവരുടെ ശാരീരിക രൂപത്തെ കളിയാക്കും വിധമുള്ള സംഭാഷണങ്ങളും ഒഴിവാക്കണം.
അത് അത്ര നല്ലതല്ല. വളരൂ.. ഇത് 2021 ആണ്. മാത്രവുമല്ല, ഇന്ത്യ മറ്റ് രാജ്യങ്ങളിൽ പോയി വംശീയതയെ കുറിച്ച് സംസാരിക്കുന്നു. ആദ്യം നമുക്ക് ഒരുമിച്ച് പ്രവൃത്തിയ്ക്കാം’- എന്നാണ് രമ്യയുടെ പോസ്റ്റ്. ധനുഷുമായി നല്ലൊരു സൗഹൃദം സൂക്ഷിക്കുന്ന നടിയാണ് രമ്യ. പൊല്ലാതവൻ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ച ശേഷം തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നു. സോഷ്യൽ മീഡിയയിലെ മോശം അനീതിയ്ക്കെതിരെ പലപ്പോഴും പ്രതികരിച്ച നടിയാണ് രമ്യ.