ഇപ്പോൾ എന്താ അവസ്ഥ റിതു മന്ത്രയുമായി പ്രണയും ഉണ്ടോ, കോൺടാക്ടോ ഉണ്ടോ എന്ന് ചോദ്യം, ഊഞ്ഞാലാ ഊഞ്ഞാലാ എന്ന് മറുപടി നൽകി ജിയ ഇറാനി

102

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിലായിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ 3ന്റെ ഗ്രാന്റ് ഫിനാലെ സംപ്രേഷണം ചെയ്്‌യുന്നതിനായി കാത്തിരിക്കുകയാണ് ഇപ്പോൾ മിനിസ്‌ക്രീൻ പ്രേക്ഷകർ. വിജയി ആരെന്നുള്ള സൂചനകൾ നേരത്തെ തന്നെ എല്ലാവർക്കും ലഭിച്ചു കഴിഞ്ഞു. ഏങ്കിലും നാളുകൾ കാത്തിരുന്ന ഫിനാലെ കാണാൻ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

അതേ സമയം ഓഗസ്റ്റ് ഒന്നിന് ബിഗ് ബോസ് മലയാളം സീസൺ 3യുടെ ഫിനാലെ സംപ്രേക്ഷണം ചെയ്യും. നാളുകളായി ആരാധകർ കാത്തിരിക്കുകയായിരുന്നു വിജയിയെ കാണാനായി. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥികളെ വീണ്ടും സ്‌ക്രീനിൽ കാണുക എന്നതും ആരാധകരുടെ ലക്ഷ്യമാണ്.

Advertisements

എന്നാൽ മത്സരഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞിട്ടുണ്ട്. പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം മണിക്കുട്ടൻ ആണ് ബിഗ് ബോസ് വിജയി. സായ് വിഷ്ണു രണ്ടാമതും ഡിംപൽ മൂന്നാമതും എത്തിയെന്നും സൂചനകൾ വ്യക്തമാക്കുന്നു.

ഫിനാലെയ്ക്ക് ശേഷം നാട്ടിലെത്തിയ മണിക്കുട്ടനും ഡിംപലിനും ആരാധകർ നൽകിയ സ്വീകരണത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതേ സമയം ബിഗ് ബോസ് മത്സരാർത്ഥി ഈയിരുന്നില്ലെങ്കിലും ബിഗ് ബോസ് പ്രേമികൾക്കെല്ലാം സുപരിചതനായിരുന്നു ജിയാ ഇറാനി. ബിഗ് ബോസ് മലയാളം സീസൺ 3യിലെ മത്സരരാർത്ഥിയായ റിതു മന്ത്രയുടെ സുഹൃത്താണ് ജിയ.

Also Read
തന്നേക്കാൾ പ്രായക്കൂടുതൽ ഉള്ള ശ്രീവിദ്യയുമായി കമൽഹാൻ അന്ന് പ്രണയത്തിലായി, വിവാഹം വരെ എത്തിയ ആ ബന്ധത്തിൽ പിന്നീട് സംഭവിച്ചത് ഇങ്ങനെ

എന്നാൽ താനും റിതുവും തമ്മിൽ പ്രണയത്തിലാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ജിയ വാർത്തകളിൽ ഇടം നേടിയത്. പിന്നാലെ റിതുവുമൊത്തുള്ള നിരവധി ചിത്രങ്ങളും ജിയ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ റിതുവിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് ജിയ ഇറാനി.

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു ജിയ. ഇതിനിടെ ചിലർ പ്രണയത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു. പ്രണയത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദ്യം. ഇതിന് രസകരമായ മറുപടിയായിരുന്നു ജിയ നൽകിയത്.

ലവ് ഈസ് ഇൻ ദ എയർ എന്നു പറഞ്ഞു കൊണ്ട് വിമാനത്തിന്റെ വീഡിയോയായിരുന്നു താരം പങ്കുവച്ചത്.
പിന്നാലെ ഒരാൾ റിതുവിനെക്കുറിച്ച് തന്നെ നേരിട്ട് ചോദിച്ചു. റിതുവുമായിട്ട് ഇപ്പോൾ കോൺടാക്ട് ഉണ്ടോ എന്താ അവസ്ഥ എന്നായിരുന്നു ഒരാളുടെ ചോദ്യം.

ഇതിന് ജിയ നൽകിയ മറുപടി ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു. ഒരു സിനിമാ ഗാനമാണ് ജിയ പങ്കുവച്ചത്. ഊഞ്ഞാലാ ഊഞ്ഞാലാ എന്ന പാട്ടാണ് ജിയ പങ്കുവച്ചത്. റിതു ഈ പാട്ടു പാടുന്നതായാണ് വീഡിയോയിൽ കാണിക്കുന്നത്. ഇതോടെ ജിയയും റിതുവും അകന്നുവോ എന്ന സംശയമാണ് ആരാധകർ ഉന്നയിക്കുന്നത്. നേരത്തേയും ജിയയുടേയും റിതുവിന്റേയും ബന്ധം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

Also Read
മമ്മൂക്കയ്ക്ക് വേണ്ടി സംഘട്ടനം ചെയ്യുന്ന ഡ്യൂപ്പല്ല ഞാൻ, അത്തരം പ്രചരണങ്ങൾ തെറ്റാണ്: തുറന്നു പറഞ്ഞ് ടിനി ടോം

ജിയ റിതുവും താനും തമ്മിൽ പ്രണയത്തിലാണെന്ന് പറയുകയും ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു എങ്കിലും റിതു പ്രതികരിക്കാതിരുന്നതാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് കാരണം. ഇതിന്റെ പേരിൽ പലപ്പോഴും ജിയയെ സോഷ്യൽ മീഡിയ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും തുടർന്നും ചിത്രങ്ങളും വീഡിയോകളും ജിയ പങ്കുവെച്ചതോടെ വിമർശകർ വായടക്കുകയായിരുന്നു. ഇപ്പോഴിതാ ജിയ തന്നെ പങ്കുവച്ച വീഡിയോ വീണ്ടും ചോദ്യങ്ങൾ ശക്തമാക്കുകയാണ്.

Advertisement