ഇനി അതിനെ കുറിച്ച് പറഞ്ഞിട്ടെന്തിനാ, തന്റെ ആദ്യത്തെ ക്രഷിനെ കുറിച്ച് നടി അമൃതാ നായർ

70

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ കുടുംബ വിളക്ക് എന്ന സീരിയലിലെ ശീതളായി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി അമൃതാ നായർ. കുടുംബ വിളക്കിൽ നന്നും പിൻമാറിയ നടി പാർവ്വതി വിജയിക്ക് പകരമാണ് അമൃതാ നായർ ശീതളായി എത്തിയത്.

അതേ സമയം സീരിയലുകൾക്ക് പുറമെ വെബ് സീരീസുകളിലും അമൃതാ നായർ അഭിനയിക്കുന്നുണ്ട്. അഭിനയ തിരക്കുക്കൾക്ക് ഇടയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിൽ ചോദ്യോത്തര വേളയുമായി എത്തിയിരിക്കുകയാണ് അമൃതാ നായർ.വ്യക്തി ജിവിതത്തെ കുറിച്ചും കുടുംബവിളക്കിനെ കുറിച്ചുമൊക്കെയുളള ചോദ്യങ്ങൾക്കെല്ലാം നടി ആരാധകർക്ക് മറുപടി നൽകിയിരുന്നു. അമൃതയുടെ ആദ്യത്തെ ക്രഷ് ആരാണെന്ന് ആയിരുന്നു ഒരാൾക്ക് അറിയേണ്ടത്. ഇതിന് മറുപടിയായി ഇനി അതിനെ കുറിച്ച് പറഞ്ഞിട്ടെന്തിനാ എന്നായിരുന്നു അമൃതയുടെ മറുപടി.

Also Read
മകൾ ആർച്ചയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ബാബുരാജ്, അമ്മ വാണിയുടെ അതേ രൂപം തന്നെയാണെന്ന് ആരാധകർ, സിനിമയിലേക്ക് ഉണ്ടാകുമോ എന്നും ചോദ്യം

ക്രഷൊക്കെ ഉണ്ടായിരുന്നു. എന്നാൽ അത് ആരാണെന്നൊക്കെ പറയണോ. പുളളി ഇൻസ്റ്റഗ്രാമിൽ എങ്ങാനും ഉണ്ടെങ്കിൽ കാണില്ലെ. അതുകൊണ്ട് പറയുന്നില്ലെന്നും അമൃത പറഞ്ഞു. ആതിര മാധവിനെ കുറിച്ചുളള ചോദ്യത്തിന് ആതിര എന്റെ ബെസ്റ്റ് ഫ്രണ്ടാണ് അത് എപ്പോഴും അങ്ങനെയായിരിക്കും. എന്റെ ലൈഫിൽ കിട്ടിയ നല്ലൊരു ഫ്രണ്ടാണ് ആതിര.

ചേച്ചി എനിക്ക് എന്ത് ഉപദേശവും ചോദിക്കാൻ പറ്റിയ ആളാണ്, വിശ്വസിക്കാൻ പറ്റിയ ആളാണ് എന്നും താരം പറയുന്നു. ബിഗ് ബോസ് സീസൺ 4ൽ വിളിച്ചാൽ പോവുമോ?’ എന്നാണ് ഒരു ആരാധിക അമൃതയോട് ചോദിച്ചത്. ഇതിന് മറുപടിയായി ഇല്ലെന്ന് നടി പറഞ്ഞു.

അമൃത സീരിയൽ രംഗത്ത് എത്തി എത്ര വർഷമായി എന്നാണ് മറ്റൊരാൾ ചോദിച്ചത്. മൂന്ന് വർഷം എന്ന് അമൃതാ നായർ വ്യക്തമാക്കുന്നു.

Also Read
അന്ന് വിനയൻ അങ്ങനെ ചെയ്തതോടെ കലാഭവൻ മണി തകർന്നുപോയി, മണിയുടെ കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു: വെളിപ്പെടുത്തലുമായി വിഎം വിനു

Advertisement