മലയാളം മിനിസ്‌ക്രീനീലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി സിനിമാ ആരാധകർക്ക് ഏറെ സുപരിചിതയായ നടിയാണ് വിനയപ്രസാദ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു നടി.
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെയായിരുന്നു വിനയ പ്രസാദ് സീരിയലുകളും ചെയ്തിരുന്നത്. സ്ത്രീ എന്ന ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്ത ജനപ്രിയ പരമ്പരയിൽ വിനയ അഭിനയിച്ച വേഷം കുടുംബ പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധേയമായിരുന്നു.
ഇപ്പോൾ തന്റെ അഭിനയ ജീവിതം 33 വർഷം പൂർത്തിയാക്കുകയാണ് നടി. ഇതിനോടകം തെന്നിന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യവും നടിക്ക് ലഭിച്ചിരുന്നു. വിനയ പ്രസാദ് ഒരു മലയാളി നടി ആണെന്നാണ് ഭൂരിഭാഗം ആരാധകരും കരുതിയിരിക്കുന്നത്.
എന്നാൽ കർണാടകയിലെ ഉഡുപ്പി സ്വദേശിനിയാണ് വിനയ പ്രസാദ്. അവിടുത്തെ ഒരു പ്രമുഖ ബ്രാഹ്‌മണ കുലത്തിലാണ് നടി ജനിച്ചതും വളർന്നതും. ഉഡുപ്പിയിൽ തന്നെ ആയിരുന്നു വിനയപ്രസാദ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
1988 ൽ ഒരു കന്നട ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് വിനയ പ്രസാദ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്.
പിന്നീട് കന്നടയിലും മലയാളത്തിലുമായി 60 ലധികം ചിത്രങ്ങളിൽ നടി അഭിനയിച്ചുണ്ട്. കൂടാതെ 1993 ൽ മികച്ച നടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. കന്നട ചിത്രങ്ങളിലാണ് നായിക വേഷത്തിൽ കൂടുതലായും വിനയ അഭിനയിച്ചുട്ടുള്ളത്. ഇപ്പോൾ കൂടുതലായും സഹ നടയുടെയോ അമ്മ വേഷങ്ങളോ ആണ് താരം ചെയ്തുവരുന്നത്.
1988 ൽ സംവിധായകനും കന്നഡ ചിത്രങ്ങളുടെ എഡിറ്ററുമായ വി ആർ കെ പ്രസാദും വിനയ പ്രസാദും വിവാഹിതർ ആയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി 1995 ൽ അദ്ദേഹം ഈ ലോകത്ത് നിന്നും വിട പറയുകയുമായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുണ്ട് പ്രതമ പ്രസാദ്.
പിന്നീട് 2002 ൽ ടെലിവിഷൻ സംവിധായകനായ ജ്യോതിപ്രകാഷിനെ വിവാഹം കഴിച്ചു. അദ്ദേഹവും തന്റൈ ഭാര്യയെ നഷ്ടപെട്ട അവസ്ഥയിലായിരുന്നു. കൂടാതെ അദ്ദേഹത്തിനും ഒരു മകൻ ഉണ്ടായിരുന്നു. ഇവരെല്ലാവരും ഒരുമിച്ച് ഒരു കുടുംബായി വളരെ സന്തോഷ ജീവിതം നയിച്ചുവരികയാണ് ഇപ്പോൾ.
അതേ സമയം പ്രായം 55 ആയെങ്കിലും ഇപ്പോഴും നടിയുടെ സൗന്ദ്യത്തിനു യാതൊരു കുറവും വന്നിട്ടില്ല. കന്നഡ ബിഗ് ബോസിൽ നടി പങ്കെടുക്കും എന്ന രീതിയൽ അടുത്തിടെ പല വാർത്തകളും വന്നിരുന്നു. നടിയുടെ മകൾ പ്രതമ പ്രസാദും അമ്മയെപ്പോലെ തന്നെ വളരെ സുന്ദരിയാണ്.
അനശ്വര നടൻ തിലകൻ അവിസ്മണീയമാക്കിയ പെരുന്തച്ചൻ എന്ന സിനിമയിലൂടെയാണ് വിനയ പ്രസാദ് മലയാളത്തിൽ എത്തിയത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച നടിക്ക് കരിയർ ബ്രേക്കായത് താരരാജാവ് മോഹൻലാൽ ചിത്രം മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന കഥാപാത്രമായിരുന്നു.
ഇന്നും വിനയ പ്രസാദ് എന്ന നടിയെ കൂടുതലും പ്രേക്ഷകർ ഓർത്തിരിക്കുന്നതും ആ കഥാപാത്രത്തിന്റെ പേരിൽ തന്നെയാണ്. ഒരു അഭിനേത്രി എന്നതിലുപരി മികച്ചൊരു ഗായിക കൂടിയാണ് വിനയപ്രസാദ്. പല പ്രമുഖ ഗായകർക്കൊപ്പം സ്റ്റേജ് പരിപാടികളിലും പങ്കെടുത്തിരുന്നു. കൂടാതെ ഇപ്പോൾ സംവിധാന രംഗത്തേക്കും എത്തിച്ചേർന്നിരിക്കുകയാണ് വിനയ പ്രസാദ്.