അത്തരമൊരു കഴിവ് ഷാജി കൈലാസിൽ മാത്രമെ കണ്ടിട്ടുള്ളു, ഒരു അത്ഭുത മനുഷ്യനാണ് അദ്ദേഹം: ഷാജി കൈലാസിനെ കുറിച്ച് മോഹൻലാൽ

184

മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കുയ മാസ്സ് സംവിധായകനാണ് ഷാജി കൈലാസ്. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സൂരേഷ്‌ഗോപി, ജയറാം, ദിലീപ് എന്നവരെയെല്ലാം വെച്ച് സൂപ്പർഹിറ്റുകൾ ഒരുക്കിയിട്ടുണ്ട് ഷാജി കൈലാസ്.

മലയാളത്തിലെ മാസ്സ് സിനിമകളുടെ അമരക്കാരനും ഷാജി കൈലാസ് ആണ്. അതിമാനുഷിക കഥാപാത്രങ്ങളെ മലയാളത്തിൽ അവതരിപ്പിച്ച സംവിധായകൻ കൂടിയാണ് ഷാജി കൈലാസ്. താരരാജാവ് മോഹൻലാലിനെ നായകാനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാൻ മലയാളികൾ നെഞ്ചിലേറ്റിയ മെഗാഹിറ്റ് സിനിമയായിരുന്നു.

Advertisements

ഇപ്പോഴിതാ ഈ ചിത്രത്തെപ്പറ്റിയുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് മോഹൻലാൽ. അമൃതാ ചാനലിലെ ലാലിസം എന്ന പരിപാടിയ്ക്ക് ഇടെയായിരുന്നു അദ്ദേഹം മനസ്സുതുറന്നത്. സാധാരണയുള്ള മാനറിസങ്ങൾ വരെ ചിത്രത്തിൽ ഉപയോഗിക്കുന്ന ആാളാണ് ഷാജി കൈലാസ് എന്നും മറ്റൊരു സംവിധായകനിലും ഈ പ്രത്യേകത കണ്ടിട്ടില്ലെന്നുമാണ് മോഹൻലാൽ പറയുന്നത്.

Also Read
ചേച്ചിക്ക് കരയാൻ അതിന്റെയൊന്നും ആവശ്യമില്ല, മഞ്ജു വാര്യരെ കുറിച്ച് സാനിയ ഇയ്യപ്പൻ പറഞ്ഞത് കേട്ടോ

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ:

ഷാജി കൈലാസ് ഒരു അത്ഭുത മനുഷ്യനാണ്. നമ്മൾ വെറുതേ ഇരുന്ന് ചെയ്യുന്ന ആക്ഷൻസ് വരെ സീനിൽ ചേർക്കാൻ അദ്ദേഹം ശ്രമിക്കും. അതുകൊണ്ടാണ് ആ സിനിമയ്ക്ക് വലിയൊരു മാജിക്ക് ഉണ്ടാകുന്നത്. ചിലപ്പോൾ നമ്മൾ ഇരുന്ന് കാൽ അനക്കുന്നതാണെങ്കിൽ പുള്ളി അത് ശ്രദ്ധിച്ചിട്ട് ഏതെങ്കിലും ഒരു സീനിൽ കാലനക്കുന്നത് പോലെ കാണിക്കും.

നമ്മൾ എപ്പഴോ അറിയാതെ ചെയ്ത മാനറിസങ്ങളാണ് ആ സിനിമയിൽ കാണുന്നത്. എനിക്ക് തോന്നുന്നു മലയാളത്തിൽ അത്തരത്തിലൊരു നിരീക്ഷണമുള്ള സംവിധായകനാണ് ഷാജി കൈലാസ്. വേറെ ആരിലും ഇങ്ങനെയൊരു സ്വഭാവം കണ്ടിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമയ്ക്ക് അത്തരമൊരു ഭംഗി ഉണ്ടാകുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു എന്നും മോഹൻലാൽ പറയുന്നു.

Also Read
അജിത്തിന്റെയും ശാലിനിയുടെയും മകൾ കുഞ്ഞ് അനൗഷ്‌കയെ കൈകളിലെടുത്ത് കൊഞ്ചിച്ച് വിജയ്, വീഡിയോ വൈറൽ

1997 ൽ ആയിരുന്നു ആറാംതമ്പുരാൻപുറത്തിറങ്ങിയത്. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, സായ്കുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, പ്രിയാരാമൻ തുടങ്ങി വമ്പൻ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരന്നിരുന്നു.
രഞ്ജിത്ത് ആയിരന്നു ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ഗിരീഷ് പുത്തഞ്ചേരി രചിച്ച് രവീന്ദ്രൻ സംഗീതം നൽകിയ ഗാനങ്ങൾ സൂപ്പർഹിറ്റുകൾ ആയിരുന്നു.

Also Read
അമ്പലനടയിൽ വെച്ച് കാമുകനും താലി ചാർത്തി, ഭർത്താവ് കെട്ടിയ താലിക്ക് പകരം കഴുത്തിലുണ്ടായിരുന്നത് മറ്റൊന്ന്, ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വഴിവിട്ട ബന്ധത്തിന്റെ തെളിവ് പുറത്ത്

Advertisement