ഐശ്വര്യയ്ക്ക് ഒപ്പുള്ള റൊമാന്റിക്ക് ചിത്രങ്ങളുമായി അനൂപ് കൃഷ്ണൻ, താരങ്ങളുടെ പ്രണയാർദ്ര നിമിഷങ്ങൾ ഏറ്റെടുത്ത് ആരാധകർ

111

മിനിസ്‌ക്രീനീലെ സൂപ്പർഹിറ്റ് പരമ്പരയായ സീതാകല്യാണം സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരാനായ താരമാണ് അനൂപ് കൃഷ്ണൻ. ഇപ്പോൾ ബിഗ് ബോസ് മൂന്നാം സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളായി എത്തിനിൽക്കുന്ന താരമാണ് അനൂപ് കൃഷ്ണൻ. ഷോയുടെ തുടക്കം മുതൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച അനൂപിന് ഇത്തവണ വിജയ സാധ്യത പലരും പ്രവചിച്ചിരുന്നു.

സീതാകല്യാണം എന്ന പരമ്പരയിൽ തിളങ്ങിയ ശേഷമാണ് അനൂപ് ബിഗ് ബോസിലെത്തുന്നത്. ജനപ്രിയ പരമ്പരയിലെ കല്യാൺ എന്ന കഥാപാത്രം അനൂപ് കൃഷ്ണന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. സീരിയലിന് മുൻപ് സിനിമകളിലൂടെയാണ് അനൂപ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

Advertisements

തുടർന്ന് അഞ്ചിലധികം സിനിമകളിൽ ബിഗ് ബോസ് താരം അഭിനയിച്ചു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജഗജാന്തരമാണ് അനൂപ് കൃഷ്ണന്റെ പുതിയ സിനിമ. ആന്റണി വർഗീസ് നായകനായ സിനിമയിൽ ദേവരാജൻ എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്.

അതേസമയം ബിഗ് ബോസ് സീസൺ മൂന്ന് പെട്ടെന്ന് നിർത്തിവെയ്‌ക്കേണ്ടി വന്നിരുന്നു. അതിന് ശേഷമാണ് കാമുകിയായ ഡോ. ഐശ്വര്യ( ഇഷ) യുമായുളള അനൂപിന്റെ വിവാഹ നിശ്ചയം നടന്നത്. ബിഗ് ബോസിലുളള സമയത്ത് ഇഷയെ കുറിച്ച് അനൂപ് മനസുതുറന്നിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത അനൂപിന്റെയും ഐശ്വര്യയുടെയും വിവാഹ നിശ്ചയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

നിരവധി പേരാണ് ഇവർക്ക് ആശംസകൾ നേർന്ന് അന്ന് എത്തിയത്. ആരാധകർക്കൊപ്പം ബിഗ് ബോസ് താരങ്ങളും അനൂപിനും ഐശ്വര്യയ്ക്കും ആശംസകൾ നേർന്നു. ഇപ്പോഴിതാ ഐശ്വര്യയ്ക്കൊപ്പമുളള പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചും എത്തിയിരിക്കുകയാണ് അനൂപ്. ചിത്രങ്ങൾ വീഡിയോ രൂപത്തിലാക്കിയാണ് അനൂപ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രണയിച്ച് നടന്നപ്പോൾ തങ്ങൾ ഒരുമിച്ച് യാത്ര ചെയ്ത സമയത്ത് എടുത്ത ചിത്രങ്ങളും പങ്കുവെച്ചാണ് അനൂപ് എത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞ് പത്തുദിവസമായ സമയത്താണ് ഇഷയ്ക്കൊപ്പമുളള റൊമാന്റിക്ക് ചിത്രങ്ങളുമായി അനൂപ് വീണ്ടും എത്തിയത്. അതേസമയം ഒരു ഹോസ്പിറ്റലിൽ വെച്ച് പരിചയപ്പെട്ട ശേഷമാണ് തങ്ങൾ സുഹൃത്തുക്കളാവുന്നത് എന്ന് അനൂപ് പറഞ്ഞിരുന്നു. തുടർന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി.

ബിഗ് ബോസിലുളള സമയത്ത് അനൂപിന് ഇഷ നൽകിയ പിറന്നാൾ സർപ്രൈസ് ശ്രദ്ധേയമായിരുന്നു. പിന്നാലെ ഇഷയുടെ പിറന്നാളിന് സഹ മൽസരാർത്ഥികൾക്കൊപ്പം അനൂപും സർപ്രൈസ് നൽകി. ബിഗ് ബോസ് സമയം മുതൽ അനൂപിന്റെ പ്രണയിനിയെ കാണാനുളള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. തുടർന്ന് ബിഗ് ബോസിന് ശേഷം എൻഗേജ്മെന്റിന്റൈ വിശേഷങ്ങൾ അറിയിച്ച് എത്തുകയായിരുന്നു നടൻ.

അതേ സമയം ഭാവി വധുവിന് നേരിടേണ്ടി വന്ന ബോ, ഡി ഷെ, യ്മിങ് കമന്റുകൾക്കും അനൂപ് മറുപടി നൽകിയിരുന്നു. എൻഗേജ്മെന്റ് ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇഷയുടെ വണ്ണത്തെ കളിയാക്കി ചിലർ കമന്റുകൾ ഇട്ടത്. ഇതിനെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് അനൂപ് നൽകിയത്.

Advertisement