മലയാള സിനിമയിൽ നടനായും സംവിധായകനായും ഒക്കെ തിളങ്ങി നിന്നിരുന്ന താരമായിരുന്നു കൊച്ചിൻ ഹനീഫ. വില്ലൻ വേഷങ്ങളിലൂടെയെത്തി പിന്നീട് കോമേഡിയനായും, നായകനായും സ്വഭാവ നടനായും ഒക്കെ നിരവധി മികച്ച വേഷങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.
അതേ സമയം മലയാള സിനിമയേയും പ്രേക്ഷകരേയും ഞെട്ടിച്ചതായിരുന്നു കൊച്ചിൻ ഹനീഫയുടെ വിയോഗമം 2010 ഫെബ്രുവരി 2 നായിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗം. സഹപ്രവർത്തകരും ആരാധകരും ഇന്നും ഏറെ വേദനയോടെയാണ് കൊച്ചിൻ ഹനീഫയുടെ വിയോഗത്തെ കുറിച്ച് ഓർക്കുന്നത്.
മലയാളത്തിൽ മാത്രമല്ല തമിഴിലും നടന് കൈനിറയെ ആരാധകരുണ്ടായിരുന്നു. വേറിട്ട അവതരണ ശൈലിയായിരുന്നു കൊച്ചിൻ ഹനീഫയെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിച്ചത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയും കൊച്ചിൻ ഹനീഫയും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു സൂക്ഷിച്ചിരുന്നത്.
സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ആയിരുന്നു തുടക്കം. എന്നാൽ വില്ലൻ വേഷം മാത്രമല്ല എല്ലാ കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭഭ്രമാണെന്ന് നടൻ തെളിയക്കുകയായിരുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കൊച്ചിൻ ഹനീഫ. അഭിനേതാവ് എന്നതിൽ ഉപരി സംവിധായകനും, തിരക്കഥാകൃത്തുമായിരുന്നു.
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമായ വാത്സല്യം സംവിധാനം ചെയ്തത് കൊച്ചിൻ ഹനീഫയായിരുന്നു. എല്ലാ താരങ്ങളുമായി വളരെ അടുത്ത ബന്ധമായിരുന്നു കൊച്ചിൻ ഹനീഫയ്ക്ക്. നടൻ ദിലീപുമായി വളരെ അടുത്ത ബന്ധമായിരുന്നു. ഇപ്പോഴിതാ ഇവരുടെ സൗഹൃദത്തെ കുറിച്ചുള്ള സംവിധായകൻ ശാന്തിവിള ദിനേശന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കാർ ഡ്രൈവറിൽ നിന്ന് ലഭിച്ച കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരങ്ങളുടെ സൗഹൃദത്തെ കുറിച്ചും ഹനീഫയുടെ വിയോഗത്തിന് ശേഷം ദിലീപ് ആ കുടുംബത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളെ കുറിച്ചും വെളിപ്പെടുത്തിയത്. ശാന്തിവിള ദിനേശന്റെ വാക്കുകൾ ഇങ്ങനെ:
പട്ടണം റഷീദിനെ കാണാൻ വേണ്ടി ഒരിക്കൽ എറണകുളത്ത് പോയിരുന്നു. എന്നാൽ വഴി അറിയാത്തത് കൊണ്ട് ചുറ്റിക്കറങ്ങി. പിന്നീട് ലൊക്കേഷനിൽ നിന്ന് ഒരു കാർ വന്നാണ് അന്ന് തങ്ങളെ കൊണ്ട് പോയത്. വൈകുന്നേരമായിരുന്നു അവിടെ നിന്ന് തിരികെ വന്നത്. റെയിൽവെ സ്റ്റേഷൻ വരെ പോകാനായി ഒരു കാർ ഏർപ്പാടാക്കി തന്നിരുന്നു.
തന്നെ കാറിലേയേക്ക് കൂട്ടിക്കൊണ്ട് പോയത് ദിലീപിന്റെ കൂടെയുള്ള അപ്പുണ്ണിയായിരുന്നു. അദ്ദേഹം എന്നെ കാറിൽ കൊണ്ട് ചെന്ന് ഇരുത്തി. കാറിൽ ഡ്രൈവറുണ്ട്. അദ്ദേഹമാണ് ദിലീപ് കൊച്ചിൻ ഹനീഫയുടെ കുടംബത്തിന് ചെയ്ത് കൊടുക്കുന്ന സഹായങ്ങളെ കുറിച്ച് തന്നോട് പറഞ്ഞത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള കാറായിരുന്നു അത്. ആ കാറിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിനാണ് നൽകുന്നത്.
ദിലീപ് ജയിലിലായിരുന്ന സമയത്ത് കാർ ഓടിയിരുന്നില്ല. അത്രയും ദിവസം ഹനീഫയുടെ കുടംബത്തിന് പൈസ കൊടുക്കാൻ കഴിഞ്ഞില്ല. മൂന്ന് മൂന്നര ലക്ഷം രൂപ കൊടുത്താണ് കാർ വീണ്ടും ശരിയാക്കായത്. അതിന്റെ പണവും ദിലീപ് ആയിരുന്നു നൽകിയിരുന്നതെന്നും ഡ്രൈവർ പറഞ്ഞെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുവന്നു.