ഒരു കാലത്ത് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടം പിടിച്ചു പറ്റിയ സൂപ്പർഹിറ്റ് സീരിയലായിരുന്നു ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന പരമ്പര. വമ്പൻ ഹിറ്റ് പരമ്പരയായിരുന്ന ചന്ദനമഴയിലെ അമൃതയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത താരമാണ് നടി മേഘ്ന വിൻസെന്റ്. കുറച്ച് കാലം മലയാളത്തിൽ നിന്ന് മാറി തമിഴ് സീരിയലുകളിൽ അഭിനയിക്കുകയായിരുന്നു നടി.
വർഷങ്ങൾക്ക് ശേഷം മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലൂടെ മേഘ്ന മലയാളത്തിലേക്ക് തിരിച്ച് വന്നു. ഇപ്പോഴിതാ ബീഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങൾ തുറന്ന് പറയുകയാണ് നടി. മേഘ്ന ഒരു അഹങ്കാരിയാണോ എന്ന ചോദ്യത്തിന് താൻ കൊടുക്കാറുള്ള മറുപടി ചിരി ആണെന്നാണ് മേഘന അഭിമുഖത്തിലൂടെ പറയുന്നത്.
ഡിപ്രഷൻ സ്റ്റേജ് വരുമ്പോൾ രണ്ട് ഓപ്ഷനാണ് നമുക്കുള്ളത്. ഒന്നുകിൽ എഴുന്നേറ്റ് നടക്കണം. അല്ലെങ്കിൽ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം. ഞാൻ ഹാപ്പിയായി, സമാധാനത്തോടെ ജീവിക്കാനാണ് തീരുമാനിക്കുക. ക്യാമറ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഇതും കടന്ന് പോകും എന്നതാണ് തന്റെ ജീവിതത്തിലെ ഒരു മന്ത്രം.
സീരിയലിലേക്ക് വന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഒരു ഡാൻസ് ടീച്ചർ ആയേക്കുമായിരുന്നു. ഡാൻസ് തനിക്ക് അത്രയും ഇഷ്ടമുള്ളതാണ്. ആറ് വയസിലായിരുന്നു എന്റെ അരങ്ങേറ്റമെന്നും മേഘ്ന പറയുന്നു. അരുവിക്കരയിൽ എനിക്ക് അബദ്ധം പറ്റിയതാണെന്ന് മേഘ്ന പറയുന്നു. സംസ്ഥാനം എന്ന് പറയാതെ രാജ്യം എന്ന് പറഞ്ഞു. അതെനിക്ക് അബദ്ധമായി പോയതാണ്.
പിന്നെ ചെന്നൈ, ദുബായ് എന്നൊക്കെ പറഞ്ഞപ്പോൾ ഇടയ്ക്ക് ഒരു പോസ് ഇട്ടിരുന്നു. പക്ഷേ ആരെങ്കിലും പറഞ്ഞിട്ട് നോക്കുമ്പോൾ അങ്ങനെയേ തോന്നുകയുള്ളു എന്നും മേഘ്ന പറയുന്നു. ചന്ദനമഴ കഴിഞ്ഞ് ഞാനൊരു ഗ്യാപ്പ് ഇട്ടോന്ന് എല്ലാവരും ചോദിച്ചിരുന്നു. പക്ഷേ ഞാൻ തമിഴിൽ അഭിനയിക്കുന്നുണ്ടായിരുന്നു.
പിന്നെ ജോഡി നമ്പർ വൺ എന്ന് പറഞ്ഞൊരു റിയാലിറ്റി ഷോയും ഞാൻ ചെയ്തിരുന്നു. കൊവിഡ് ടൈമിൽ ആണ് അവിടെ സീരിയൽ നിർത്തിയത്. പിന്നെ മലയാളത്തിലേക്ക് വന്നു. എല്ലാവരും നല്ല സൗഹൃദമായത് കൊണ്ട് ഒരു കുടുംബത്തിന്റെ അന്തരീക്ഷമാണ് പുതിയ പരമ്പയുടെ ലൊക്കേഷനിൽ ഉള്ളത്. സീകേരള ചാനലിലെ മിസ്സിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് മേഘ്‌ന ഇപ്പോൾ അഭിനയിക്കുന്നത്.