ഏഴ് വർഷം പ്രേമിച്ചാണ് തങ്ങൾ വിവാഹിതരായത്, എന്നിട്ടും അയാൾ കഞ്ചാവ് വലിക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു: ശ്വേതാ മേനോൻ

175

ഹിറ്റ് മേക്കർ ജോമോൻ 1991 ൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അനശ്വരം എന്ന സിനിമയിലെ നായകയായി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ശ്വേതാ മേനോൻ. വെറും 17 വയസ്സ് മാത്രമായിരുന്നു അനശ്വരത്തിൽ അഭിനയിക്കുമ്‌ബോൾ ശ്വേതയുടെ പ്രായം.

മികച്ച ഒരു മോഡൽ കൂടിയായിരുന്നു ശ്വേതാ മേനോന്റെ സിനിമയിലെ വളർച്ച വേഗത്തിൽ ആയിരുന്നു. പരസ്യ ചിത്രങ്ങളും സിനിമകളുമായി വെള്ളിത്തിര കീഴടക്കിയ നടി ബോളിവുഡിലും അഭിനയിച്ചിട്ടിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം വേഷമിട്ടിട്ടുള്ള ശ്വേതാ മേനോന് ആരാധകരും ഏറെയാണ്. സിനിമയ്ക്ക് പുറമേ മലയാളം ടെലിവിഷൻ ഷോകളിലും സജീവമാണ് താരം.

Advertisements

Also Read
ഇപ്പോൾ കാലം മാറിയപ്പോൾ അതിനു മാറ്റം വന്നിരിക്കുന്നു, എത്ര കോടികൾ തരാമെന്ന് പറഞ്ഞാലും അത്തരത്തിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് രമ്യ നമ്പീശൻ

അതേ സമയം തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു തെറ്റിനെ കുറിച്ച് താരം നേരത്തെ തന്നെ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിട്ടുണ്ട്. നടിയുടെ ആദ്യ വിവാഹത്തെകുറിച്ചായിരുന്നു ശ്വേതാ മേനേനോൻ തുറന്നു പറഞ്ഞിരുന്നത്. കല്യാണം കഴിഞ്ഞ ദിവസം തന്നെ ആ ബന്ധം തകർന്നു എന്നായിരുന്നു ശ്വേതാ മേനോൻ പറഞ്ഞത്. ബോബിയെന്ന ആളെയായിരുന്നു ശ്വേത ആദ്യമായി വിവാഹം ചെയ്തത്.

ബോബിക്ക് ചെറിയ മാനസിക രോഗമുണ്ടായിരുന്നു എന്നും ശ്വേത മേനോൻ വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസമൊക്കെ ബോബി കൂടെയുണ്ടായിരുന്നു. എന്നിട്ട് മറ്റെവിടേക്കോ പോയി. നാലഞ്ചുമാസം കഴിയുമ്പോൾ വീണ്ടും തിരിച്ചുവരും. ഏഴ് വർഷം പ്രേമിച്ചാണ് തങ്ങൾ വിവാഹിതരായത്. എന്നിട്ടും ബോബി കഞ്ചാവ് വലിക്കുന്ന കാര്യം പോലും തനിക്ക് അറിയില്ലായിരുന്നു എന്നും ഒരു മാധ്യമത്തിന് നേരത്തെ നൽകിയ അഭിമുഖത്തിൽ ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നു.

വാതിൽ ച വിട്ടി പൊളിക്കുന്നു, പത്രക്കാർ കൂടുന്നു മുംബൈയിൽ ആ സമയത്ത് ബോബിയുണ്ടാക്കിയ പ്രശ്നങ്ങൾ ആദ്യമായി ഞാൻ അച്ഛനോട് പറഞ്ഞു കരഞ്ഞു. അച്ഛൻ ഒച്ചയുയർത്തി ഷട്ടപ്പ് നീ ഈ പറയുന്നതിന് ഇപ്പോ പ്രസക്തിയുമില്ല. അന്നു പറഞ്ഞിരുെന്നങ്കിൽ (വിവാഹസമയത്ത്) എന്തും ചെയ്യാമായിരുന്നു എന്ന്.

Also Read
അദ്ദേഹം ഒരേ സമയത്ത് രണ്ടു പേരെയും പ്രണയിച്ചിരുന്നു, എനിക്കത് ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല! അക്ഷയ് കുമാറിനെ കുറിച്ച് ശില്പ ഷെട്ടി പറഞ്ഞ വാക്കുകൾ

അവൻ ചെയ്യുന്നത് ക്രൈ, മാണ്. പക്ഷേ അതിൽ നിനക്കുമുണ്ട് പങ്ക് ഞാൻ അന്തംവിട്ടു.എത്രയോ അച്ഛൻമാർ മക്കളെ സപ്പോർട്ട് ചെയ്യുന്നു. എന്തൊരു അച്ഛനാണിത്. അച്ഛൻ പറഞ്ഞു, നിന്റെ ഇമോഷനനുസരിച്ച് തുള്ളാനുള്ളതല്ല ഞാൻ, ഞാൻ നിന്റെ അച്ഛനാണ ഐ ഷുഡ് ഷോ യു ദ മിറർ.

അന്ന് ഞാൻ അച്ഛനെ വീണ്ടും വെറുത്തു. ഇന്നു നോക്കുമ്പോൾ, അച്ഛനായിരുന്നു ശരിയെന്നു ശ്വേതാ മേനോൻ പറയുന്നു.

Advertisement