പ്രമുഖ സിനിമാ സിരീയൻ അഭിനേതാക്കളായ നടി മൃദുല വിജയിയും യുവ കൃഷ്ണയും വിവാഹിതരായി. രാവിലെ 8 മണിക്കും 8.15നും ഇടയിലുളള മൂഹൂർത്തത്തിൽ തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് നടന്ന വിവാഹത്തിന് വളരെ കുറച്ച് പേർ മാത്രമാണ് എത്തിയത്.
ഏറെക്കാലമായി മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന താരവിവാഹമാണ് ഇവരുടേത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് യുവയുടെയും മൃദുലയുടെയും എൻഗേജ്മെന്റ് നടന്നത്.
എൻഗേജ്മെന്റിന് പിന്നാലെ പിന്നാലെ ആറ് മാസത്തിന് ശേഷമാകും വിവാഹമെന്ന് മൃദുലയും യുവയും അറിയിച്ചിരുന്നത് . പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാരേജാണെന്നും ഇരുവരും പറഞ്ഞിരുന്നു. കുറച്ചുനാളായി വിവാഹത്തിന് വേണ്ടിയുളള തയ്യാറെടുപ്പുകളിലായിരുന്നു യുവയും മൃദുലയും.
Also Read;
ഹൽദിയിൽ ആടിപ്പാടി മൃദുലയും യുവയും, കാത്തിരുന്നു മുഹൂർത്തം എത്തുന്നു, ചിത്രങ്ങൾ വൈറൽ
അതേ സമയം എല്ലാവരോടും സ്നേഹം, വളരെ സന്തോഷമുണ്ട്. ഇനി അങ്ങോട്ടും തുടർന്നും ഈ സ്നേഹവും കരുതലും വേണമെന്ന് വിവാഹ ശേഷം മൃദുലയും യുവയും മാധ്യമങ്ങളോട് പറഞ്ഞു. സിമ്പിൾ മേക്കപ്പിലും കുറച്ച് മാത്രം ആഭരണങ്ങളും അണിഞ്ഞാണ് മൃദുല വിവാഹത്തിന് എത്തിയത്. കസ്റ്റമൈസ്ഡ് വെഡ്ഡിങ് ബ്ലൗസിലും സെറ്റ് സാരിയിലും അതീവ സുന്ദരിയായാണ് മൃദുല എത്തിയത്.
സ്വർണനൂലുകൾ കൊണ്ട് മൃദ്വ എന്ന തങ്ങളുടെ പേരും ഒപ്പം വരണമാല്യം ചാർത്തുന്നതും ബ്ലൗസിൽ ചേർത്തിട്ടുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ വികാസാണ് മൃദുലയെ വിവാഹത്തിന് ഒരുക്കിയത്. കല്യാണത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങുകളിലും വളരെ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്.
Also Read;
മൃദുല വിജയിയെ ആദ്യം കണ്ടത് ഒരു കള്ള് ഷാപ്പിൽ വെച്ചാണെന്ന് യുവ കൃഷ്ണ, ഞെട്ടി എലീന പടിയ്ക്കൽ
കോവിഡ് സമയം ആയതിനാൽ ചെറിയ രീതിയിലുളള ആർഭാടങ്ങൾ മാത്രമേ ഉണ്ടാവുകയുളളൂ എന്ന് മൃദുലയും യുവയും അറിയിച്ചിരുന്നു. സീകേരള ചാനലിലെ പൂക്കാലം വരവായി പരമ്പരയിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ് മൃദുല വിജയ്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് യുവ കൃഷ്ണ ശ്രദ്ധേയനായത്.
എൻഗേജ്മെന്റിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് ചാനൽ പരിപാടികളിലും അഭിമുഖങ്ങളിലുമെല്ലാം മൃദുലയും യുവയും ഒരുമിച്ച് പങ്കെടുത്തു. പരസ്പരം മനസിലാക്കിയ ശേഷം വിവാഹിതരാകാം എന്നാണ് ഇരുവരും തീരുമാനിച്ചത്. നടി രേഖ രതീഷ് വഴി വന്ന ആലോചനയ്ക്ക് ശേഷമാണ് മൃദുലയും യുവയും വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
Also Read;
യുവ കൃഷ്ണയും മൃദുല വിജയിയും രണ്ട് മാസത്തിന് ശേഷം കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത് കണ്ടോ
മൃദ്വവ പേരിലാണ് മൃദുലയും യുവയും സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. യൂടൂബ് ചാനലിലൂടെയും താരങ്ങൾ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അഭിനേതാവ് എന്നതിലുപരി മെന്റലിസ്റ്റായും മജീഷ്യനായും തിളങ്ങിയിട്ടുണ്ട് യുവ. ഹൽദി ആഘോഷ ചിത്രങ്ങളും യുവയുടെയും മൃദുലയുടെതുമായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.