അന്ന് സംവിധായകന്റെ ഭീഷണിക്ക് വഴങ്ങിപ്പോയി, ഇന്നായിരുന്നെങ്കിൽ പോയി പണി നോക്കെന്ന് പറയുമായിരുന്നു; ആ ജയറാം സിനിമയ്ക്ക് സംഭവിച്ചത്

2527

1991 ൽ പുറത്തിറങ്ങിയ ജയറാം ചിത്രമായിരുന്നു നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന സിനിമ. സൂപ്പർതാരം ജയറാമിനെ നായകനാക്കി അക്കാലത്തെ ഹിറ്റ് മേക്കർ വിജി തമ്പി ഒരുക്കിയ ഈ ചിത്രത്തിൽ ജയറാമിനെ കൂടാതെ സിദ്ദിഖ്, മുകേഷ്, തിലകൻ, ഉർവ്വശി, രഞ്ജിനി തുടങ്ങിയ വൻ താരനിരയുംഎത്തിയിരുന്നു. അതേ സമയം ഈ സിനിമയുടെ നേരത്തെ തീരുമാനിച്ച ക്ലൈമാക്‌സിൽ മാറ്റം വരുത്തിയാണ് പുറത്തിറക്കിയത്.

ഇപ്പോഴിതാ ക്ലൈമാക്സ് മാറ്റിയതിന് പിന്നാലെ സിനിമയ്ക്ക് സംഭവിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിർമ്മാതാവ് കലിയൂർ ശശി. മാസ്റ്റർ ബിന് ചാലിന് നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ഹോളിവുഡ് ചിത്രം കണ്ട് അത് മലയാളത്തിലെടുക്കാൻ തോന്നിയിരുന്നു എന്ന് നിർമ്മാതാവ് പറയുന്നു.

Advertisements

കല്ലിയൂർ ശശിയുടെ വാക്കുകൾ ഇങ്ങനെ:

കോമഡിക്ക് പ്രാധാന്യമുളള ഒരു ചിത്രമായിരുന്നു. രഞ്ജിത്തിനെ തിരക്കഥ എഴുതാൻ ഏൽപ്പിച്ചു. ജയറാം, ജഗതി, മുകേഷ് തുടങ്ങിയ താരങ്ങളായിരുന്നു എന്റെ മനസിൽ. അങ്ങനെ രഞ്ജിത്ത് എഴുത്ത് ആരംഭിച്ചു. കുറെ നാളുകൾ കഴിഞ്ഞപ്പോൾ പകുതി വരെ രഞ്ജിത്ത് എഴുതി. എന്നാൽ പിന്നീട് അങ്ങോട്ട് എഴുതാൻ കഴിഞ്ഞില്ല. എനിക്ക് ഒരു സിനിമ പിടിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ വിജയരാഘവൻ ഒരുദിവസം പറഞ്ഞു ശശി രഞ്ജിത്ത് പറയുന്നത് കേൾക്ക്.

Also Read
അത്തരമൊരു കഴിവ് ഷാജി കൈലാസിൽ മാത്രമെ കണ്ടിട്ടുള്ളു, ഒരു അത്ഭുത മനുഷ്യനാണ് അദ്ദേഹം: ഷാജി കൈലാസിനെ കുറിച്ച് മോഹൻലാൽ

രഞ്ജിത്ത് വേറൊരു കഥ തരും, ഞാൻ കേട്ടു, നല്ല കഥയാണ്. റിയലിസ്റ്റിക് സിനിമയാണ്. ഫാമിലിയാണ് എന്ന്. അങ്ങനെ മനസില്ലാമനസോടെയാണ് മറ്റൊരു കഥ കേൾക്കുന്നത്. അങ്ങനെ നന്മനിറഞ്ഞവൻ ശ്രീനിവാസന്റെ ഷൂട്ടിംഗ് തുടങ്ങി. ആദ്യം തന്നെ ഡിസ്ട്രിബ്യൂഷൻ കൊടുത്തു. അങ്ങനെ പതിനെട്ട് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ വിതരണക്കാരനായ ഒരാൾ ക്ലൈമാക്‌സിൽ ചെറിയ മാറ്റം വരുത്തണമെന്ന് സംവിധായകനോടും എഴുത്തുകാരനോടും പറഞ്ഞു.

ഇത് ഞാൻ അറിഞ്ഞിരുന്നില്ല ഞാൻ പൈസ സംഘടിപ്പിക്കാനുളള ഓട്ടത്തിലായിരുന്നു. അങ്ങനെ ഞാൻ സെറ്റിൽ എത്തിയപ്പോൾ സംവിധായകൻ ക്ലൈമാക്‌സ് മാറ്റിയ കാര്യം എന്നോട് പറഞ്ഞു. അതങ്ങനെ ശരിയാവും ഒന്നും മാറ്റില്ലെന്ന് ആദ്യമേ പറഞ്ഞതല്ലെ എന്ന് ഞാൻ പറഞ്ഞു. എന്നാൽ പുതിയ ക്ലൈമാക്‌സ് അല്ലെങ്കിൽ ഞാൻ ഇതിൽ ഉണ്ടാവില്ലെന്ന് വിജി തമ്പി പറഞ്ഞു.

Also Read
ബാംഗ്ലൂരിൽ പഠിച്ചു എന്ന് പറഞ്ഞിട്ടൊന്നുംകാര്യമില്ല, അങ്ങനെ കാണിക്കാനൊന്നും എനിക്ക് പറ്റില്ല: തുറന്നു പറഞ്ഞ് ലിയോണ ലിഷോയ്

ഇന്നത്തെ ഞാനായിരുന്നെങ്കിൽ പോയി പണി നോക്കിക്കോ എന്ന് പറയുമായിരുന്നു, നിർമ്മാതാവ് പറയുന്നു. എന്നാൽ ആദ്യ സിനിമയായതുകൊണ്ട് അന്ന് എനിക്ക് അതിനുളള ധൈര്യമില്ല. അവസാനം ആ ഭീഷണിക്ക് മുന്നിൽ ഞാൻ മുട്ടുമടക്കി. അന്ന് ഇത് ഓടില്ലെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. ആദ്യ പകുതി നന്നായി ചിരിക്കാനുളള രംഗങ്ങളുണ്ടായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ അത്ര ആസ്വദിപ്പിച്ച രംഗങ്ങളില്ല. പടം അവസാനം വിചാരിച്ചത് പോലെ വന്നില്ല. സാമ്പത്തിക വിജയം നേടിയില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നും കല്ലിയൂർ ശശി വെളിപ്പെടുത്തി.

Also Read:
തുണി ഒന്നു ഉടുക്കാതെ വരുന്നതായിരുന്നു ഇതിലും നല്ലത്, മലയാളികളുടെ പ്രിയതാരം ഉത്ഘാടനത്തിന് ഇട്ടുവന്ന വേഷം കണ്ട് ഞെട്ടി ആരാധകർ, വീഡിയോ വൈറൽ

Advertisement