വിവാഹം പോലെ തന്നെ പവിത്രമാണ് വിവാഹമോചനവും എന്നാണ് സംസ്ഥാനചലച്ചിത്ര അവാർഡ് ജേതാവായ നടി സ്വാസിക പറയുന്നത്. വിവാഹമോചനം ചെയ്യുന്നതിൽ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകൾ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളിൽ തുടരുന്നുണ്ട്.
Also read
അത് സമൂഹത്തെ പേടിച്ചിട്ടാണ്. അതിനാൽ വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവർക്കും ഉണ്ടാവേണ്ടതെന്നും സ്വാസിക ഒരു സ്വകാര്യമാധ്യമത്തിനോട് പറഞ്ഞു. തന്റെ വിവാഹം ഉടനെ ഉണ്ടാകുമെന്ന ഒരു സൂചനം കഴിഞ്ഞ ദിവസം സ്വാസിക നൽകിയിരുന്നു. വരന്റെ പേര് പറയുന്നില്ല തന്റെ ഇൻസ്റ്റ നോക്കിയാൽ ഹിന്റ് കിട്ടുമെന്നാണ് താരം പറഞ്ഞത്.
ഭർതൃഗൃഹത്തിൽ പീഡനം അനുഭവിക്കാനല്ല സ്ത്രീകളെ വിവാഹം ചെയ്ത് കൊടുക്കുന്നത്. സമൂഹം എന്ത് പറഞ്ഞാലും തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനമെടുക്കാൻ മാതാപിതാക്കൾ മക്കളെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത് സ്ത്രീകളെയും പുരുഷന്മാരെയും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കും.
Also read
രണ്ട് ജീവിതങ്ങൾ നശിപ്പിക്കാതിരിക്കാനുള്ള പോംവഴിയാണ് വിവാഹ മോചനമെന്നും അതിലൂടെ വ്യക്തികൾക്ക് വീണ്ടും ജീവിക്കാനുള്ള അവസരമാണ് ഉണ്ടാവുന്നതെന്നും സ്വാസിക വ്യക്തമാക്കി. ചതുരം, കുടുക്കു 2025, ആറാട്ട് എന്നീ സ്വാസികയുടെ സിനിമകൾ റിലീസിനായി ഒരുങ്ങുകയാണ് .
ടോക്‌സിക് ബന്ധങ്ങളെ ആസ്പദമാക്കി ബിലഹരി സംവിധാനം ചെയ്ത തുടരും, ഭയം എന്നീ മിനി സീരീസുകളിൽ നായികാ വേഷമാണ് സ്വാസിക അവതരിപ്പിക്കുന്നത്. മിനി സീരീസിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.
ഈ സീരീസിലൂടെ എന്തെങ്കിലും രീതിയിലുള്ള മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ട് വരാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നതെന്നും താരം കൂട്ടി ചേർത്തു.