മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കിയ രചയിതാവ് ആണ് എസ്എൻ സ്വാമി. പ്രത്യേകിച്ച് കുറ്റന്വേഷണ സിനിമകൾ രചിക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ തകർപ്പൻ ഹിറ്റുകളയാ സിബിഐ സീരിസുകൾ ഉൾപ്പടെ അദ്ദേഹം രചിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലേഴ്‌സ് ഏറെയാണ്.
സൂപ്പർതാരം മോഹൻലാലിന് വേണ്ടി ഇരുപതാംനൂറ്റാണ്ട് അടക്കം ധാരാളം സൂപ്പർഹിറ്റ് സിനിമകൾക്ക് അദ്ദേഹം രചന നിർവ്വഹിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം മമ്മൂട്ടിയുടെ സിബി ഐ സീരീസീന്റെ അഞ്ചാം ഭാഗത്തിന്റെ പണിപ്പുരയിലാണ് ഉള്ളത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞലുടൻ സിബി ഐ 5 ന്റെ ചിത്രീകരണം ആരംഭിക്കും എന്നാണ് അറിയുന്നത്.
അതേ സമയം ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു പ്രത്യേകതയെ കുറിച്ച് എസ് എൻ സ്വാമി തുറന്നു പറഞ്ഞതാണ് വീണ്ടും വൈറലാകുന്നത്. തന്റെ കഥാപാത്രത്തെ മാത്രം നോക്കി സിനിമ തെരഞ്ഞെടുക്കുന്നയാളല്ല മമ്മൂട്ടി എന്നാണ് എസ്എൻ സ്വാമി പറയുന്നത്. തന്റെ അപ്പുറത്ത് നിൽക്കുന്നയാളുടെ അഭിനയത്തിന് അനുസരിച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുന്നയാളാണ് മമ്മൂട്ടിയെന്നും സ്വാമി പറയുന്നു.
More Articles:
കുട്ടിയുടുപ്പുകൾ ഇടാൻ ഒരു മടിയുമില്ല, അത് അത്ര മോശം കാര്യമാണെന്ന് തോന്നിയിട്ടില്ല: തുറന്നു പറഞ്ഞ് ഇനിയ
കപ്പ ടിവിയ്ക്ക് 2020ൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. എസ് എൻ സ്വാമിയുടെ വാക്കുകൾ ഇങ്ങനെ:
ഓപ്പോസിറ്റ് നിൽക്കുന്നയാൾ നല്ലപോലെ അഭിനയിക്കുന്ന ആളാണെങ്കിൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ല.അഭിനയത്തിൽ താൻ കൈവിട്ട് പോകുമെന്ന് മമ്മൂട്ടി പറയാറുണ്ടായിരുന്നു.ഇക്കാര്യത്തിൽ കൂടെ അഭിനയിക്കുന്ന ചില ഹീറോയിൻസിനോട് അയാൾക്ക് പ്രത്യേക താല്പ്പര്യമുണ്ടായിരുന്നു. സീമയുടെ കാര്യമൊക്കെ അദ്ദേഹം എടുത്ത് പറയും.
അപ്പുറത്ത് നിൽക്കുന്ന് സീമയാണെങ്കിൽ തന്റെ പെർഫോമൻസിന് യാതൊരു കുറവും വരില്ലെന്ന് മമ്മൂട്ടി പറയുമായിരുന്നു. ഒരു പടത്തിൽ അഭിനയിക്കുമ്പോൾ തന്റെ കഥാപാത്രം മാത്രമല്ല മമ്മൂട്ടി നോക്കുന്നത്. നായികയായി വരുന്നയാളുടെ ഗ്ലാമറുമല്ല. തന്നോടൊപ്പം അഭിനയിക്കാനുള്ള കഴിവാണ് അദ്ദേഹം നോക്കുക. സിനിമയെ പ്രണയിക്കുന്നയാളാണ് മമ്മൂട്ടി, അതിനായി തനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്നന്നേക്കുമായി ഉപേക്ഷിക്കാനും അദ്ദേഹം തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
More Articles:
എന്റെ അനുജത്തിയാണ് ബിന്ദു എന്നൊന്നും സായിയേട്ടൻ എവിടെയും പറഞ്ഞിട്ടില്ല; തുറന്നടിച്ച് ബിന്ദു പണിക്കർ
അതേ സമയം കഥാപാത്രത്തെ ഉൾക്കൊള്ളാനുള്ള മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കഴിവിനെപ്പറ്റിയും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയുടെ വളർച്ച എന്നത് കഥാപാത്രത്തിന്റെ കഴിവ് പോലെയിരിക്കും. മമ്മൂട്ടി അഭിനയിക്കുന്ന രീതിയല്ല മോഹൻലാലിന്റേത്.
മോഹൻലാൽ ഏത് കഥാപാത്രത്തെയും താനാക്കി മാറ്റും. മമ്മൂട്ടി ആ കഥാപാത്രമായി മാറും. കഥാപാത്രത്തിന് ശക്തിയുണ്ടെങ്കിൽ മമ്മൂട്ടിയ്ക്കും ശക്തിയുണ്ടാകും. കഥാപാത്രം ദുർബലമായാൽ മമ്മൂട്ടിയും വീക്ക് ആകും. അത് നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല. സൂഷ്മമായി നിരീക്ഷിച്ചാൽ മാത്രമെ ആ വ്യത്യാസം തിരിച്ചറിയാൻ പറ്റുകയുള്ളു. എനിക്ക് ഈ കാര്യം അറിയുമായിരുന്നില്ല. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. താനും മോഹൻലാലും തമ്മിൽ അഭിനയത്തിൽ ഇങ്ങനെയൊരു വ്യത്യാസമുണ്ടെന്ന് എന്നും സ്വാമി വെളിപ്പെടുത്തുന്നു.