വില്ലൻ വേഷത്തിൽ അഭിനയിക്കുമോ? വായടപ്പിച്ച് മറുപടി നൽകി മെഗാസ്റ്റാർ മമ്മൂട്ടി

71

നാൽപതോളം വർഷങ്ങളായി മലയാള സിനിമാ ഇൻഡസ്ട്രിയുടെ നെടുംതൂണായി നിലകൊള്ളുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ബോളിവുഡ് അടക്കമുള്ള മറ്റ് ഭാഷകളിലും മമ്മൂട്ടി തന്റെ ശക്തമായ സാന്നിധ്യം അറിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി വീണ്ടുമൊരു തെലുങ്ക് ചിത്രത്തിന് തയ്യാറെടുക്കുന്നതായാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ.

യാത്രയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അഖിൽ അക്കിനേനി നായകനാകുന്ന ഏജന്റ് എന്ന ചിത്രത്തിൽ വില്ലനായാണ് മമ്മൂട്ടി വീണ്ടും തെലുങ്കിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. അതേ സമയം ഇതേ കുറിച്ച് മമ്മൂട്ടിയുടെ ഭാഗത്തു നിന്നും പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും വാർത്ത കാട്ടുതീ പോലെ പടർന്നിരിക്കുകയാണ്.

Advertisements

സുരേന്ദർ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും സ്പൈ ത്രില്ലറാണ് ഏജന്റ് എന്നും സീരീസായാണ് സിനിമ പുറത്തിറക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. വക്കൻതം വംസിയാണ് ചിത്രത്തിന്റെ തിരക്കഥ. അതേസമയം എന്തുകൊണ്ട് മമ്മൂട്ടി വില്ലനായി അഭിനയിക്കാൻ തയ്യാറെന്ന സംശയവും ആരാധകർക്കിടയിലുണ്ട്.

Also Read
ആരാധകരെ തീരാ സങ്കടത്തിലാക്കിയ മലയാള സിനിമയിലെ പ്രധാനപ്പെട്ട താര വിവാഹ മോചനങ്ങൾ, കാരണം?

ഇതിന് കാരണം കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിർമ്മാതാവ് അല്ലു അരവിന്ദ് നടത്തിയൊരു വെളിപ്പെടുത്തൽ ആണ്. പവൻ കല്യാൺ നായകനായ ചിത്രത്തിലെ വില്ലൻ വേഷം മമ്മൂട്ടി അന്ന് നിരസിച്ചിരുന്നു. സ്വാതി കിരണം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് അല്ലു അരവിന്ദ് അമ്പരന്നു പോയിരുന്നു. തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കാൻ പോലും സാധിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.

പിന്നീട് താൻ മമ്മൂട്ടിയെ പരിചയപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. ഒരിക്കൽ പവൻ കല്യാൺ നായകൻ ആാകുന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കാനായി താൻ മമ്മൂട്ടിയെ വിളിക്കുകയായിരുന്നു. നല്ല വേഷമാണെന്നും ചിത്രത്തിലെ വില്ലനാണെന്നും അറിയിച്ചു. എന്നാൽ മമ്മൂട്ടി നൽകിയ മറുപടി ഒരു ചോദ്യമായിരുന്നു.

ഈ ചോദ്യം താങ്കൾ ചിരഞ്ജീവിയോട് ചോദിക്കുമോ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഉടനെ തന്നെ താൻ ഫോൺ വെക്കുകയായിരുന്നുവെന്നും അല്ലു അരവിന്ദ് പറഞ്ഞു. അന്ന് അങ്ങനെ വില്ലൻ വേഷം നിഷേധിച്ച മമ്മൂട്ടി അഖിൽ അക്കിനേനിയുടെ വില്ലനാകുമോ എന്ന സംശയത്തിലാണ് ആരാധകർ ഇപ്പോൾ.

മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലുമെല്ലാം മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. സ്വാതി കിരണം ആയിരുന്നു തെലുങ്കിൽ സാന്നിധ്യം അറിയിച്ച സിനിമ. യാത്രയാണ് ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. യാത്ര വലിയ വിജയമായി മാറിയിരുന്നു.

Also Read
രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു, പക്ഷേ അവർ രണ്ടായി പിരിഞ്ഞത് കൊണ്ട് ഇനി ബുദ്ധിമുട്ടാണ്: സി ഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി

Advertisement