ഷാരൂഖ് ഖാന്റെ നായികയായി നയൻതാര ബോളിവുഡിലേക്ക്; ലേഡി സൂപ്പർസ്റ്റാറിന്റെ ബോളിവുഡ് അരങ്ങേറ്റം സൂപ്പർ സംവിധായകന്റെ ചിത്രത്തിലൂടെ

186

സൂപ്പർതാരം ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിൽ നായികയായി അരങ്ങേറി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ താരമായി മാറിയ താരസുന്ദരിയാണ് നടി നയൻതാര. ഇന്ന് തെന്നിന്ത്യൻ സിനിമയിൽ എതിരാളികൾ ഇല്ലാത്ത സൂപ്പർ നായികയാണ് നയൻസ്.

കൈരളി ടീവിയിൽ സംപ്രേഷണം ചെയ്ത ഒരു പരിപാടിയിൽ അവതാരക ആയി എത്തിയ ഡയാന എന്ന തിരുവ്വല്ലാക്കാരി സുന്ദരി പിന്നീട് നയൻതാര എന്ന പേരിൽ സിനിമയിലേക്ക് എത്തുകയായിരുന്നു.
അരങ്ങേറ്റ സിനിമയുടെ വിജയത്തിന് ശേഷം ഏതാനം മലയാള സിനമകളിൽ കൂടി വേഷമിട്ട താരം തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു.

Advertisements

ആക്ഷൻ ഹീറോ ശരത് കുമാറിന്റെ നായികയായി അയ്യ എന്ന സിനിമയിലൂടെ ആയിരുന്നു തമിഴ് അരങ്ങേറ്റം. പിന്നീട് സാക്ഷാൽ രജനീകാന്തിന്റെ നായികയായി ചന്ദ്രമുഖി. പിന്നീട് താരത്തിന്റെ വൻകുതിപ്പായിരുന്നു. ഇപ്പോഴിതാ നയൻതാര ബോളിവുഡിലേക്കും ചേക്കേറുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.

സൂപ്പർതാരം ഷാരുഖ് ഖാന്റെ നായിക ആയിട്ടാണ് നയൻതാര ബോളിവുഡിൽ അരങ്ങേറുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നയൻതാര നായികയാവുന്നത്.

ആറ്റ്ലി സംവിധാനം ചെയ്ത വിജയ് ചിത്രം ബിഗിലിൽ നയൻതാര ആയിരുന്നു നായികയായി എത്തിയത്.
പ്രാരംഭ ചർച്ചകൾ നടന്നു കൊണ്ടിരിക്കുക ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ അറ്റ്ലി സംവിധാനം ചെയ്ത രാജ റാണി എന്ന ചിത്രത്തിലും നയൻതാര ആയിരുന്നു നായിക.

അതേ സമയം നയൻതാരയുടെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം നേട്രിക്കൺ ആണ്. സ്റ്റെൽ മന്നൻ രജനികാന്ത് നായകനാവുന്ന അണ്ണാത്തയിലും നയൻതാരയാണ് നായിക. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച നിഴൽ ആണ് ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം.

അതേ സമയം കഴിഞ്ഞ ചില സിനിമകൾ വേണ്ട രീതിയിൽ ശ്രദ്ധ കിട്ടാതായതോടെ ഷാരുഖ് ഖാൻ സിനിമയിൽ നിന്ന് ഒരിടവേള എടുത്തിരുന്നു. തിരിച്ചുവരവിൽ നിരവധി ചിത്രങ്ങളാണ് ഷാരുഖിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. പത്താൻ എന്ന സിനിമയാണ് റിലീസ് കാത്തിരിക്കുന്നത്. ഈ ചിത്രത്തിൽ മസിൽഖാൻ സൽമാനും ഒരു വേഷത്തിൽ എത്തുന്നുണ്ട്.

Advertisement