ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു നടി ഉർവ്വശി. മലയാളത്തിലും തമിഴലും അടക്കം നരവധി സൂപ്പർഹിറ്റ് സിനിമകളിൽ സിനിമകളിൽ വേഷമിട്ട ഉർവ്വശിക്ക് ആരാധകരും ഏറെയാണ്. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുളള കഴിവാണ് ഉർവശിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
കതിർമണ്ഡപം എന്ന 1979ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. പിന്നീട് ഒട്ടുമിക്ക സൂപ്പർതാരങ്ങളുടേയും നായികയായി നടി അഭിനയിച്ചു. അഭിനയത്തിന് പുറമെ തിരക്കഥാ രചനയിലും നിർമ്മാണത്തിലും താരം കൈവെച്ചിട്ടുണ്ട്. സൂപ്പർഹിറ്റുകളായ ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയതും നിർമ്മിച്ചതും ഉർവശിയായിരുന്നു.
അതേ സമയം നടൻ മനോജ് കെ ജയനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഉർവ്വശി ഒരു ബ്രേക്ക് എടുത്തിരുന്നു. മനോജ് കെ ജയനും ഉർവശിയും ഏറെ കാലം പ്രണയത്തിലായിരുന്നു . ഈ ബന്ധത്തിൽ തേജലക്ഷ്മി എന്നൊരു മകളുണ്ട്. എട്ട് വർഷം നീണ്ട വിവാഹജീവിതം പിന്നീട് ഇരുവരും അവസാനിപ്പിച്ചിരുന്നു.
Also Read
ആ സിനിമയും സംവിധായകനും ദിലീപിന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ച് ഞെട്ടിച്ചു, സംഭവം ഇങ്ങനെ
വിവാഹമോചനത്തിന് ശേഷം കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മി മനോജിനൊപ്പമായിരുന്നു പോന്നത്. പിന്നീട് 2011 ലാണ് മനോജ് കെ ജയൻ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു മകൻ ആണുള്ളത്. ഉർവശിയും വേറെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ നീലാണ്ഡൻ എന്നൊരു മകൻ ഉർവ്വശിക്കുണ്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന ഉർവശി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ ഗംഭിര മടങ്ങിവരവാണ് നത്തിയത്. ഇപ്പോഴിതാ ചെന്നൈയിലെ തന്റെ വീടും ഫലവൃക്ഷ തോട്ടവും ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ഉർവ്വശിയുടെ വീടും ചുറ്റുപാടും കണ്ടാൽ ചെന്നൈ നഗരത്തിലാണെന്ന് തോന്നില്ല. കേരളത്തിലെ ഏതോ നാട്ടിൻ പ്രദേശത്തെ വീടാണെന്നേ തോന്നുകയുള്ളു.
മലയാളികളുടെ വീടുകളിൽ പൊതുവേ കാണുന്ന മാവ്, പ്ലാവ് ഒക്കെ ചെന്നൈയിലെ വീട്ടിൽ ഉർവ്വശി നട്ടു വളർത്തിയിട്ടുണ്ട്. മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും നിറയെ പച്ചക്കറികളും ഉർവ്വശി വീട്ടിൽ നട്ടു വളർത്തിയിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ നട്ടുവളർത്താറുണ്ടെന്ന് ഉർവ്വശി പറയുന്നു.
വീട്ടിൽ സ്ഥലമില്ലെന്നു കരുതി ആരും പച്ചക്കറികൾ നട്ടുവളർത്താതിരിക്കരുതെന്നും പ്ലാസ്റ്റിക് കവറിലോ പഴയ പാത്രമോ പ്ലാസ്റ്റിക് ബോട്ടിലോ മുട്ടയുടെ തോടോ എന്തുമാകട്ടെ അതിൽ പച്ചക്കറികൾ നട്ടു വളർത്താൻ ശ്രമിക്കണമെന്നും താരം പറയുന്നു.