വാണിയുമായുള്ള ചിത്രത്തിന് താഴെ ഓ വയസ്സാം കാലത്തെ ഒരു… എന്ന് കമന്റ്, ഇടിവെട്ട് മറുപടി കൊടുത്ത് ബാബുരാജ്

322

ഏറെ വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനും സംവിധായകനും ആണ് ബാബുരാജ്. വില്ലൻ വേഷങ്ങളിലൂടെയെത്തി പിന്നീട് മലയാള സിനിമയിൽ നായകനായും കൊമേഡിയനായും സംവിധായകനായും ഒക്കെ ബാബുരാജ് തിളങ്ങി. നിരവധി സിനിമകളിൽ വില്ലനായി എത്തിയ അദ്ദേഹം ഇപ്പോൾ കൂടുതലും കോമഡി വേഷങ്ങളിലും സ്വഭാവ നടനായും ഒക്കെയാണ് തിളങ്ങുന്നത്.

ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി അടുത്തിടെ ഒടിടി റിലാസായി ഇറങ്ങിയ ജോജി എന്ന ചിത്രത്തിൽ ഗംഭീര പ്രകടനമാണ് നടൻ കാഴ്ച വെച്ചിരിക്കുന്നത്. ബാബുരാജ് നായകനായും മലയാളത്തിൽ സിനിമകൾ ഇറങ്ങിയിരുന്നു. അതേ സമയം തെന്നിന്ത്യയിലെ മുൻകാല നായികാ നടി വാണി വിശ്വനാഥിനെയാണ് ബാബുരാജ് വിവാഹം കഴിച്ചിരിക്കുന്നത്.

Advertisements

ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഇപ്പോൾ മലയാളികളുടെ മാതൃക താരദമ്പതിളിൽ ഒന്നാണ് വാണി വിശ്വനാഥും ബാബുരാജും.തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് തകർപ്പൻ ആക്ഷൻ രംഗങ്ങളും ഡയലോഗുകളുമായി തിളങ്ങിയ നടിയാണ് വാണിവിശ്വനാഥ്. ഇന്ന് സിനിമകളിൽ അത്ര സജീവമല്ലെങ്കിലും നടി അഭിനയിച്ച കഥാപാത്രങ്ങൾക്ക് ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടവയാണ്.

More Articles…
പലരും പല കഥകളും എന്നെ പറ്റി പറഞ്ഞ് നടക്കുന്നുണ്ട്, അവൾക്ക് എന്നെ നന്നായിട്ട് അറിയാം, നാല് മക്കളും നാല് നിലയിൽ: തുറന്നു പറഞ്ഞ് ബാബുരാജ്

ഒരു കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളായിരുന്നു വാണി വിശ്വനാഥ്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ നടി ഇപ്പോഴും പ്രശസ്തയാണ്. തെന്നിന്ത്യൻ സിനിമയിലെ ആക്ഷൻ നായിക ആയിരുന്നു വാണി വിശ്വനാഥ്.

അതേ സമയം വാണി വിശ്വനാഥുമായുള്ള പ്രണയത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ബാബുരാജ് തുറന്നു പറഞ്ഞതായിരുന്നു. പാചകത്തിലൂടെയാണ് വാണിയുടെ മനസ്സിൽ ഇടം നേടിയത്. ഇപ്പോഴിതാ ഈ ദമ്പതികളുടെ ഒരു കിടിലൻ ചിത്രമാണ് വൈറൽ ആവുന്നത്. ജിമ്മിൽ നിന്നും പകർത്തിയ ചിത്രമാണ് ഇവർ പങ്കുവെച്ചത്.

More Articles…
ഞാൻ തേപ്പുകാരിയാവാൻ ഒരു കാരണം ഉണ്ട്, വെളിപ്പെടുത്തലുമായി നിഖിലാ വിമൽ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ബാബുരാജ് ആണ് ഈ ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാണി വിശ്വനാഥിനെ ബാബുരാജ് താങ്ങി നിർത്തുന്നത് പോലെയുള്ള ചിത്രമായിരുന്നു ഇത്.വളരെ വേഗം തന്നെ ഈ ചിത്രം വൈറലായി മാറി.

നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയത്. കൂടൂതലും ഇവരെ അനുകൂലിച്ച് ഉള്ള കമന്റുകളായിരുന്നു. എന്നാൽ ചിലർ ഇവർക്ക് എതിരെ വിമർശനവുമായും എത്തിയിരുന്നു.
ഇതിന് താഴെ ഒരാൾ കമന്റിട്ടത് ഓാ വയസ്സാം കാലത്തെ ഒരു എന്നായിരുന്നു.

ഇതിന് ബാബുരാജ് കൊടുത്ത മറുപടി ഇങ്ങനെ വേണ്ട വെറുതെ വിട്ടേക്ക് കൊ, ല്ലണ്ട എന്നായിരുന്നു. ബാബുരാജിന്റെ ഈ മറുപടിയും ആരാധകർ ഏറ്റെടുത്തിരുന്നു.

Advertisement