മോഹൻലാലിനെയാണ് മമ്മൂട്ടിയെക്കാൾ ഇഷ്ടം, മഞ്ജു വാര്യരെ കുറിച്ച് വാക്കുകളില്ല, സ്‌നേഹാ ശ്രീകുമാർ പറഞ്ഞത് കേട്ടോ

111

മലയാളത്തിന്റെ മിനിസ്‌ക്രീനിൽ തിളങ്ങി പിന്നീട് വിവാഹിതരായി ഇപ്പോൾ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് സ്‌നേഹയും ശ്രീകുമാറും. ഓട്ടൻതുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വർ നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. അഭിനയത്തിനോടൊപ്പം തന്നെ നൃത്തവും മുന്നോട്ട് കൊണ്ട് പോകുകയാണ് സ്നേഹ.

മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യ പരമ്പരയിലെ കോകില എന്ന ഹാസ്യകഥാപാത്രത്തെ അവതരിപ്പിട്ടതോടെയാണ് സ്നേഹ ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. ശ്രീകുമാറുമായുള്ള സ്‌നേഹയുടെ വിവാഹമെല്ലാം പ്രേക്ഷകർ ഏറെ ആഘോഷമാക്കിയതാണ്. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് ഇരുവരും.

Advertisements

സോഷ്യൽ മീഡിയകളിൽ സജീവമായ ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇടയ്ക്ക് സ്നേഹയും ശ്രീകുമാറും ഒരുമിച്ച് യൂട്യൂബ് ചാനലിലും എത്താറുണ്ട്.ഇൻസ്റ്റഗ്രാമിൽ നടന്ന ചോദ്യോത്തര വേളയിൽ ആരാധകർക്കുളള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

മമ്മൂട്ടിയെ ആണോ മോഹൻലാലിനെ ആണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് ലാലേട്ടനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച് നടി മറുപടി നൽകി. മഞ്ജു വാര്യരെ കുറിച്ച് പറയാനാണ് ഒരാൾ ആവശ്യപ്പെട്ടത്. പറയാൻ വാക്കുകളില്ല, പ്രചോദനം, അവർ അതിശയകരമാണ് എന്ന് സ്നേഹ കുറിച്ചു.

അടുത്ത ബിഗ് ബോസിൽ അവസരം ലഭിച്ചാൽ പോവുമോ എന്നാണ് മറ്റൊരാൾക്ക് അറിയേണ്ടത്. ഇതിന് മറുപടിയായി നോ ചാൻസ് എന്ന് സ്നേഹ പറഞ്ഞു. ചക്കപ്പഴത്തെ കുറിച്ചുളള ചോദ്യത്തിന് അടുത്ത തിങ്കാഴ്ച ആരംഭിക്കുമെന്നും നടി അറിയിച്ചു. നടി റെബേക്ക സന്തോഷിനെ കുറിച്ചുളള ചോദ്യത്തിന് മൈ ക്യൂട്ട് സിസ് എന്നാണ് സ്നേഹ മറുപടി നൽകിയത്.

എതാണ് ഫേവറൈറ്റ് ഷോ എന്നാണ് മറ്റൊരാൾ അറിയേണ്ടത്. തന്റെ ആദ്യ ടിവി ഷോ ആയ മറിമായം തന്നെയാണ് ഫേവറൈറ്റ് എന്ന് സ്നേഹ പറഞ്ഞു. മറിമായം വീണ്ടും തുടങ്ങിയോ എന്ന ചോദ്യത്തിന് ജൂലായ് 1ന് ശേഷം ആരംഭിക്കുമെന്ന് നടി മറുപടി നൽകി.

അതേ സമയം 2019 സിസംബറിലായിരുന്നു ശ്രീകുമാറും സ്‌നേഹയും വിവാഹിതരാകുന്നത്. തൃപ്പുണിത്തറയിലെ പൂർണത്രെയീശ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവർ വിവാഹിതരായത്. നേരത്തെ തന്നെ വിവാഹിതരാകാൻ പോകുന്ന വിവരം താരങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

Advertisement