നടി മിയാ ജോർജിന് കുഞ്ഞ് പിറന്നു, ആൺകുട്ടി പിറന്ന സന്തോഷം അറിയിച്ച് താരം, ആശംസകളോടെ ആരാധകരും

97

ടെലിവിഷൻ സീരിയലിലൂടെ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മിയ ജോർജ്. അൽഫോൺസാമ്മ എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് സിനിമയിൽ എത്തിയതോടെ പ്രമുഖ താരങ്ങളുടെയൊക്കെ നായികയായി

ചെറുതും വലുതുമായി നിരവധി മികച്ച വ്യത്യസ്ത വേഷങ്ങൾ മിയ മലയാള സിനിമയിൽ അവതരപ്പിച്ചു.
നായികയായും സഹനടിയായുമൊക്കെ മിന്നിച്ച് താരത്തിന് ആരാധകരും ഏറെയാണ്. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗൺ സമയത്താണ് മിയാ ജോർജും ബിസിനസുകാരനായ അശ്വിൻ ഫിലിപ്പും തമ്മിലുള്ള വിവാഹം നടന്നത്. അശ്വിനുമായിള്ള വിവാഹം മാട്രിമോണി വഴിയുള്ള വിവാഹാലോചനയിലൂടെ ആയിരുന്നു ഉറപ്പിച്ചത്.

Advertisements

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കോവിഡ് മാനദണ്ഡങ്ങൽ പാലിച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്‌നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിശേഷം അറിയിച്ച് രംഗതതെത്തിയിരിക്കുകയാണ് മിയ ജോർജ്. സോഷ്യൽ മീഡിയയിലൂടെ ആണ് മിയ കുഞ്ഞു പിറന്ന വിവരം അറിയിച്ചിരിക്കുന്നത്. അതേ ആൺകുട്ടിയാണ്, ലൂക്ക ജോസഫ് ഫിലിപ്പ്, എന്ന് കുറിച്ചാണ് മിയയും അശ്വിനും ചേർന്ന് കുട്ടിയുമായി നിൽക്കുന്ന ചിത്രം മിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

മിയയുടെ ഏറ്റവും അടുത്ത സുഹൃത്തും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ അടുത്തിടെ മിയയുടെ വീട്ടിൽ നിന്നുമൊരു വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിലൂടെയാണ് മിയ ഒരു കുഞ്ഞിനെ വരവേൽക്കാനായി ഒരുങ്ങുകയാണെന്ന് ഏവരും അറിഞ്ഞത്. ഗാർഡിയൻ എന്ന സിനിമയിലാണ് മിയ ഒടുവിലായി അഭിനയിച്ചത്. സിഐഡി ഷീല എന്ന സിനിമയിൽ ആണ് മിയ ഇനി നായികയായി അഭിനയിക്കുന്നത്.

Advertisement