നിശ്ചയത്തിന് പിന്നാലെ ഐശ്വര്യയുടെ തടിയെ പരിഹസിച്ചവർക്ക് ചുട്ടമറുപടി കൊടുത്ത് അനൂപ് കൃഷ്ണൻ, കൈയ്യടിച്ച് ആരാധകർ

212

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട് ബിഗ് ബോസ് താരവും സീരിയൽ നടനുമാണാ അനൂപ് കൃഷ്ണൻ.
സീതാകല്യാണം എന്ന സീരിയലീലാണ് താരം വേഷമിടുന്നത്. ബിഗ്‌ബോസ് മലയാളം പതിപ്പ് സീസൺ 3 ലെ ഫൈനലിസ്റ്റ് കൂടിയാണ് അനുപ് കൃഷ്ണൻ.

ജൂൺ 23 നാ് ആയിരുന്നു താരത്തിന്റെ വിവാഹനിശ്ചയം നടത്തിയത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കാമുകിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു. ബിഗ് ബോസിൽ നിന്നുമാണ് അനൂപിന്റെ വധുവിനെ കുറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിയുന്നത്. ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യയെ നിശ്ചയത്തിന്റെ അന്നാണ് പുറംലോകം കാണുന്നതും.

Advertisements

എന്നാൽ നിശ്ചയത്തിന് പിന്നാലെ ഇഷയുടെ ചിത്രങ്ങളും വീഡിയോസും പുറത്തു വന്നതോടെ ചിലർ പരിഹാസവുമായി എത്തിയിരുന്നു. തടി കൂടുതലാണെന്നും അനൂപിന് ചേരുന്നില്ലെന്നും തുടങ്ങി നെഗറ്റീവ് കമന്റുകൾ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് എത്തിയിരിക്കുകയാണ് താരമിപ്പോൾ.

ഇഷയെ സ്നേഹിച്ചത് താനാണെന്നും തനിക്കോ കുടുംബത്തിനോ ഇത്തരം പ്രശ്നങ്ങളില്ലെന്നും ലൈവിലെത്തി അനൂപ് പറയുന്നു. വിവാഹമടക്കം ചില വെളിപ്പെടുത്തലുകൾ കൂടി താരം നൽകിയിട്ടുണ്ട്. ഫേക്ക് ഐഡി ഉണ്ടോന്നുള്ള ചോദ്യത്തിന് അങ്ങനെ എന്നൊന്ന് ഇല്ലെന്നാണ് താരം പറയുന്നത്. കുറേ ആയി ഞാനും അത് കേട്ടോണ്ട് ഇരിക്കുകയാണ്. എന്താണ് അതിന്റെ അർഥം.

സ്വന്തം വ്യക്തിത്വം ഇല്ലാത്ത ചിലരാണ് ഇതിന് പിന്നിൽ. എന്തൊക്കെയോ അവർക്ക് വിളിച്ച് പറയാനുണ്ട്. എന്നാൽ അതിനുള്ള ധൈര്യം ഇല്ല. ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു, അതിൽ കൂടുതലൊന്നുമില്ല, വിമർശകർക്ക് മറുപടിയുമായി അനൂപ് പറയുന്ന കാര്യത്തിൽ വ്യവസ്ഥ ഇല്ലാത്തവരോ ചങ്കൂറ്റം ഇല്ലാത്തവരോ ആണ് ഇതുപോലെയുള്ള ഫേക്ക് ഐഡി ഉണ്ടാക്കി വെറുതേ കേറി മറ്റുള്ളവരെ ചൊറിയും.

ഞാനൊക്കെ കരിയർ തുടങ്ങിയിട്ടേയുള്ളു. വളരെയൊക്കെ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയിലോ സീരിയലിലോ ഒക്കെ എന്തെങ്കിലും നേടിയെടുക്കണം എന്നുള്ള ആഗ്രഹം ഉണ്ട്. അതിന് ശ്രമിക്കുകയാണ്. ഞാനിവിടെ ജീവിച്ചിരുന്നു എന്നൊരു ലേബൽ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് അനൂപിന്റെ അഭിപ്രായം.

എനിക്ക് ആ കുട്ടിയോട് ഇഷ്ടം തോന്നി. പരസ്പരം ഇഷ്ടം പറഞ്ഞു. വീട്ടിലും പറഞ്ഞു. ഞങ്ങൾ ആർക്കും ഇല്ലാത്ത കുഴപ്പങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ ആങ്ങളമാർക്കും പെങ്ങൾമാർക്കും ഉള്ളത്. എന്ത് ആവശ്യത്തിനാണ് നിങ്ങളിതൊക്കെ ആലോചിച്ചോണ്ട് ഇരിക്കുന്നതെന്ന് അനൂപ് ചോദിക്കുന്നു. ലൈവിനിടെ തന്നെ പട്ടി എന്ന് വിളിച്ചയാൾക്കും അനൂപ് കിടിലൻ മറുപടി കൊടുക്കുന്നുണ്ട്. നിങ്ങൾ പട്ടിയെ വളർത്തുന്നുണ്ടോ. പട്ടി നല്ല മൃഗമാണ്. സൂക്ഷിച്ച് വളർത്തണം. ഇല്ലെങ്കിൽ അത് കടിക്കും എന്നായിരുന്നു താരം മറുപടി കൊടുത്തത്.

ഞങ്ങളുടെ വിവാഹം അടുത്ത വർഷമായിരിക്കും ഉണ്ടാവുക. എന്റെ അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ടാണ് എന്റേത്. സെപ്റ്റംബർ പതിനൊന്നിനാണ് അവളുടെ കല്യാണം. അത് കഴിഞ്ഞിട്ടേ ഉണ്ടാവുകയുള്ളു. തടിയെ കുറിച്ച് പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, ഇത് എന്റെ ഇഷ്ടമാണ്. എന്റെ താൽപര്യമാണ്. എന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും പ്രശ്നമില്ല. ഞാൻ ഇഷ്ടപ്പെടുന്ന ആൾക്ക് പ്രശ്നമില്ല, എനിക്ക് തീരെ കുഴപ്പമില്ല. മനസിലായല്ലോന്ന് താരം പറയുന്നു.

മണിക്കുട്ടൻ വിളിക്കാറുണ്ട്. സംസാരിക്കാറുണ്ട്. മണിക്കുട്ടൻ തിരുവനന്തപുരത്ത് ഉണ്ട്. ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. പൊളി ഫിറോസിനെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം വിളിക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെ നല്ല വീഡിയോസ് അദ്ദേഹം പങ്കുവെക്കുന്നുണ്ട്. എല്ലാവരും കാണണം. റിതുവുമായിട്ടും കിടിലം ഫിറോസുമായിട്ടുമൊക്കെ കോൺടാക്ട് ഉണ്ട്. ചിലർ നമ്പർ മാറ്റിയത് കൊണ്ട് അവരെ വിളിക്കാൻ സാധിച്ചിട്ടില്ല. ബാക്കി എല്ലാവരുമായി സംസാരിച്ചിരുന്നു.

ബിഗ് ബോസ് ഫിനാലെ ഡേറ്റ് ഇതുവരെ പറഞ്ഞിട്ടില്ല. ഔദ്യോഗികമായി ചാനൽ തന്നെ അനൗൺസ് ചെയ്യും. ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ഇഷ്ടം ലാലേട്ടനെയാണ്. ഇനി അഭിനയിക്കുകയാണെങ്കിലും അദ്ദേഹത്തിനൊപ്പം ഒരു വേഷം ചെയ്യണമെന്നാണ് ആഗ്രഹം. അനൂപ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഇഷ ചേച്ചിയ്ക്ക് കഴിക്കാമല്ലോ എന്നൊരു ആരാധകൻ പറഞ്ഞപ്പോൾ ഇഷ വെജിറ്റേറിയൻ ആണ്.

ഞാൻ പക്കാ നോൺ വെജിറ്റേറിയനും. ഇഷയ്ക്ക് കുക്കിങ് അറിയാമോന്ന് ചോദിച്ചപ്പോൾ അറിയാമെന്ന് കരുതുന്നതായി ചിരിച്ചോണ്ട് താരം പറയുന്നു. കുക്കിങ് അറിയാമെങ്കിലും പക്കാ വെജിറ്റേറിയൻ ആണല്ലോന്നും അനൂപ് വെളിപ്പെടുത്തുന്നു.

Advertisement