മോഹൻലാൽ സാറിന്റെ ആ മാജിക് മകനിലുമുണ്ട്, പ്രണവ് മലയാള സിനിമയിൽ ഒരു മാറ്റം കൊണ്ടു വരും: വെളിപ്പെടുത്തൽ

78

വിനിത് ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാൽ ആണ് ഹൃദയത്തിൽ നായകനായി എത്തുന്നത്. ഇപ്പോൾ മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം.

പ്രണവിനൊപ്പം സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയും ചിത്രത്തിലെത്തുന്നുണ്ട്. കല്യാണിയുടെ രണ്ടാമത്തെ മലയാളം ചിത്രമാണിത്. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് കല്യാണി മോളിവുഡിൽ എത്തുന്നത്. ഒറ്റ ചിത്രം കൊണ്ട് തന്നെ മികച്ച ആരാധകരെ നേടാൻ താരപുത്രിയ്ക്ക് കഴിഞ്ഞിരുന്നു.

Advertisements

സിനിമയിലെ അടുത്ത തലമുറ ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഏറെ പ്രതീക്ഷയോടെയാണ് ഹൃദയത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡികളാണ് മോഹൻലാലും ശ്രീനിവാസനും. താരങ്ങളുടെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇവരുടെ മക്കൾ ഒരു ചിത്രത്തിലൂടെ ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയാണ് സിനിമ നൽകുന്നത്.

Read Also
വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്ത എല്ലാവർക്കും ഉണ്ടാണം ; വിവാഹത്തെ കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ ശ്രദ്ധ നേടി സ്വാസികയുടെ വാക്കുകൾ

സിനിമാ നടൻ എന്നതിലുപരി പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. മോഹൻലാലിന്റെ മകൻ എന്നതിൽ ഉപരി തന്റെ വ്യക്തിത്വം കൊണ്ടാണ് പ്രണവ് ശ്രദ്ധിക്കപ്പെടുന്നത്. ചെയ്ത സിനിമളെക്കാളും പ്രണവിനെ അടയാളപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയാണ്.

ഇപ്പോഴിതാ പ്രണവ് മോഹൻലാലിനെ കുറിച്ച് ഹൃദയത്തിന്റെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹിഷാം പ്രണവിനെ കുറിച്ച് വാചാലനായത്. പ്രണവ് മലയാള സിനിമയിൽ ഒരു മാറ്റം കൊണ്ടു വരുമെന്നാണ് ഹിഷാം പറയുന്നത്.
15 പാട്ടുകളാണ് സിനിമയിലുള്ളത്.

ഹിഷാമിന്റെ വാക്കുകൾ ഇങ്ങനെ:

ഹൃദയം തിയേറ്ററുകളിൽ പോയി കാണേണ്ട സിനിമയാണ്. ഹൃദയത്തിൽ പ്രണവ് ഒരു വലിയ ഭാഗം വഹിക്കുന്നുണ്ട്. ചിത്രത്തിലൂടെ അദ്ദേഹം ഒരു മാറ്റം കൊണ്ട് വരുമെന്നാണ് സിനിമ കണ്ടതിൽ നിന്ന് തനിക്ക് മനസ്സിലായതെന്ന് ഹിഷാം പറയുന്നു. മോഹൻലാൽ ഉണ്ടാക്കിയെടുത്തതും ഇപ്പോഴും കൊണ്ട് നടക്കുന്ന മാജിക് ഉറപ്പായും പ്രണവിലും ഉണ്ടെന്നും ഹിഷാം കൂട്ടിച്ചേർത്തു. പ്രണവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഹൃദയത്തിലെ നടന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നത്.

മോഹൻലാൽ ആയിരുന്നു ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്ത് പുറത്ത് വിട്ടത്. ക്യാമറയുമായി നിൽക്കുന്ന പ്രണവിന്റെ ചിത്രമായിരുന്നു അത്. നിമിഷനേരം കൊണ്ട് തന്നെ പോസ്റ്റർ വൈറലാവുകയും ചെയ്തിരുന്നു. സിനിമയിലെ മോഹൻലാലിനെ ഓർമിപ്പിക്കുന്നു എന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. ചിത്രത്തിലെ കല്യാണിയുടേയും ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു.

Read Also
ബേബിയൊക്കെ പണ്ട് , കൊച്ചങ് വലുതായെന്ന് ആരാധകർ ; സനുഷയുടെ പുതിയ ഫോട്ടോസ് കണ്ട് അമ്പരന്ന് ആരാധകർ

പ്രണവ് മോഹൻലാലിന്റെ മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പ്രണവിന്റെ രണ്ടാമത്തെ ചിത്രം. ഹൃദയത്തെ പോലെ തന്നെ റിലീസിനായി കാത്തിരിക്കുന്ന പ്രണവിന്റെ മറ്റൊരു ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.

ഇത്തവണത്തെ ദേശീയ പുരസ്‌കാരം നേടിയെടുത്ത ബ്രഹ്‌മാണ്ഡ ചിത്രമായ മരക്കാർ പ്രിയദർശൻ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ഹൃദയത്തിൽ പ്രണവിനൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Advertisement