അവർ എന്റെ ഭാവി കണ്ടെത്തി? വിവാഹ നിശ്ചയ തിയതിയും അങ്ങ് തീരുമാനിച്ചു: ദിയ തന്റെ കാമുകിയാണെന്ന വൈഷ്ണവിന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത ആരാധകർക്ക് എതിരെ ദിയ കൃഷ്ണ

296

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. കൃഷ്ണ കുമാറിനെ പോലെ തന്നെ സോഷ്യൽ മീഡയയിൽ ആക്ടീവാണ് ഭാര്യ സിന്ധുവും നാല് പെൺമക്കളും. മൂത്ത മകൾ അഹാന കൃഷ്ണ മലയാളത്തിലെ അറിയപ്പെടുന്ന യുവനടിയാണ്.

അതേ സമയം കൃഷ്ണ കുമാറിൻ നാല് പെൺമക്കളും യൂട്യൂബ് ചാനൽ ആരംഭിച്ചതോടെ വീട്ടിൽ നിന്നുള്ളതും പുറത്ത് പോയിട്ടുള്ളതുമായ വിശേഷങ്ങളെല്ലാം പുറത്ത് വന്ന് കൊണ്ടിരുന്നു. ഓരോരുത്തരും അതിൽ നിന്ന് വലിയൊരു വരുമാനം ഉണ്ടാക്കുന്നതായിട്ടും റിപ്പോർട്ടുകളുണ്ട്. ഇടക്കാലത്ത് അഹാന കൃഷ്ണ അടക്കമുള്ള കൃഷ്ണ കുമാറിന്റെ മറ്റ് മക്കൾക്കെതിരെയും അധിഷേപം നടന്നിരുന്നു.

Advertisements

Also Read
ലാലേട്ടൻ ഉണ്ടാക്കിയ സ്പെഷ്യൽ ചിക്കൻ റോസ്റ്റ് കഴിച്ച് സുചിത്ര ചേച്ചി പറഞ്ഞത് കേട്ടോ

രാഷ്ട്രീയത്തിന്റെ പേരിലും അല്ലാതെയുമായി നിരവധി വിമർശനങ്ങളാണ് താരപുത്രിമാർക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോഴിതാ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ പ്രണയകഥയാണ് സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കുന്നത്. ഓസി എന്ന് വിളിക്കുന്ന ദിയ ഒരാളുമായി പ്രണയത്തിലാണെന്ന് മുൻപേ പ്രചരിച്ചിരുന്നു. ഓസിയുടെ വീഡിയോകളിൽ നിറയാറുള്ള പയ്യനെ കുറിച്ചാണ് അന്ന് വാർത്തകൾ വന്നത്.

എന്നാൽ അവൻ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് താരപുത്രി അറിയിക്കുകയും ചെയ്തു. അടുത്തിടെ ദിയയുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് വൈഷ്ണവ് തന്നെ രംഗത്ത് വന്നതോടെ ആരാധകരും ഇത് ഏറ്റുപിടിച്ചു. ഇപ്പോഴിതാ അതിൽ മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ആരാധകരെ പരിഹസിച്ചാണ് താരത്തിന്റെ മറുപട്.

വൗ അവർ എന്റെ ഭാവി കണ്ടെത്തി? എന്റെ വിവാഹ നിശ്ചയ തിയതിയും അങ്ങ് തീരുമാനിച്ചു. അടിപൊളി, ഒന്നും പറയാനില്ല. നിന്നെ ക്ഷണിച്ചിരുന്നോ? വൈഷ്ണവ് എന്ന ചോദ്യത്തോടെയാണ് താരപുത്രി മറുപടി നൽകിയത്. ഇരുവരും ഒരുമിച്ചുള്ള ഡാൻസ് വീഡിയോ വലിയ തരംഗമാവാറുണ്ട്. കിടിലൻ ഡാൻസ് പെർഫോമൻസുകളാണ് രണ്ടാളും ചെയ്യാറുള്ളത്.

Also Read
ഡയമണ്ട് നെക്ലേസോ, ആഢംബര കാറുകളോ ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് സന്തോഷമുള്ള കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളു: തുറന്നു പറഞ്ഞ് നമിത

അന്ന് മുതൽ പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്ന് വരികയും ചെയ്തിരുന്നു. എന്നാൽ മിനിമം ആറ് മാസമെങ്കിലും ലിവിംഗ് റിലേഷൻഷിപ്പിൽ ജീവിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ദിയ മറുപടിയായി പറഞ്ഞിരുന്നു. കെട്ടാൻ പോകുന്ന ആളെ പൂർണമായും മനസിലാക്കണം.

കെട്ടി കഴിഞ്ഞാൽ ഡിവോഴ്സൊന്നും പറ്റില്ല. റോങ് ആയിട്ടുള്ള ആളെ വിവാഹം ചെയ്ത് കരയാനും വയ്യ എന്നു താരപുത്രി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement