മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ താരമാണ് ശ്രീജിത്ത് വിജയ്. ക്കരയുടെ പ്രിയങ്കരനായി മാറിയ താരമാണ് ശ്രീജിത്ത് വിജയ്. ലിവിംഗ് ടുഗദർ എന്ന സിനിമയിലൂടെയാണ് ശ്രീജീത് വിജയ് മലയാളത്തിലേക്ക് എത്തിയത്. അതേ സമയം സിനിമയും സീരിയലുകളുംം തമ്മിൽ ധാരാളം വ്യത്യാസങ്ങൾ ഉണ്ടൊന്നാണ് ശ്രീജിത്ത് ഇപ്പോൾ പറയുന്നത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ ശ്രീജിത്ത് അവതരിപ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറിയിരുന്നു. ഈ പരമ്പരയിലെ അനിരുദ്ധ് എന്ന കഥാപാത്രം അമ്മമാർക്കിടയിൽ വലിയ പ്രശ്നമുണ്ടാക്കിയെന്ന് പറയുകയാണ് ശ്രീജിത് ഇപ്പോൾ.
പുറമേ നിന്ന് കാണുമ്പോൾ ചേച്ചിമാർ വഴക്ക് പറയാനുണ്ടായ സംഭവത്തെ കുറിച്ചാണ് ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ ശ്രീജിത്ത് പറയുന്നത്. ശ്രീജിത്ത് വിജയിയുടെ വാക്കുകൾ ഇങ്ങനെ:
സീരിയലും സിനിമയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. സിനിമയിൽ കുറേ സമയമുണ്ട് സ്‌ക്രീപ്റ്റ് ആദ്യം കിട്ടും, അത് വായിക്കാം പഠിക്കാം. എന്നാൽ സീരിയൽ അങ്ങനെയല്ല. ദിവസവും പോവണം. പത്ത് ഇരുന്നൂറ് എപ്പിസോഡ് ആവുമ്പോഴെക്കും ബോറടിക്കാൻ തുടങ്ങും. പിന്നെ സ്‌ക്രീപ്റ്റ് ഒന്നും കാണുന്നില്ല. മാക്സിമം എപ്പിസോഡ് എടുക്കാൻ വേണ്ടി പോയി കൊണ്ടിരിക്കുകയാണ്.
സീരിയലുമായി സിനിമയുമായി താരതമ്യം ചെയ്യാൻ പറ്റില്ല. സീരിയൽ കൂടുതലായും വീട്ടിലിരിക്കുന്ന പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണ്. അവർക്ക് സന്തോഷം അതാണ്. കുറച്ച് ഡ്രാമയൊക്കെ ഇട്ട് റെഡിയാക്കി കൊടുത്താലേ വർക്ക് ആവുകയുള്ളു. സീരിയലിൽ നിന്നും കിട്ടുന്ന സ്വീകാര്യത വളരെ കൂടുതലായിരിക്കും. പ്രത്യേകിച്ചും അമ്മമാർക്ക്.
ദിവസവും കാണുന്ന മോനായിരിക്കും. വില്ലനാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. നെഗറ്റീവ് ഷേഡ് വീഴാം. മുൻപ് കുടുംബവിളക്ക് സീരിയലിൽ ഞാൻ അഭിനയിച്ചിരുന്നത് ഒരു നെഗറ്റീവ് കഥാപാത്രമായിരുന്നു. ആ സമയത്ത് ഞാൻ സൂപ്പർ മാർക്കറ്റിലൊക്കെ പോകുമ്പോൾ പുറകിൽ നിന്ന് വന്ന് ആളുകൾ പിടിക്കും. ഇങ്ങനയാണോ അമ്മയുടെ അടുത്ത് പെരുമാറുന്നത്? എന്നൊക്കെയായിരിക്കും ചോദ്യം.
എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു അത്. വീട്ടിലിരിക്കുന്ന അമ്മമാരൊക്കെ ഞാൻ ഭയങ്കര ദേഷ്യമുള്ള മോനാണെന്ന് വിചാരിച്ചു. എന്റെ പൊന്ന് ചേച്ചി, ഞാൻ ഭയങ്കര പാവമാണ്. എന്റെ വീട്ടിലും ഒരു അമ്മയുണ്ട്. അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. സീരിയലിൽ അങ്ങനെ എടുക്കുന്നതാണെന്ന് പറഞ്ഞ് സമാധാനിപ്പിച്ചാണ് അവിടെ നിന്നും രക്ഷപ്പെട്ടത്.
വീട്ടിലും വില്ലത്തരം ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് കുറച്ചൊക്കെ ഉണ്ടെന്നാണ് ശ്രീജിത്തിന്റെ ഭാര്യ അർച്ചന പറയുന്നത്. അനാവശ്യമായി ദേഷ്യപ്പെടാറുണ്ട്. പിന്നെ തന്നെ കെയർ ചെയ്യുന്ന ആളാണ്. സെലിബ്രിറ്റിയായിട്ടുള്ള ഒരാൾ ഭർത്താവായി വന്നത് വീട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം ഒരു കൗതുകം പോലെയാണ്. ശ്രീജിത്തിനോട് ആ ഇഷ്ടം എല്ലാവർക്കും ഉണ്ടെന്ന് അർച്ചന വെളിപ്പെടുത്തുന്നു.