മലയാളം സിനിമാ സീരിയൽ രംഗത്ത് വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താരമാണ് കിഷോർ സത്യ. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന കിഷോർ സത്യ സീരിയൽ രംഗത്ത് എത്തിയതോടെയാണ് നായകനായിതും പ്രേക്ഷകർക്ക് സുപരിചിനായതും.
കറുത്തമുത്തടക്കമുള്ള സൂപ്പർഹിറ്റി സീരിയലുകളിലുടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു കിഷോർ സത്യ. സ്വന്തം സുജാത എന്ന സിരീയലിലാണ് ഇപ്പോൾ അദ്ദേഹ വേഷമിടുന്നത്. സോഷ്യൽ മീഡിയകളിൽ സജീവമാണെങ്കിലും താരം ഇപ്പോൾ ഇൻസ്റ്റയിൽ അത്ര സജീവമല്ല.
എന്തുകൊണ്ട് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഫോട്ടോകൾ ഒന്നും ഇടുന്നില്ല എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് കിഷോർ സത്യ ഇപ്പോൾ. ഇൻസ്റ്റഗ്രാമിൽ തന്നെ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
തന്റെ ഇൻസ്റ്റ പേജിൽ 2000 പേർ പോലുമില്ല എന്ന് പറയമ്പോൾ പലരും കണ്ണ് തള്ളിയേക്കാം. കാരണം താനൊരു വൈറൽ ജീവിയല്ല. കഴിഞ്ഞ മൂന്ന് ആഴ്ചകളായി ടെലിവിഷൻ താരങ്ങൾക്കുള്ള വാക്സിനേഷൻ പദ്ധതിയുമായുള്ള തിരക്കുകളിൽ ആയിരുന്നെന്നും കിഷോർ സത്യ സോഷ്യൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
താരത്തിന്റെ കുറിപ്പ് ഇങ്ങനെ:
എന്താ ഇൻസ്റ്റയിൽ പടമൊന്നുമിടാത്തെ. എന്ന് ചോദിച്ച് കുറെ മെസ്സേജസ് വരുന്നുണ്ട്. ലോകഡൗൺ ആയി വീട്ടിൽ ഇരുപ്പായിട്ട് 2 മാസം ആകാറാവുന്നു. ഞാൻ ഒരിക്കലും ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി അല്ല എന്നാണ് എന്റെ വിശ്വാസം. എന്റെ സിനിമകളും പരമ്പരകളും ഷോകളുമൊക്കെ കണ്ട് ഇഷ്ടപ്പെട്ടവരാണ് എന്നെ സ്നേഹിക്കുന്നവർ എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ഇൻസ്റ്റ പേജിൽ ആകെ 2000 പേർ പോലുമില്ല എന്ന് പറയുമ്പോൾ പലരും കണ്ണ് തള്ളിയേക്കാം.
അതാണ് ഞാൻ പറഞ്ഞത് ഞാൻ ഒരു വൈറൽ ജീവിയല്ല. വൈറൽ ആക്കാനായി ബോധപൂർവം ഒന്നും ചെയ്യാറുമില്ല. കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകളായി ടെലിവിഷൻ താരങ്ങളുടെ സംഘടന ആയ ആത്മയുടെ അംഗങ്ങൾക്കുള്ള വാക്സിനേഷൻ പദ്ധതിയുമായുള്ള തിരക്കുകളിൽ ആയിരുന്നു. സഹപ്രവർത്തകകർക്കു വേണ്ടി ഓടി നടക്കുമ്പോൾ കിട്ടുന്ന സന്തോഷത്തിനിടയിൽ ഇൻസ്റ്റയും ഫേസ്ബുക്കും ഒക്കെ എന്നിൽ നിന്ന് തെല്ലകലം പാലിച്ചു.
നിങ്ങളുടെ പരാതി തീർക്കാൻ ഒരു പടം ഇടാമെന്നു നോക്കുമ്പോൾ പുതിയ നല്ലൊരു പടം പോലുമില്ല. അപ്പോൾ ഒരു ത്രോബാക്ക് കിടക്കട്ടെ എന്ന് കരുതി. ജാട കുറക്കേണ്ട. കോട്ടും സൂട്ടുമൊക്കെ ആവട്ടെയെന്നും കിഷോർ സത്യ പറയുന്നു.