ആദ്യ വിവാഹത്തിൽ നിന്നും എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ട്, എന്നാൽ ഷാൻ അങ്ങനെയൊന്നുമില്ല: ഭർത്തിവനെ കുറിച്ച് പാലാക്കാരി അച്ചായത്തി ആൻ മരിയ

184

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് സിനിമാ സീരിയൽ നടിയായ ആൻ മരിയ. പാലാക്കാരി അച്ചായത്തി എന്ന പേരിൽ ആൻ മേരി സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. പാലായാണ് ആൻ മരിയയുടെ സ്വദേശമെങ്കിലും ഇപ്പോൾ എറണാകുളത്താണ് താമസം.

എന്റെ മാതാവ് സീരിയലിൽ ക്ലാര ചേച്ചിയായി അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങൾ ചെയ്താണ് അഭിനയ ലോകത്തേക്ക് ആൻ മരിയ എത്തിയത്. എങ്കിലും ലോക്ക് ഡൌൺ സമയത്തുനടത്തിയ ഫോട്ടോഷൂട്ടുകളിലൂടെ ആണ് വൈറലായി മാറിയത്.

Advertisements

വെൽകം ടു സെൻട്രൽ ജയിൽ, മാസ്‌ക്, അയാൾ ജീവിച്ചിരിപ്പുണ്ട് എന്നീ സിനിമകളിലും അഭിനയിച്ചു. രണ്ട് വെബ് സീരീസുകളിലും ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് ആൻ മരിയ. ഫേസ്ബുക്കിലും ഇൻസ്റ്റയിലും നിരവധി ഫോളോവേഴ്‌സാണ് ആൻമരിയയ്ക്കുള്ളത്. എൺപതുകളിലെ ഏഭ്യന്മാർ എന്ന സിനിമയിലാണ് ഒടുവിൽ ആൻമരിയ അഭിനയിച്ചത്. മോഡലിംഗ് രംഗത്തും ഏറെ സജീവമാണ്.

Also Read
എന്റെ അമ്മയേക്കാളും കെയർ ചെയ്യുന്ന അമ്മയാണ് വിഷ്ണിവിന്റെ വീട്ടിലുള്ളത്, വീട്ടിലെ ജോലിയൊന്നും ചെയ്യിപ്പിക്കില്ല: വെളിപ്പെടുത്തലുമായി അനുശ്രി

5 വർഷമായി ആൻ അഭിനയത്തിൽ സജീവമായിട്ട്. എ എം നസീറിന്റെ ദത്തുപുത്രി ആണ് ആദ്യമായി അഭിനയിച്ച സീരിയൽ. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃതവർഷിണി, മാമാട്ടികുട്ടി, എൻറെ മാതാവ് തുടങ്ങിയ സീരിയലുകളിലൂടെയാണ് താരം മിനി സ്‌ക്രീനിൽ സ്ഥാനം ഉറപ്പിച്ചത്.

അടുത്തിടെയാണ് ആൻ മരിയ വിവാഹിതയായത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറും യൂട്യൂബ് വ്‌ളോഗറും പാലാ സ്വദേശിയമായ ഷാൻ ജിയോയാണ് ആനിനെ സ്വന്തമാക്കിയത്. ആനിന്റെ ജീവിത നായകൻ ആയി എത്തിയതും ഒരു പാലാക്കാരൻ അച്ചായൻ തന്നെയാണ്. കൊവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് മെയ് മാസം ഇരുവരും ഒന്നായത്.

ഇപ്പോൾ വിവാഹത്തെക്കുറിച്ചും മറ്റുചില വിശേഷങ്ങളും തുറന്നു പറയുകയാണ് ആൻ. അവതാരകൻ ജേക്കബ് മാത്യുവുമായി നടത്തിയ സംഭാഷണത്തിന്റെ ഇടയിലാണ് ഷാനുമായുള്ള വിവാഹത്തെക്കുറിച്ച് ആൻ മനസ്സ് തുറന്നത്. രണ്ടാം വിവാഹമാണ് ഷാനുമായി. ആദ്യ വിവാഹത്തിൽ നിന്നും തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ട്.

അങ്ങനെ ഇനി ജീവിതത്തിൽ മറ്റൊരു കൂട്ട് വേണ്ട എന്ന തീരുമാനത്തിൽ കുറെയധികം വർഷം പോയ്‌കൊണ്ട് ഇരിക്കുന്നതിന്റെ ഇടയിലായാണ് ഷാനിനെ കാണുന്നതും പരിചയപ്പെടുന്നതും. വിവാഹം കഴിക്കാം എന്ന് ഷാനിനോട് താൻ തന്നെയാണ് പറഞ്ഞതെന്നും ആൻ അഭിമുഖത്തിൽ പറയുന്നു. സമൂഹത്തിൽ നടക്കുന്ന സ്ത്രീധന വിഷയത്തെകുറിച്ചും ആൻ സംസാരിച്ചിരുന്നു.

Also Read
പണം കൊടുത്തു വാങ്ങാൻ സാധിക്കാത്ത ഒന്നേയുള്ളൂ പരിശുദ്ധമായ സ്‌നേഹം… സ്‌നേഹിക്കുക സ്‌നേഹിക്കപ്പെടുക ; ശ്രദ്ധ നേടി സൂരജിന്റെ പുതിയ പോസ്റ്റ്

തന്നോട് എന്താണ് സമ്പാദ്യമെന്നു ഇത് വരെയും ഷാൻ ചോദിച്ചിട്ടില്ല എന്നും താരംവ്യക്തമാക്കി. എനിക്ക് എത്ര ഗോൾഡ് ഉണ്ടെന്നോ, എത്രയാണ് സമ്പാദ്യമെന്നോ അദ്ദേഹം ചോദിച്ചിട്ടില്ല. എന്നാൽ അങ്ങനെ ഒന്നും ആയിരുന്നില്ലെ ആദ്യ ബന്ധം എന്നും ആൻ മരിയ പറയുന്നു. വിവാഹത്തിന് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയാണ് ലഭിച്ചത്.

അമ്മയൊക്കെ ഒരുപാട് സന്തോഷിച്ചു. മറ്റൊരു വിവാഹം എല്ലാവരും ആഗ്രഹിച്ചിരുന്നതാണ്. അമ്മയുടെ ആരോഗ്യസ്ഥിതി ഒക്കെ വളരെ മോശമായിരുന്നു എന്നാൽ, ഞാൻ മറ്റൊരു ജീവിതത്തിലേക്ക് കടന്നതോടെ അമ്മ പൂർണ്ണ ആരോഗ്യവതിയായി മാറിയെന്നും താൻ ഒരു മകൾ ആയത് കൊണ്ടാകാം അമ്മ ഒരുപാട് സങ്കടപ്പെട്ടത് എന്നും നടി വ്യക്തമാക്കുന്നു.

Advertisement