ചെറുപ്പം മുതലേ ക്യാമറ പേടിയോ സ്റ്റേജ് ഫിയറോ ഇല്ലായിരുന്നു, എന്നിട്ടും ആ മോഹം എന്തുകൊണ്ടോ തോന്നിയിട്ടില്ല: തുറന്നു പറഞ്ഞ് ഡയാന ഹമീദ്

459

മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒരുപോലെ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി നടിയാണ് ഡയാന ഹമീദ്. മിനിസ്‌ക്രീൻ അവതാരകയായി എത്തിയ ശേഷമാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. സൂപ്പർതാരവും എംപിയുമായ സുരേഷ് ഗോപിയെ നായകനാക്കി ഹിറ്റ് മേക്കർ ജോഷി ഒരുക്കുന്ന പാപ്പൻ എന്ന ചിത്രത്തിലാണ് ഡയാന ഇപ്പോൾ അഭിനയിക്കുന്നത്.

ഇപ്പോഴിതാ തന്റെ പുതിയ സിനിമയെ കുറിച്ചും അഭിനയത്തിൽ തുടരാൻ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ഡയാന. അഭിനയ മോഹം ഇല്ലായിരുന്നു എങ്കിലും ഇപ്പോൾ സിനിമയാണ് തന്റെ പാഷൻ എന്നാണ് നടി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഡയാനയുടെ വെളിപ്പെടുത്തൽ.

Advertisements

താരത്തിന്റ വാക്കുകൾ:

സ്റ്റാർ മാജിക്കിൽ എത്തിയതോടെയാണ് ഒരുപാട് പേർ ശ്രദ്ധിക്കുന്നത്. ഞാനെന്ന വ്യക്തിയെയും കലാകാരിയെയും അടയാളപ്പെടുത്തിയ പരിപാടി അതാണെന്ന് പറയാം. മുൻപ് സ്‌കൂളിലും കോളേജിലുമൊക്കെ പഠിപ്പിച്ചിരുന്ന സമയത്ത് കലാമത്സരങ്ങളിലൊക്കെ ആക്ടീവായിരുന്നു എങ്കിലും പിന്നീട് അതിൽ നിന്നെല്ലാം ഒരു ഇടവേള സ്വാഭാവികമായും വരുമല്ലോ.

ഇപ്പോൾ സ്റ്റാർ മാജിക്കിൽ എത്തിയതോടെയാണ് വീണ്ടും അത്തരം മത്സരങ്ങളൊക്കെ ചെയ്ത് തുടങ്ങിയത്. നല്ലൊരു പ്ലാറ്റ്ഫോമാണ് അവിടം. നമ്മുടെ പല കഴിവുകളും തിരിച്ച് പിടിക്കാൻ പറ്റി. ഓരോ ടാസ്‌ക് തരുമ്‌ബോഴും ഇതൊക്കെ എന്നെ കൊണ്ട് പറ്റുമെന്ന് തിരിച്ചറിഞ്ഞത് ഇവിടയെത്തിയപ്പോഴാണ്. കുറച്ച് നാൾ മുൻപ് വരെ ആങ്കറിങ് ആയിരുന്നു പാഷൻ. ഇപ്പോൾ അത് മാറി. അഭിനയത്തിനാണ് കൂടുതൽ ശ്രദ്ധ.

Also Read
അവർ എന്റെ ഭാവി കണ്ടെത്തി? വിവാഹ നിശ്ചയ തിയതിയും അങ്ങ് തീരുമാനിച്ചു: ദിയ തന്റെ കാമുകിയാണെന്ന വൈഷ്ണവിന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത ആരാധകർക്ക് എതിരെ ദിയ കൃഷ്ണ

നല്ല സിനിമകളുടെ ഭാഗമാകാനും നല്ല റോളുകൾ തിരഞ്ഞെടുക്കാനും പറ്റണം. അതിന് വേണ്ടി വർക്ക് ചെയ്യണം. മറ്റുള്ള താരങ്ങളെ കണ്ട് പഠിക്കണം. അങ്ങനെ ഒരുപാട് താൽപര്യങ്ങൾ ഇപ്പോഴുണ്ട്. മുൻപ് സിനിമയെ ഇത്രയധികം സ്നേഹിച്ചിരുന്നോ എന്ന കാര്യത്തിൽ സംശയമാണ്. സത്യത്തിൽ ഞാനിപ്പോഴാണ് അതൊക്കെ തിരിച്ചറിഞ്ഞത്. കഥയും കഥാപാത്രവും നോക്കുന്നതിന് മുന്നേ ശ്രദ്ധിക്കുക ടീമിനെയാണ്.

നല്ലൊരു ടീമിന്റെ കൂടെ അഭിനയിക്കണം. അത് വലിയൊരു എക്സ്പീരിയൻസാണ്. നമ്മുടെ കരിയറിൽ പോലും അത് മാറ്റം കൊണ്ട് വരും. ജോഷി സാറിനെ പോലുള്ള സംവിധായകന്റെ കൂടെ വർക്ക് ചെയ്യുക എന്നത് ഏതൊരു ആർട്ടിസ്റ്റിന്റെയും സ്വപ്നമായിരിക്കും. പാപ്പനിലൂടെ ആ ഭാഗ്യം എനിക്കും കിട്ടി. പ്രൊഫഷണലായിട്ടുള്ള ടീം വരുമ്പോൾ തുടക്കക്കാരെ സംബന്ധിച്ച് ഒരുപാട് പഠിക്കാൻ പറ്റും.

ടീമിനാണ് ഞാൻ പ്രധാന്യം കൊടുക്കുന്നത്. കഥയും ബാക്കി കാര്യങ്ങളൊക്കെ രണ്ടാമത്തെ ഘടകമാണ്. സിനിമയിൽ അഭിനയം പോലെ തന്നെ കോസ്റ്റിയൂം ഡിസൈനിങും ഇഷ്ടമാണ്. ആ രംഗത്ത് എനിക്ക് കാര്യമായി എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് കരുതുന്നു. സിനിമ ഒരിക്കലും എനിക്ക് പാഷൻ ആയിരുന്നില്ല. അഭിനയിക്കാൻ പോലും കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞില്ലെന്ന് പറയുന്നതാകും ശരി.

Also Read
എന്നെ ആർക്കും ഇഷ്ടമല്ല, എല്ലാവർക്കും എന്തോ ദേഷ്യമോ വെറുപ്പോ എന്നോട് ഉണ്ട്: സങ്കടത്തോടെ സസ്‌നേഹം നടി ലക്ഷ്മിപ്രിയ

ചെറുപ്പം മുതലേ ക്യാമറ പേടിയോ സ്റ്റേജ് ഫിയറോ ഇല്ലായിരുന്നു. എന്നിട്ടും ആ മോഹം എന്തുകൊണ്ടോ തോന്നിയിട്ടില്ല. ചിന്തിച്ചിട്ടുമില്ല. അന്ന് പഠിച്ച് ജോലി വാങ്ങുക എന്നതായിരുന്നു മനസിൽ. പിന്നീട് കോളേജിൽ എത്തിയപ്പോൾ അക്കാഡമി അവാർഡ് ഒക്കെ ശ്രദ്ധിക്കുമായിരുന്നു. അത് കോസ്റ്റ്യൂം ശ്രദ്ധിക്കാനായിരുന്നു എന്നും ഡയാന പറയുന്നു.

Advertisement