നൂൽബന്ധമില്ലാതെ ചേച്ചി ഒന്ന് ലൈവിൽ വരു എന്ന് കമന്റ്, ചുട്ട മറുപടി നൽകി മിഥുൻ രമേഷിന്റെ ഭാര്യ ലക്ഷ്മി മേനോൻ

626

ഏറെക്കാലമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് നടൻ മിഥുൻ രമേഷ്. ചെറുതും വലുതുമായ വേഷത്തിലൂടെ ആരാധകർക്ക് സുപരിചിതിനായി മാറിയ മിഥുൻ വില്ലൻ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടനാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന ഹാസ്യ പരിപാടിയുടെ അവതാരകൻ ആയി എത്തിയതോടെ മിഥുൻ കൂടുതൽ ജനപ്രിയൻ ആയി മാറുകയായിരുന്നു.

ഫാസിൽ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു മിഥുൻ രമേശിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് സൂര്യകാന്തി എന്ന സീരിയലിലൂടെയാണ് മിഥുൻ ശ്രദ്ധ നേടിയത്. വെട്ടം, കഥ, നമ്മൾ, ഗൗരിശങ്കരം, ഡയമണ്ട് നെക്ളേസ്, റൺ ബേബി റൺ, നീ കോ ഞാ ചാ, മധുരനാരങ്ങ, പത്തേമാരി, കുട്ടൻപിള്ളയുടെ ശിവരാത്രി, റൺവേ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ മിഥുൻ വേഷമിട്ടിരുന്നു.

Advertisements

അടുത്തിടെ മിഥുൻ നായകനായി എത്തിയ ചിത്രമായിരുന്നു ജിമ്മി ഈ വീടിന്റെ ഐശ്വര്യം.കോമഡി ഉത്സവം എന്ന പരിപാടിയിലെ അവതാരകൻ വേഷത്തിലെത്തിയതോടെയാണ് മിഥുന്റെ യഥാർഥ സ്വഭാവം മലയാളികൾ തിരിച്ചറിയുന്നത്. പരിപാടി ഹിറ്റായതിനൊപ്പം മിഥുന് ആരാധകരുടെ എണ്ണവും വർദ്ധിച്ചു. ഇപ്പോൾ ഒരുപാട് സ്റ്റേജ് പരിപാടികളിലടക്കം അവതാരകനായി തിളങ്ങുകയാണ് താരം.

അവതാരകയായ ലക്ഷ്മി മേനോനെയാണ് മിഥുൻ രമേഷ് വിവാഹം ചെയ്തിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. മലയാളത്തിലെ ആദ്യ വ്ളോഗർ കൂടിയാണ് ലക്ഷ്മി. ആക്ഷേപ ഹാസ്യത്തിലൂടെ സമൂഹത്തിലെ എന്തിനെയും ഏതിനെയും അവതരിപ്പിക്കുന്ന ലക്ഷ്മിയുടെ വീഡിയോസ് ഒക്കെ വലിയ ഹിറ്റുകളാണ്.

സോഷ്യൽ മീഡിയകളിലും ഏരെ സജീവമാണാ മിഥുനും ലക്ഷ്മിയിലും. സോഷ്യൽ മീഡിയയിൽ തങ്ങളുടെ പോസ്റ്റുകൽക്കുള്ള ആരാധകരുടെ കമന്റുകൾക്ക് എല്ലാം ഇരുവരും മറുപടി നൽകാറുമുണ്ട്. അത്തരത്തിൽ വന്ന കുറച്ചു മോശം കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മി മേനോൻ.

ചേച്ചി നൂൽബന്ധമില്ലാതെ ലൈവിൽ വരു എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഒരാൾ കമന്റ് ചെയ്തത്. അപ്പോൾ തന്നെ ഇയാൾക്കുള്ള മറുപടിയും ലക്ഷ്മി കൊടുത്തു. ആഗ്രഹം ഒക്കെ കൊള്ളാം പക്ഷേ വീട്ടിൽ ഉള്ളവരോട് പറഞ്ഞു നോക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത് എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. കിടിലൻ മറുപടിക്ക് പിന്നാലെ നിരവധി ആരാധകരാണ് ലക്ഷ്മിയെ അനുകൂലിച്ച് എത്തിയത്.

അതേ സമയം നേരത്തെയും ലക്ഷ്മിക്ക് എതിരെ വസ്ത്രധാരണത്തിറ വിമർശനങ്ങൾ വന്നിരുന്നു. ഇതിനെതിരെ മിഥുൻ നേരിട്ടെത്തി മറുപടി നൽകുകയും ചെയ്തിരുന്നു.

Advertisement