വിമർശിക്കുന്നവർക്ക് വിമർശിക്കം, പക്ഷെ മരണപെട്ട ഒരുപാട് കലാകാരൻമാരുടെ കുടുംബത്തെ ഇന്നും സഹായിച്ചേ മതിയാവു, അത് ദിലീപിന്റെ കടമയാണ്: വൈറൽ കുറിപ്പ്

84

മിമിക്രി രംഗത്ത് നിന്നും സിനിമാ രംഗത്തേക്ക് സംവിധാന സഹായി ആയെത്തി പിന്നീട് സൂപ്പർതാരമായി മാറിയ നടനാണ്ജനപ്രിയ നായകൻ ദീലീപ്. കമലിന്റെ സംവിധാന സഹായിയായി എത്തിയ ദിലീപ് ആദ്യം ചെറിയ വേഷങ്ങളിലൂടെ ചുവടറപ്പിന് പിന്നീട് നായകനായി മാറുകയായിരുന്നു.

നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ ഇപ്പോൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ദിലീപ്. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ നടൻ പിന്നീട് മലയാളി പ്രേക്ഷകരുടെ ജനപ്രിയ താരമാവുകയായിരുന്നു. കമലിന്റ തന്നെ എന്നോട് ഇഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയ റോളിലൂടെയായിരുന്നു ദിലീപ് ആദ്യം സിനിമയിൽ എത്തിയത്. പിന്നീട് സഹനടനയി തിളങ്ങിയിരുന്നു.

Advertisements

എകെ ലോഹിതദാസിന്റെ തിരക്കഥയിൽ പിറന്ന സല്ലാപമായിരുന്നു ദിലീപിന്റെ കരിയർ മാറ്റിയത്. സുന്ദർ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ശശികുമാർ എന്ന കഥാപാത്രത്തെയായിരുന്നു ദിലീപ് അവതരിപ്പിച്ചത്. ദിലീപിന് മാത്രമല്ല നായികയായി എത്തിയ മഞ്ജു വാര്യർക്കും ബ്രേക്ക് നൽകിയ ചിത്രമായിരുന്നു സല്ലാപം.

മഞ്ജുവിന്റേയും ദിലീപിന്റേയും എക്കാലത്തേയും മികച്ച ചിത്രമാണിത്. സല്ലാപത്തിന് ശേഷം നിരവധി മികച്ച കഥാപാത്രങ്ങൾ ദിലീപിനെ തേടി എത്തിയിരുന്നു. പിന്നീട് മലയാള സിനിമയിൽ തിരക്കേറിയ നടനായി ദിലീപ് മാറുകയായിരുന്നു. സിനിമ തിരക്കുകൾക്കിടയിലും തന്നെ കൈപിടിച്ച് കയറ്റിയ ആളെ ദിലീപ് മറന്നിരുന്നില്ല.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറവലാകുന്നത് ലോഹിതദാസിനോടുള്ള ദിലീപിന്റെ ആത്മബന്ധത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ്. ദിലീപിന്റെ ഫാൻസ് പേജിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസിന്റെ വാക്കുകളാണ് പങ്കുവെച്ചിരിക്കുന്നത്.

ഏട്ടനാണ് വന്ന വഴി ഒരിക്കലും മറക്കാർ ഇല്ല. എന്ന് പറഞ്ഞുകൊണ്ടാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ദിലീപ് ഏട്ടന്റെ സിനിമാജീവിതത്തിൽ ആദ്യമായി നായക വേഷം (സല്ലാപം) കൊടുക്കുകയും ദിലീപ് എന്ന നടനെ ഉപയോഗിച്ച് പിന്നെയും രണ്ടു സിനിമകൾ (ജോക്കർ,ചക്കരമുത്ത്) സംവിധാനം ചെയ്ത ഡയറക്ടർ ലോഹിദാസ് സാറിന്റെ ഭാര്യയുടെ വാക്കുകൾ.

സാറിന്റെ മരണശേഷം കുടുംബത്തിനെ വിളിച്ചു അനേഷിക്കുകയും,വന്ന കാണുകയും,സഹായിക്കുകയും ചെയ്യാൻഒരേ ഒരു താരമേ ഉണ്ടായിരുന്നുള്ളു ദിലീപേട്ടൻ സിന്ധു ലോഹിതദാസ് (ലോഹിതാസ് സാറിന്റെ ഭാര്യ) ഇദ്ദേഹത്തെ വിമർശിക്കുന്നവർക്ക് വിമർശിക്കം പക്ഷെ മരണപെട്ട ഒരുപാട് കലാകാരൻമാരുടെ കുടുംബത്തിനെ അദ്ദേഹത്തിന് ഇന്നും സഹായിച്ചേ മതിയാവു. അത് ദിലീപിന്റെ കടമയാണ് ജനപ്രിയനായകൻ എന്ന് പോസ്റ്റൽ പറയുന്നു.

സംവിധായകൻ ഒമർ ലുലുവും സിന്ധു ലോഹിതദാസിന്റെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നടൻ കൊച്ചി ഹനീഫയുടെ കുടുംബത്തേയും ദിലീപ് സാഹയിക്കാറുണ്ട്. കഴിഞ്ഞ ദിവസം ദിലീപിന്റെ ഉടമസ്തതയിടുള്ള ടാക്‌സി സർവ്വീസിന്റെ വരുമാനം കൊച്ചിൻ ഹനീഫയുടെ കുടുബത്തിനാണെന്ന വാർത്തകളും വൈറലായിരുന്നു.

Advertisement