മലയാളത്തിന്റെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരങ്ങളായ മൃദുല വിജയിയും യുവ കൃഷ്ണയും കഴിഞ്ഞ ജൂലൈ എട്ടിന് ആയിരുന്നു വിവാഹിതരായത്. ആരാധകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ നടന്നത്.
വിവാഹ നിശ്ചയം കഴിഞ്ഞ് നീണ്ട നാളുകൾക്ക് ശേഷമാണ് ഇരുവരും വിവാഹിതർ ആയത്. ഇരുവരും വിവാഹിതാരവാൻ പോകുന്നു എന്ന വിവരം ഏറെ സന്തോഷത്തോടെ ആയിരുന്നു ഇവരുടെ ആരാധകർ ഏറ്റെടുത്തിരുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് മൃദുലയുടെയും യുവയുടെയും വിവാഹ നിശ്ചയം നടന്നത്.
നിശ്ചയം കഴിഞ്ഞത് മുതൽ വാർത്തകളിൽ നിറയാറുളള താരങ്ങളാണ് ഇരുവരും. ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി മാറിയിരുന്നു. പ്രമുഖ സീരിയൽ നടി രേഖ രതീഷ് ആയിരുന്നു ഇവരുടെ വിവാഹത്തിന് കാരണമായത്. സീരിയലുകളിൽ യുവയുടേയും മൃദുലയുടേയും അമ്മയായി അഭിനയിക്കുന്ന രേഖാ രതീഷ് ഇരുവർക്കും തമ്മിൽ വിവാഹ ആലോചന വെയ്ക്കുകയായിരുന്നു.
More Articles
എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം; സ്ത്രീധനത്തിനെതിരെയുള്ള വരന്റെ തീരുമാനത്തിന് കൈയ്യടിച്ച് വിവാഹത്തിന് ഒത്തുകൂടിയവർ
രണ്ട് കുടുംബക്കാർക്കും ഇഷ്ടമായതിന് പിന്നാലെ ഉറപ്പിക്കുകയും ആയിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തിന് രേഖാ രതീഷിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് വിവാദങ്ങളും ഗോസ്സിപ്പുകളും ആയിരുന്നു പുറത്തുവന്നത്. വിവാഹത്തിന് വിവാഹത്തിന് രേഖാ രതീഷിന് വിളിക്കാത്തതുമായി ബന്ധപ്പെട്ട വാർത്തകളാണ് വിവാദമായി മാറിയത്.
തന്നെ വിവാഹം അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ല എന്നാണ് രേഖാ രതീഷ് പറഞ്ഞത്. അതേ സമയം ഇത്തരത്തിൽ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന ഗോസിപ്പുകൾ കെട്ടിച്ചമച്ചത് ആണെന്നാണ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മൃദുല വിജയ് ഇപ്പോൾ.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഭർത്താവ് യുവ കൃഷ്ണയെ ടാഗ് ചെയ്താണ് മൃദുല വിജയ് ഇക്കാര്യംകുറിച്ചത്. മൃദുലയുടെ വാക്കുകൾ ഇങ്ങനെ:
More Articles
തടി കൂടിയതിന്റെ പേരിൽ പല അവസരങ്ങളും നഷ്ടപ്പെട്ടു ; തുറന്ന് പറഞ്ഞ് മഞ്ജിമ മോഹൻ
പ്രിയ കൂട്ടുകാരെ, ഇതുവരെ ഞങ്ങളെ സംബന്ധിച്ചോ ഞങ്ങളുടെ വിവാഹത്തെ സംബന്ധിച്ചോ സോഷ്യൽ മീഡിയയിലും അല്ലാതെയും വരുന്ന വാർത്തകൾ എല്ലാം കെട്ടിച്ചമച്ച കഥകൾ ആണ്. ഇതിന്റെ പുറകെ പോകാനും ഇതിലെ ഗോസ്സിപ്പുകളുടെ പുറകെ പോകാനും തങ്ങൾക്ക് ഇപ്പോൾ നേരമില്ല. വെറുപ്പുള്ളവർ ഇങ്ങനെ വെറുപ്പിച്ചുകൊണ്ടേ ഇരിക്കും. ഞങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കും എന്നായിരുന്നു താരം കുറിച്ചത്.
മലയാളം മിനിസ്‌ക്രീനിൽ സൂപ്പർഹിറ്റുകളായി മുന്നേറുന്ന പൂക്കാലം വരവായി, മഞ്ഞിൽ വിരിഞ്ഞ പൂവ് തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് നടി മൃദുല വിജയിയും നടൻ യുവ കൃഷ്ണയും.അഭിനയത്തിന് പുറമെ ഡാൻസും മിമിക്രിയുമായി സജീവമാണ് മൃദുല. യുവ കൃഷ്ണ ഒരു മെന്റിലിസ്റ്റ് കൂടിയാണ്. ഇരുവരും ഇതുവരെ ഒന്നിച്ച് ഒരു സീരിയിലിൽ അഭിനയിച്ചിട്ടില്ല.