കൂടുതൽ ഇഷ്ടം ബേബി ഗേൾ ആണ്, ആരു വന്നാലും സന്തോഷം, ആറുമാസം മുമ്പേ പേര് ഒക്കെ കണ്ടു വെച്ചിട്ടുണ്ട്: തുറന്നു പറഞ്ഞ് സൗഭാഗ്യയും അർജുനും

88

ടിക്ടോക്ക് വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിരായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തരിയുമായ താരകല്യാണിന്റെയും അന്തരിച്ച് നർത്തകൻ രാജാറാമിന്റെയും മലളാണ് സൗഭാഗ്യ. ഒരു മികച്ച നർത്തകി കൂടിയാണ് താരം.

അമ്മയുടെ ശിഷ്യനും നടിനും നർത്തകനുമായ അർജുൻ സോമശേഖരനെയാണ് സൗഭാഗ്യ വിവ്ഹം കഴിച്ചിരിക്കുന്നത്. ഇപ്പോൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടി ദമ്പതികളായ സൗഭാഗ്യ വെങ്കിടേഷും ടിക്ടോക്ക് വീഡിയോകളിലൂടെ ഇരുവരും ഒരുമിച്ച് എത്തിയിട്ടുണ്ട്.

Advertisements

Also Read
രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുമ്പോൾ അഞ്ച് സെറ്റപ്പ് താഴേക്ക് ചവിട്ടി താഴ്ത്തും, മലയാള സിനിമയിൽ തനിക്ക് പ്രത്യേക സ്ഥാനമൊന്നും ഇല്ലെന്ന് ബാബുരാജ്

അതേ സമയം ഗർഭിണിയായ സൗഭാഗ്യയും അർജ്ജുനും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ചക്കപ്പഴം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രമായി അർജുൻ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് അർജുൻ പരമ്ബരയിൽ നിന്നും പിന്മാറിയിരുന്നു.

ഇപ്പോൾ ആ പിന്മാറ്റത്തിന്റെ കാരണം ഒരു ഓൺലൈൻ മാധ്യമത്തോട് വ്യക്തമാക്കിയിരിക്കുകയാണ് താരം. മാത്രമല്ല കുഞ്ഞ് ജനിക്കാൻ ഒരുങ്ങുന്നതിന്റെ ത്രില്ലും ഇരുവരും പങ്കുവെയ്ക്കുന്നുണ്ട്. കൂടുതലിഷ്ടം ഗേൾ ബേബിയെയാണ്. ഇവിടെ കൂടുതലാളുകൾക്കും പെൺകുട്ടി വേണമെന്നാണ് ഇഷ്ടം. ആര് വന്നാലും സന്തോഷം.

അഞ്ചാറുവർഷമായി പെൺകുട്ടിക്കുള്ള പേരിട്ട് വെച്ചിരിക്കുയാണ്. പയ്യനുവേണ്ടിയുള്ള പേര് ഒരുമാസം മുമ്പാണ് ഫിക്സ് ചെയ്തത്. ജനുവരിയിലേ പേരൊക്കെ പുറത്തുവിടൂ എന്നാണ് അർജുനും സൗഭാഗ്യയും പറുന്നത്.

Also Read
സുരേഷ് ഗോപി സത്യതന്ധനായ മനുഷ്യൻ, മമ്മൂക്കയോടും ലാലേട്ടനോടും അടുക്കാൻ പേടി; തുറന്നു പറഞ്ഞ് ബിജു മേനോൻ

ഇപ്പോൾ ഡാൻസ് ഓൺലൈനായി പഠിപ്പിക്കുന്നുണ്ട് പ്രഗ്നന്റായതിനാൽ അധികം ദേഹം അനങ്ങരുതെന്ന് പറഞ്ഞതിനാൽ ഇപ്പോൾ അമ്മയും സഹായിക്കാനെത്തുന്നുണ്ടെന്ന് സൗഭാഗ്യ പറഞ്ഞു. ചക്കപ്പഴത്തിൽ നിന്നാണ് ഇത്രയും ഫെയിം എനിക്ക് ലഭിച്ചത്.

എന്റെ ലൈഫ് സ്റ്റൈൽ ഇതൊക്കെയാണ്, പട്ടികൾ ഉള്ളതുകൊണ്ടാണ്, ഭാര്യ വിടാത്തത് കൊണ്ടാണ് എന്നൊക്കെ അവിടെയും ഇവിടേയുമൊക്കെ പലരും കമന്റുകളിട്ട് കണ്ടു. പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ചക്കപ്പഴം സമയത്ത് കുറെ കാര്യങ്ങളിൽ ബാലൻസ്ഡ് അല്ലായിരുന്നു. കുറെ ദിവസം അതിനായി പോകുന്ന അവസ്ഥയുണ്ടായി.

പക്ഷേ അതിനുള്ള ബെനിഫിറ്റ് ഇല്ലാത്ത സ്ഥിതി. ഒരു അടിയിലേക്ക് പോകുന്നതിനേക്കാൾ നല്ലത് നല്ല സമയത്ത് തന്നെ പറഞ്ഞിറങ്ങുന്നതാണെന്ന് തോന്നിയെന്ന് അർജുൻ പറഞ്ഞു. എല്ലാം ജോലിയും അങ്ങനെയാണല്ലോ. ഫാമിലി റൺ ചെയ്യാനാണല്ലോ അതുവഴി ഏൺ ചെയ്യാനാണ് ജോലി ചെയ്യുന്നത്. അതിൽ സംതൃപ്തിയല്ലെങ്കിൽ തുടർന്നിട്ട് കാര്യമില്ലല്ലോ.

സാധാരണ ഒരാൾ ജോലി നോക്കുന്നതുപോലെ, എവിടെയങ്കിലും ഇഷ്ടമല്ലെങ്കിൽ ഒരു സ്ഥലത്ത് നിന്ന് മാറില്ലേ, അത്രയേയുള്ളൂ. ഫാമിലിയായിട്ട് നിൽക്കുന്നൊരാൾക്ക് പലതും നോക്കേണ്ടി വരുമല്ലോ, സിംഗിൾ ആയിരിക്കുമ്പോൾ ഫെയിം മാത്രം നോക്കിയാൽ മതിയല്ലോ. ഇപ്പോൾ ബെറ്റർ അവസരങ്ങൾ നോക്കി പോകുന്നു എന്ന് സൗഭാഗ്യയും വ്യക്തമാക്കുന്നു.

Also Read
ഇവരിങ്ങനെ തുണി കുറച്ചില്ലെങ്കിൽ, ഇതിലും കുറച്ച് അഭിനയിക്കാൻ മറ്റൊരാൾ വരുമെന്ന് കമന്റ്: സനൂഷ കൊടുത്ത കിടിലൻ മറുപടി ഇങ്ങനെ

എല്ലാവരും അവരവരുടെ ജോലി ചെയ്യുന്നതിനാൽ ഇപ്പോഴിങ്ങനെ ചിരിച്ചിരിക്കാൻ പറ്റുന്നു. ഈ സമയം മാറി നിന്ന് സപ്പോർട്ട് കൊടുക്കുന്നതിനേക്കാൾ അടുത്തുവേണമെന്ന് തോന്നി. ചക്കപ്പഴത്തിൽ അവസാന സമയം വരെ ഹാപ്പിയായി ജോളിയായി ചെയ്താണ് നിർത്തിയത്. ഞാൻ ചിലപ്പോൾ ഒട്ടും ഫോക്കസ്ഡ് അല്ലെന്ന് ചിലർക്ക് തോന്നും.

പക്ഷേ എനിക്ക് കുറെ എക്സീപീരിയൻസ് ലഭിച്ചു. അടുത്തിടെ ടാറ്റു ചെയ്യാൻ സുഹൃത്ത് പറഞ്ഞിട്ട് പഠിച്ചു. ഭാര്യക്ക് വരെ ഞാൻ ടാറ്റു ചെയ്തു. സുഹൃത്തുകൾക്കും ചെയ്തും. വ്യക്തിപരമായ ഓരോ ഇഷ്ടങ്ങൾ. നല്ല അവസരങ്ങൾ കിട്ടിയപ്പോൾ മാറി. ഇപ്പോൾ സീ കേരളത്തിൽ ലെറ്റ്സ് റോക്ക് ആൻഡ് റോൾ എന്ന പരിപാടിയിലാണ് ഭയങ്കര രസമാണ്.

എൻജോയ് ചെയ്യുന്നു എല്ലാവരും ഭയങ്കര ഫ്രണ്ട്ലി, ഫണ്ണി. വീട് മിസ് ചെയ്യുന്നുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ അടുപ്പിച്ചടുപ്പിച്ച് ചില വേർപാടുകൾ ഉണ്ടായി, ഈ സമയം മെന്റൽ റിലീഫിന് ഭയങ്കര നല്ലതാണെന്ന് തോന്നി. ഏറെ ആഗ്രഹിച്ച് ബൈക്ക് വാങ്ങിയിട്ട് ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ അവസ്ഥയായിരുന്നു. ഭയങ്കര ആഗ്രഹത്തോടെയാണ് വാങ്ങിയത്.

വണ്ടിയെടുത്ത് കഴിഞ്ഞപ്പോൾ ലോക്ഡൗൺ ആയി. പിന്നെ ദിവസവും തുടച്ചു വയ്ക്കും, വീടിന് മുമ്പിലിട്ട് ഓടിക്കും. എനിക്കങ്ങോട് സഹിക്കാൻ പറ്റണില്ല. സൗഭാഗ്യയ്ക്കും ബൈക്കിൽ കയറാൻ പറ്റിയില്ലെന്നും അർജുൻ വ്യക്തമാക്കുന്നു.

Advertisement