മമ്മൂട്ടിയ്ക്കും മോഹൻലാലിനും കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ മാത്രമെ മറ്റൊരാളിലേക്ക് പോവുകയുളളൂ: തുറന്നു പറഞ്ഞു ജീത്തു ജോസഫ്

86

മലയാള സിനിമയിലെ മുൻനിരയിലുള്ള എണ്ണംപറഞ്ഞ സംവിധായകരിൽ പ്രമുഖനാണ് ജീത്തു ജോസഫ്. ഇതിനോടകം തന്നെ വ്യത്യസ്തമായ നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകൻ കൂടിയാണ്.

മോഹൻലാലും മമ്മൂട്ടിയും, കമലൽഹാസനും, പൃഥ്വിരാജും, ദീലീപും ഉൾപ്പടെയുള്ള സൂപ്പർ താരങ്ങളെ എല്ലാം നായകന്മാരാക്കിയുളള ജീത്തു ജോസഫ് ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ദൃശ്യം 2ന്റെ തകർപ്പൻ വിജയത്തിലൂടെ മലയാളത്തിൽ മന്നി തിളങ്ങി നിൽക്കുകയാണ് ജീത്തു ജോസഫ് ഇപ്പോൾ.

Advertisements

കോവിഡ് പ്രതിസന്ധി മൂലം തീയ്യറ്ററുകളിൽ എത്താതെ ഒടിടി റിലീസായി എത്തിയ ദൃശ്യം 2 ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ആദ്യ ഭാഗമാ ദൃശ്യത്തോട് നീതിപുലർത്തിയ ഒരു രണ്ടാം ഭാഗം തന്നെ ആയിരുന്നു സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്.

ഇപ്പോഴിതാ ദൃശ്യം 2വിന് പിന്നാലെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ട്വൽത് മാൻ എന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസം ജീത്തു ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. വലിയ ഒരു താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. അതേ സമയം ഈ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കവേ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ചു സംവിധായകൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജീത്തു ജോസഫിന്റെ തുറന്നു പറച്ചിൽ. തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിന്റെ ബ്രാൻഡ് കോമ്പോയാണ് മോഹൻലാൽ ജീത്തു ജോസഫ് ടീം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതുകൊണ്ടാണോ ഇത്തവണയും പുതിയ ചിത്രത്തിൽ ലാലേട്ടൻ തന്നെ കേന്ദ്ര കഥാപാത്രം ആവുന്നതെന്നായിരുന്നു സംവിധായകനോടുളള ചോദ്യം.

നമ്മൾ ഏത് സിനിമ ചെയ്യുമ്പോഴും എല്ലാ സംവിധായകരും അതിൽ കേന്ദ്രകഥാപാത്രം ആക്കാൻ നോക്കുക എറ്റവും വലിയ താരത്തെ തന്നെയാണ് എന്നായിരുന്നു ഇതിന് മറുപടിയായി ജീത്തു ജോസഫ് പറഞ്ഞത്. അപ്പോൾ ഞങ്ങൾ ഈ കഥയുമായി ലാലേട്ടന്റെ അടുത്ത് പോയി. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. ചിത്രം ആശീർവാദ് നിർമ്മിക്കാമെന്നും പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊരാൾ ആയേനെ ഇതിലെ നായകൻ എന്നും ജീത്തു പറയുന്നു.

ഒരു സിനിമ ചെയ്യാൻ ആലോചിക്കുമ്പോൾ ഒരു മിഡിൽ എജ്ഡ് കഥാപാത്രമാകുമ്പോൾ ആദ്യം നമ്മുടെ മനസിൽ വരുന്നത് മമ്മൂട്ടിയും മോഹൻലാലുമാണ്. അങ്ങനെ വരുമ്പോൾ അവരുമായി ചർച്ച ചെയ്ത് അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാത്രമെ നമ്മൾ മറ്റൊരാളിലേക്ക് പോവുകയുളളൂ എന്നും അഭിമുഖത്തിൽ ജീത്തു ജോസഫ് വ്യക്തമാക്കി.

മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയവരെ എല്ലാം നായകന്മാരാക്കി സിനിമകൾ എടുത്തെങ്കിലും മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം ജീത്തു ജോസഫ് ചെയ്തിട്ടില്ല. എന്നാൽ ദൃശ്യത്തിന്റെ കഥ മമ്മൂട്ടിയോടാണ് സംവിധായകൻ ആദ്യം പറഞ്ഞതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മെഗാസ്റ്റാർ വേണ്ടെന്ന് വെച്ചപ്പോഴാണ് ദൃശ്യം മോഹൻലാലിലേക്ക് എത്തിയതെന്നും വാർത്തകൾ വന്നു. അതേസമയം ജീത്തു ജോസഫ്-മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരു സിനിമ വരാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ.

Advertisement