മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ലെന്ന് ഉറപ്പിച്ച് നവ്യ ; വീഡിയോ വൈറൽ

45

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് നവ്യ നായർ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ ടെലിവിഷനിലും സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ്.

വിവാഹ ശേഷം നൃത്തത്തിലും സജീവമാണ്. പാട്ടിലും കൈ വച്ചിരിക്കുകയാണ് ഇപ്പോൾ എന്നാണ് തോന്നുന്നത്. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisements

Read More

നെഗറ്റീവ് കമന്റുകൾ ആണ് ശരീരഭാരം കൂട്ടാൻ പ്രചോദനം ആയത്, മൂന്ന് മാസം കൊണ്ട് പത്ത് കിലോ കൂട്ടി നടി ഇഷാനി കൃഷ്ണ ; സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി വീഡിയോ

മേക്കപ്പ് ഇടുന്നതിനിടയിൽ പാട്ട് പാടുന്ന വീഡിയോ ആണ് നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘കണ്ണാം തുമ്പി പോരാമോ’ എന്ന പാട്ട് നല്ല ഈണത്തിലും താളത്തിലും നവ്യ ആലപിയ്ക്കുന്നുണ്ട്. ‘മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല എന്ന് ഉറപ്പിച്ച് ഞാൻ’ എന്നാണ് വീഡിയോയ്ക്ക് നവ്യ നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

വീഡിയോ ഇതിനോടകം നവമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. നവ്യയുടെ ഗാനാലാപനത്തെ പുകഴ്ത്തുകയാണ് ആരാധകരും സിനിമാ സഹപ്രവർത്തകരും. ഞങ്ങൾക്ക് ഇനിയും വേണം എന്നാണ് രചന നാരായണൻ കുട്ടിയുടെ കമന്റ്. ഇനിയും പാടൂ എന്ന് നിരഞ്ജന പറയുന്നു.

Read More

തന്റെ ജീവിതം ഏറെ മികച്ചതാവാൻ കാരണം അന്നെടുത്ത ആ തീരുമാനമാണ് ; ജീവിതത്തിലെ നിർണ്ണായകമായ തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തി ലെന

സമീപകാലത്ത് നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ഫോട്ടോകൾ എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. വിവാഹം കഴിഞ്ഞ്, ഒരു കുഞ്ഞ് ഉണ്ടായിട്ടും, നവ്യ മുൻപത്തേക്കാളും കൂടുതൽ സുന്ദരിയായി കാണപ്പെടുന്നു എന്നാണ് ആരാധകരുടെ പറയുന്നത്. സിനിമയിലേക്ക് ഇല്ലേ എന്ന് ചോദിക്കുന്നവരോട്, നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും അഭിനയിക്കും എന്ന് നവ്യ ഉറപ്പിച്ച് പറയുന്നുണ്ട്.

Advertisement