മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു. ചിത്രത്തിൽ പൃഥ്വിരാജും ഒരു മുഴുനീള കഥാപാത്രമായി എത്തുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിൽ നിന്നുള്ള പൃഥ്വിയുടെയും നായിക കല്യാണി പ്രിയദർശന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. സ്റ്റൈലൻ ഗെറ്റപ്പിലാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്. പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാകും തുടക്കത്തിൽ ചിത്രീകരിക്കുക. മോഹൻലാലും സിനിമയിൽ ഉടൻ ജോയിൻ ചെയ്യും.
Read More
തെലങ്കാനയിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം നടത്തുകയെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. കേരളത്തിൽ ചിത്രീകരണ അനുമിതിയില്ലാത്തതിനാലാണ് തീരുമാനം. വലിയ നഷ്ടമാണ് ഇതുകൊണ്ട് ഉണ്ടായത്. ഇൻഡോർ ഷൂട്ടിംഗിന് എങ്കിലും അനുമതി നൽകാമായിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.
ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നൽകിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും ചിത്രീകരണം ഉടൻ തുടങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു. മീന, കനിഹ, മുരളി ഗോപി, സൗബിൻ, ലാലു അലക്‌സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More
പൃഥ്വിരാജിന്റെയും കല്യാണിയുടെയും സ്‌റ്റൈലൻ ലുക്ക് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നു
ശ്രീജിത്ത് എനും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിക്കുന്നു. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. സിദ്ധു പനയ്ക്കൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. എം ആർ രാജകൃഷ്ണനാണ് ഓഡിയോഗ്രാഫി.