പൊതുവേ എന്നെക്കുറിച്ച് അങ്ങനെ ഒരു ധാരണ ആളുകൾക്ക് ഉണ്ട്, തുറന്നു പറഞ്ഞ് ഹണി റോസ്

1351

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറിയ താരസുന്ദരിയാണ് നടി ഹണിറോസ്. ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാൾ കൂടിയാണ് ഹണി റോസ്. മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്.

കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യം കൂടിയായ ഹണിറോസ് മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ ഹണിറോസ് പ്രത്യക്ഷപ്പെട്ടു. താരരാജാവ് മോഹൻലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലെ പ്രകടനവും ബിഗ് ബ്രദർ എന്ന ചിത്രത്തിലെ കഥാപാത്രവും ആയിരുന്നു അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു.

Advertisements

മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും ഹണിറോസ് ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തി ലെ ധ്വനി നമ്പാ്യാർ എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടി കൊടുത്തിരുന്നു. താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ, സൂപ്പർതാരങ്ങളായ ജയറാം, ദിലീപ് തുടങി മലയാളത്തിലെ യുവ താരം ബാലു വർഗീസിന്റെ വരെ നായികയായി ഹണി റോസ് എത്തിയിട്ടുണ്ട്മലയാളത്തിനു പുറമേ നിരവധി തമിഴ്, തെലുങ്ക്, കണ്ണട സിനിമകളിൽ കൂടി ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

Also Read
ബാംഗ്ലൂരിൽ പഠിച്ചു എന്ന് പറഞ്ഞിട്ടൊന്നുംകാര്യമില്ല, അങ്ങനെ കാണിക്കാനൊന്നും എനിക്ക് പറ്റില്ല: തുറന്നു പറഞ്ഞ് ലിയോണ ലിഷോയ്

സമൂഹമാധ്യമങ്ങളിലും വളരെ സജീവമായ ഹണിറോസ് തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഹണി റോസ് പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ഇപ്പോഴിതാ കൈരളി ചാനലിലെ ജെബി ജംങ്ഷൻ എന്ന പരിപാചിയിൽ അതിഥിയായി എത്തിയപ്പോൾസംവിധായകൻ ഒമർ ലുലു ചോദിച്ച ചോദ്യത്തിന് ഹണി നൽകിയ ഉത്തരമാണ് വൈറലാവുന്നത്.

വലിയ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള താരമാണ് ഹണി. ആദ്യമായി നായകനാകുന്ന ബാലുവിന്റെ കൂടെ അഭിനയിക്കാൻ വരുമ്പോൾ ജാഡ കാണിക്കുമോ എന്നൊരു സംശയം ബാലുവിനുണ്ടായിരുന്നു. സിനിമയുമായി ബന്ധമില്ലാത്തവരുമായി സംസാരിക്കുമ്പോൾ ഹണി റോസിന് ഭയങ്കര ജാഡയാണെന്ന് ചിലരൊക്കെ പറയാറുണ്ട്.
പക്ഷെ എന്റെ അനുഭവത്തിൽ യാതൊരു ജാഡയുമില്ലാത്ത ആളാണ്.

Also Read
അത്തരമൊരു കഴിവ് ഷാജി കൈലാസിൽ മാത്രമെ കണ്ടിട്ടുള്ളു, ഒരു അത്ഭുത മനുഷ്യനാണ് അദ്ദേഹം: ഷാജി കൈലാസിനെ കുറിച്ച് മോഹൻലാൽ

ഷൂട്ടിംഗ് ലെക്കേഷനിലൊക്കെ ഭയങ്കര കൂളാണ്. ചിലപ്പോൾ ഷൂട്ട് നടക്കാത്ത ദിവസങ്ങളൊക്കെ കാണും. എന്നാലും ഹണി കൂളാണ്. പിന്നെ എങ്ങനെയാണ് ജാഡക്കാരിയെന്ന ഇമേജ് വന്നത് എന്നായിരുന്ന ഒമർ ലുലുവിന്റെ ചോദ്യം. അങ്ങനൊരു ഇമേജ് എനിക്കുണ്ട്. ഒരുപക്ഷെ ഞാൻ ചെയ്യുന്ന ട്രിവാൻഡ്രം ലോഡ്ജ് പോലുള്ള സിനിമകളിലെ കഥാപാത്രവുമായി എന്നെ റിലേറ്റ് ചെയ്യുന്നത് കൊണ്ടാകും അങ്ങനെ തോന്നുന്നത്.

പിന്നെ, എന്റെ ചില പഴയ ഇന്റർവ്യു ഒക്കെ കാണുമ്പോൾ ഞാൻ തന്നെ ചിന്തിക്കാറുണ്ട് ദൈവമേ ഇത്ര ആധികാരികം ആയിട്ടൊക്കെയാണോ ഞാൻ സംസാരിച്ചേ എന്ന് എന്നായിരുന്നു ഹണിയുടെ മറുപടി. ചിരിച്ചു കൊണ്ട് സംസാരിച്ചാൽ വലിയ കുഴപ്പമില്ല. എന്നാൽ ഇത്തിരി സീരിയസ് ആയാൽ എന്റെ മുഖമാകെ മാറും. ശബ്ദം പോലും മാറും. ഭയങ്കര ബുജിയായിപ്പോകും. അതായിരിക്കാം കാരണം നേരിട്ട് എന്നെ അറിയുന്നവർക്കെല്ലാം സത്യം അറിയാമെന്നും താരം വ്യക്തമാക്കുന്നു.

അഭിനയത്തിന് പുറമേ ബിസിനസ് രംഗത്തും കൈവെച്ചിരിക്കുകയാണ് ഹണിറോസ്. സ്വന്തം പേരിൽ തന്നെ തുടങ്ങിയ ബ്യൂട്ടി പ്രോഡക്ട്സ് ബ്രാൻഡ് ശ്രദ്ധ നേടിയതോടെ ഒരു സംരംഭക എന്ന നിലയിലും തിളങ്ങുകയാണ് താരം ഇപ്പോൾ.

Also Read
അമ്പലനടയിൽ വെച്ച് കാമുകനും താലി ചാർത്തി, ഭർത്താവ് കെട്ടിയ താലിക്ക് പകരം കഴുത്തിലുണ്ടായിരുന്നത് മറ്റൊന്ന്, ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വഴിവിട്ട ബന്ധത്തിന്റെ തെളിവ് പുറത്ത്

Advertisement