നമ്മൾ വിചാരിക്കുന്ന ആളല്ല ബഡായി ബംഗ്ലാവിലെ അമ്മായി, പ്രസീത മേനോന്റെ ജീവിത കഥ സിനിമയെ വെല്ലുന്നത്

1129

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി മലയാളി പ്രേക്ഷകരുടം പ്രിയ താരമായി മാറിയ നടിയാണ് പ്രസീത മേനോൻ. കേരളത്തിലെ ആദ്യത്തെ ഫീമെയിൽ മിമിക്രി ആർട്ടിസ്റ്റ് എന്ന ബഹുമതി സ്വന്തമാക്കിയ താരം കൂടിയാണ് പ്രസീത. സിനിമയിൽ നിരവധി ഹാസ്യ വേഷങ്ങൾ ചെയ്തിട്ടുള്ള പ്രസീതയുടെ പത്രം, മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങളിലെ പ്രകടനം എടുത്തു പറയത്തക്കതാണ്.

മോഹപ്പക്ഷികൾ എന്ന പരമ്പരയിലൂടെ മിനി സ്‌ക്രീനിലുമെത്തിയ പ്രസീത മിമിക്രി അവതരിപ്പിക്കുന്ന വിരലിലെണ്ണാവുന്ന സ്ത്രീകളിലൊരാൾ കൂടിയാണ്.അതേ സമയം പ്രസീതയുടെ ഏറെ പ്രസിദ്ധമായ കഥാപാത്രമാണ് അമ്മായി. മലയാളിപ്രേക്ഷകർക്ക് അത്രയ്ക്ക് പരിചിതമായ കഥാപാത്രമാണ് അമ്മായി. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരമ്പരയിലെ അമ്മായിയെ അവതരിപ്പിച്ച് അത്രയ്ക്കും കൈയ്യടി നേടിയിട്ടുണ്ട് പ്രസീത മേനോൻ.

Advertisements

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ സജീവമായ പ്രസീതയുടെ സിനിമയെ വെല്ലുന്ന ജീവിത കഥ തുടങ്ങുന്നത് നൈജീരിയയിൽ വെച്ചാണ്. 1976ൽ നൈജീരിയയിലാണ് പ്രസീത മേനോൻ ജനിക്കുന്നത്. മാതാപിതാക്കളുടെ നാലു മക്കളിൽ ഏറ്റവും ഇളയവൾ. ആറാം ക്ലാസ്സു വരെ തന്റെ പഠനവും ജീവിതവുമെല്ലാം നൈജീരിയയിലായിരുന്നു.

നടിയുടെ അച്ഛൻ ഗോപാല കൃഷ്ണൻ നൈജീരിയയിലെ ഒരു കപ്പൽ കമ്പനിയിലെ വക്കീലായിരുന്നു. പിന്നീട് ഇവർ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. കൊച്ചിയിൽ എറണാകുളം സെന്റ് തെരേസാസിൽ നിന്ന് 1997ൽ ബിഎ.യും ബെംഗളുരുവിൽ നിന്നു നിയമ ബിരുദവും നേടി. നടി ഇപ്പോൾ ചെന്നൈയിലെ അമേരിക്കൻ കമ്പനിയായ ആർ ആർ ഡോൺലി എന്ന സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരാണ്.

നിരവധി വേദികളിൽ പ്രസീത മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഒരു സമയത്ത് നമ്മുടെ പ്രിയ നായികയായിരുന്ന നടി കാർത്തികയുടെ ഒരു ബന്ധുവായിരുന്നു പ്രസീത. അങ്ങനെ മൂന്നാം മുറ എന്ന സിനിമയിൽ ബാല താരമായി അഭിനയച്ചു. ഭരതന്റെ വൈശാലി സിനിമയുടെ നൂറാം ദിവസം നടത്തിയ ആഘോഷ പരിപാടിയുടെ വേദിയിൽ മിമിക്രി അവതരിപ്പിച്ച് പ്രേം നസീറിന്റെ അഭിനന്ദനങ്ങൾ പിടിച്ചു പറ്റി.

Advertisement