മലയാളം മിനിസ്‌ക്രീൻ ആരാധകരായ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ഈ സൂപ്പർ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഗിരീഷ് നമ്പ്യാർ.
എൻജിനീയറിങ് പ്രൊഫഷൻ വേണ്ടെന്നു വച്ചാണ് ഗിരീഷ് അഭിനയത്തിൽ സജീവമാകുന്നത്. ചെറുപ്പം മുതലെ അഭിനയത്തിനോട് വല്ലാത്ത ആഗ്രഹമായിരുന്നു. തലശ്ശരിയാണ് സ്വദേശമെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിൽ ആയിരുന്നു.
10ാം ക്ലാസിന് ശേഷമാണ് ഗിരീഷ് മുംബൈയിലേയ്ക്ക് പോകുന്നത്. എൻജിനീയറിങ്ങിന് ചേരുകയും പിന്നീട് നല്ല ജോലി ലഭിക്കുകയും ചെയ്തിരുന്നു. ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിൽ സജീവമാകുന്നത്. അവതാരകൻ ആയിട്ടാണ് ഗിരീഷിന്റെ തുടക്കം. ഭാഗ്യലക്ഷ്മിയാണ് ആദ്യത്തെ സീരിയൽ.
പിന്നീട് ദത്തുപുത്രി ചെയ്തു. ഈ സീരിയലുകളൊക്കെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സാന്ത്വനത്തിൽ ഹരി എന്ന കഥാപാത്രത്തെയാണ് ഗിരീഷ് അവതരപ്പിക്കുന്നത്. സന്ത്വം പേരിനെക്കാളും ഹരി എന്ന പേരിലാണ് നടൻ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.
കുടുംബ കഥപറയുന്ന സാന്ത്വനത്തിലെ ഈ കഥാപത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളായ ബാലന്റേയും ദേവിയുടെ അനിയനാണ് ഹരി. ഗിരീഷിന്റെ കഥാപാത്രത്തിലൂടെയാണ് സാന്ത്വനം പരമ്പരയുടെ കഥാഗാതിതന്നെ മാറയത്.
സോഷ്യൽ മീഡിയയിൽ സജീവമായ ഗിരീഷ് ലെക്കേഷൻ കാഴ്ചകളും കുടുംബവിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെയ്ക്കുകയാണ് ഗിരീഷ് നമ്പ്യാർ.
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുടുംബത്തിനോട് ഒപ്പമുള്ള പുതിയ സന്തോഷം നടൻ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സ്വന്തമായി പുതിയ വീട് വാങ്ങിയിരിക്കുകയാണ് ഗരീഷ്. പുതിയ വീട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് പുതിയ സന്തോഷം നടൻ പങ്കുവെച്ചിരിക്കുന്നത്. പദ്മനാഭന്റെ മണ്ണിൽ ഒരു പുതിയ മേൽവിലാസം ആയി.
മാതാപിതാക്കളുടേയും ദൈവത്തിന്റേയും അനുഗ്രഹത്താടെ പുതിയ വീട്ടിലേയ്ക്ക് താമസമായെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പാലു കാച്ചലിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സാന്ത്വനത്തിലെ നായിക നടി ചിപ്പിയും ഭർത്താവും നിർമ്മാതാവുമായ രഞ്ജിത്തും ചടങ്ങിന് എത്തിയിരുന്നു.
അതേ സമയം ഗിരീഷിനും കുടുംബത്തിനും ആശംസയുമായി ആരാധകരും സാന്ത്വനം ടീമും രംഗത്ത് എത്തിയിട്ടുണ്ട് . കണ്ണൂരാണ് ഗിരീഷിന്റെ സ്വദേശം. അവിടെ നിന്ന് പോകുന്നതിന്റെ സങ്കടവും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. തലശ്ശേരിയിൽ നിന്ന് പോകുകയാണോ, നമ്മുടെ നാട് വിട്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ഒരിക്കലും ഇല്ലെന്ന് താരം മറുപടിയും നൽകിയിട്ടുണ്ട്. അവിടെയാണ് തന്റെ ആത്മാവെന്നാണ് ഗിരീഷ് പറയുന്നത്. നടന് കുടുംബത്തിനും എല്ലാ നന്മയും ഉണ്ടാകട്ടെയെന്നും ആരാധകർ പറയുന്നു. നടി ഷഫ്‌നയും ഗരീഷിനും ഭാര്യയ്ക്കും ആശംസയുമായി എത്തിയിട്ടുണ്ട്.
അതേ സമയം അഭിനയ രംഗത്ത് ഗിരീഷിന് പൂർണ്ണ പിന്തുണയുമായി കുടുംബം കൂടെയുണ്ട്. മുൻപ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ കുടുംബം നൽകുന്ന പിന്തുണയെ കുറിച്ച് നടൻ പറഞ്ഞിരുന്നു. സിനിമാ മേഖലയിൽ തുടരാനുള്ള പ്രചോദനം കുടുംബം തന്നെയാണെന്നും ഭാര്യ പാർവതിയും മകൾ ഗൗരിയും നൽകുന്ന പിന്തുണ വളരെ വലുതാണെന്നും നടൻ വ്യക്തമാക്കിയിരുന്നു.