മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ഇന്ന് മലയാളത്തിലെ ശ്രദ്ധേയനായി യുവതാരമാണ്. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രണവ് ഇപ്പോൾ നായകനും സഹസംവിധായകനും ഒക്കെയാണ്. സംവിധായകൻ ജീത്തു ജോസഫിന്റെ സഹായികൂടിയായ പ്രണവ് ആദി എന്ന സിനിമയിലാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി തകർപ്പൻ വിജയമയാരുന്നു നേടിയത്. ചെറുപ്പകാലത്ത് തന്നെ സിനിമാ അഭിനയരംഗത്തേക്ക് ചുടവടുവെച്ച താരമാണ് മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ മകനും യുവനടനുമായ പ്രണവ് മോഹൻലാൽ. ഒന്നാമൻ, പുനർജ്ജനി, തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങളിൽ പ്രണവ് കുട്ടിക്കാലത്ത് വേഷമിട്ടിരുന്നു.
പുനർജ്ജനിയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള 2002 ലെ കേരള സംസ്ഥാന അവാർഡ് പ്രണവ് നേടിയെടുത്തിരുന്നു. പിന്നീട് സിനിമയിൽ നിന്നും ഇടവേള യെടുത്ത പ്രണവ് പിന്നീട് സഹ സംവിധായകനായും നായക നടനായും തിരിച്ചെത്തുകയായിരുന്നു.
ഇപ്പോഴിതാ തന്റെ മക്കളുടെ ഇഷ്ടങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മോഹൻലാൽ പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. മക്കൾക്ക് അവരുടേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ടായിരിക്കുമെന്നും അതിനനുസരിച്ചാണ് അവർ മുന്നോട്ട് പോകേണ്ടതെന്നുമാണ്‌മോഹൻലാൽ പറയുന്നത്. കൈറളി ചാനലിലെ ജെബി ജങ്ഷനിൽ പങ്കെടുത്ത് സംസാരുക്കമ്പോഴാണ് മോഹൻലാലിന്റെ വെളിപ്പെടുത്തൽ.
മകൻ പ്രണവിന് ടീച്ചറാവാനാണ് ഇഷ്ടമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു.
പഠിപ്പിക്കാനാണ് ഇഷ്ടമെന്നാണ് അവൻ പറഞ്ഞിട്ടുള്ളത്. ഏഷ്യൻ രാജ്യങ്ങളിലെ ഇംഗ്ലീഷ് അറിയാത്ത ആളുകൾക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനാണ് താൽപര്യമെന്നാണ് പറഞ്ഞത്.
ഏറ്റവും നല്ലൊരു കാര്യമാണല്ലോ. അതാണ് അയാൾക്ക് ഇഷ്ടമെങ്കിൽ അങ്ങനെ ചെയ്യട്ടെ. അല്ലാതെ ഞാൻ വിചാരിച്ചാൽ അയാൾക്ക് ആക്ടറാവാനൊന്നും പറ്റില്ലെന്നും മോഹൻലാൽ പറഞ്ഞു. മക്കളെക്കുറിച്ചോർത്ത് വേവലാതിപ്പെട്ടിട്ട് കാര്യമൊന്നുമില്ലെന്നും മക്കൾ സിനിമയിലേക്കെത്തണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
നമ്മുടെ ജീവിതത്തിൽ തീരുമാനമെടുക്കുന്നത് നമ്മളാണ്. അതുപോലെ മക്കളുടെ ബുദ്ധിയിൽ നിന്ന് അവരുടെ വഴി അവർ കണ്ടുപിടിക്കുകയാണ് വേണ്ടത്. തനിക്ക് മക്കളോട് അടുപ്പമുണ്ടെങ്കിലും അത് അകൽച്ചയോട് കൂടിയ അടുപ്പമാണെന്നും മോഹൻലാൽ പറഞ്ഞു.
സിനിമയിലേക്ക് വരുമ്പോൾ തന്റെ അച്ഛൻ തന്നോട് പറഞ്ഞ ഒരേയൊരു കാര്യം ഡിഗ്രി കംപ്ലീറ്റ് ചെയ്യണമെന്ന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രണവ് പിന്നീട് സിനിമയിലേക്ക് വന്നത് അവന്റെ താൽപര്യം കൊണ്ട് തന്നെയാണെന്ന് മോഹൻലാൽ മറ്റ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.