നടിപ്പിൻ നായകൻ സൂര്യയുടെ 46-ാം ജന്മദിനത്തിൽ മനോഹരമായൊരു സമ്മാനവുമായി നടി അപർണ ബാലമുരളി. ഇരുവരും ഒരുമിച്ചഭിനയിച്ച് ഒടിടി റിലീസായെത്തി തരംഗമായി മാറിയ സിനിമയാണ് ‘സൂരറൈ പോട്ര്’.
Also read
എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയ സ്വഭാവ വൈകല്യം ; വീഡിയോയുമായി വിനയ് ഫോർട്ട്
സിനിമയുടെ ക്ലൈമാക്‌സ് ഭാഗത്ത് വരുന്ന ‘കയ്യിലെ ആകാസം കൊണ്ടുവന്ത’ എന്ന മനോഹര ഗാനത്തിൻറെ കവർ വേർഷനാണ് അപർണ ബാലമുരളി ഇപ്പോൾ പിറന്നാൾ സമ്മാനമായി സൂര്യയ്ക്ക് സമർപ്പിച്ചിരിക്കുന്നത്.
സിനിമയിൽ യുഗഭാരതി എഴുതി ജിവി പ്രകാശ് കുമാർ ഈണമിട്ട് സൈന്ദവി പാടിയ ഈ ഗാനത്തിൻറെ കവർ വേർഷൻ ഏറെ മനോഹരമായാണ് അപർണ പാടിയിരിക്കുന്നത്. സൂര്യയും അപർണയും ശ്രദ്ധേയ വേഷങ്ങളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു.
എയർ ഡെക്കാൻ സ്ഥാപകൻ ജി. ആർ. ഗോപിനാഥിൻറെ ജീവിതത്തിലെ ഏതാനും സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രമായിരുന്നു ‘സൂരറൈ പോട്ര്’. സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമായിരുന്നു.
Also read
‘സൂര്യ ശിവകുമാർ സാറിന് സന്തോഷ ജന്മദിനം. ഞങ്ങളിൽ പലർക്കും താങ്കൾ ഒരു പ്രചോദനമാണ്. ഇത് എൻറേയും എൻറെ ടീമിൻറേയും ഒരു ചെറിയ സമ്മാനം’ എന്ന് കുറിച്ചാണ് സോഷ്യൽമീഡിയയിൽ അപർണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അപർണാർട്ട് എന്ന പേരിൽ ഇപ്പോൾ യൂട്യൂബ് ചാനലും ആരംഭിച്ചിരിക്കുകയാണ് അപർണ ബാലമുരളി. ആദ്യത്തെ യൂട്യൂബ് വീഡിയോ ആണ് ഇത്. സിനിമയ്ക്കായി എനിക്ക് ലഭിച്ച പിന്തുണയും അഭിനന്ദനവും സൂരരൈ പൊട്രുവിൽ നിന്നുള്ള എന്റെ കഥാപാത്രമായ ബൊമ്മിയും കണക്കിലെടുക്കുമ്പോൾ, ഈ മനോഹരമായ ഗാന കവറിൽ നിന്ന് ആരംഭിക്കുന്നത് ശരിയാണെന്ന് തോന്നി. ഞങ്ങളുടെ പ്രിയപ്പെട്ട സൂര്യ സാറിന് ജന്മദിനാശംസകൾ നേരുന്നു. പലർക്കും പ്രചോദനമായതിന് നന്ദി എന്നും അപർണ്ണ കുറിച്ചു